വിനോദസഞ്ചാര മന്ത്രാലയം
ദേഖോ അപ്നാ ദേശ് കാമ്പയിന് കീഴിൽ ടൂറിസം മന്ത്രാലയം “വിമൻ ഓഫ് ഇന്ത്യ- ഷിഫ്റ്റിംഗ് ഗിയേഴ്സ്” എന്ന പേരിൽ 40-ാ മത്തെ വെബിനാർ സംഘടിപ്പിച്ചു
Posted On:
06 JUL 2020 4:12PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 06, 2020
കേന്ദ്ര ടൂറിസം മന്ത്രാലയം ദേഖോ അപ്നാ ദേശ് വെബ്ബിനാർ പരമ്പരക്ക് കീഴിൽ “വിമൻ ഓഫ് ഇന്ത്യ- ഷിഫ്റ്റിംഗ് ഗിയേഴ്സ്”എന്ന പേരിൽ വനിതാ ബൈക്ക് യാത്രികരുടെ യാത്രാ അനുഭവങ്ങൾ പങ്കുവച്ച് 40-ാ മത്തെ വെബിനാർ സംഘടിപ്പിച്ചു. ഇന്ത്യയിൽ മോട്ടോർ ബൈക്കിംഗ് രംഗത്ത് ശ്രദ്ധേയരായ ,രണ്ടു വനിതകൾ,
മോട്ടോർ സൈക്കിൾ യാത്രികയും സഞ്ചാരിയുമായ ജയ് ഭാരതി, ബൈക്ക് ബ്ലോഗറും സ്റ്റോറി ടെല്ലറും മോട്ടോർസൈക്കിൾ ടൂർ ഗൈഡുമായ കാൻഡിഡ ലൂയിസ് എന്നീ രണ്ട് വനിതാ ബൈക്ക് യാത്രികരാണ് വെബിനാർ സെഷൻ നടത്തിയത്.
ഒരു മണിക്കൂർ നീണ്ട സെഷനിൽ ടൂറിസം മന്ത്രാലയത്തിന്റെ എ ഡി ജി ശ്രീമതി രൂപീന്ദർ ബ്രാർ മോഡറേറ്ററായി. ഇന്ത്യയിലെ വനിതാ ബൈക്ക് യാത്രികരുടെ സുരക്ഷ, മോട്ടോർ സൈക്കിളിലൂടെ ഇന്ത്യയുടെ വൈവിധ്യമായ ഭൂപ്രകൃതി തേടിയുള്ള സഞ്ചാരം, ഉത്തരവാദിത്ത ടൂറിസം, തടസങ്ങളെല്ലാം നീക്കി കൂടുതൽ സ്ത്രീകളെ ബൈക്ക് യാത്രയിലേക്ക് ആകർഷിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ വെബ്ബിനാർ ചർച്ച ചെയ്‌തു. ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന് കീഴിൽ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്നതിനുള്ള ശ്രമമാണ് ദേഖോ അപ്ന ദേശ് വെബിനാർ സീരീസ്.
ആർക്കിടെക്ട് ആയ ജയ് ഭാരതി തെലങ്കാനയിൽ നിന്നുള്ളയാളാണ്ഇപ്പോൾ മോവോ (മൂവിംഗ് വുമൺ) എന്ന ഒരു സന്നദ്ധ സംഘടന നടത്തുന്നു. ഇരുചക്ര വാഹനം എങ്ങനെ ഓടിക്കാമെന്ന് ഈ സംഘടന സ്ത്രീകളെ പഠിപ്പിക്കുന്നു. കൂടാതെ ബൈക്കേർണി എന്ന ഒരു വനിതാ ബൈക്കർ ക്ലബ്ബിനെയും ഇവർ നയിക്കുന്നു.
കർണാടകത്തിലെ ഹൂബ്ലി സ്വദേശിനിയായ കാൻഡിഡ ലുയിസ് യുവ മോട്ടോർ സൈക്കിൾ സഞ്ചാരിയാണ്. യൂടൂബിലും ഇൻസ്‌റ്റഗ്രാമിലും ലക്ഷക്കണക്കിനു പേർ പിന്തുടരുന്നുണ്ട്.
വെബിനാറിന്റെ സീരിസുകൾ താഴെപ്പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്.
(Release ID: 1636835)
Visitor Counter : 213