പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആത്മനിര്‍ഭര്‍ ഭാരത് നൂതനാശയ വെല്ലുവിളിക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു

Posted On: 04 JUL 2020 5:06PM by PIB Thiruvananthpuram




ന്യൂഡല്‍ഹി; 2020 ജൂലൈ 04

ഇപ്പോള്‍ പൗരന്മാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും  ലോകനിലവാരത്തില്‍ എത്തുന്നതിനു ശേഷിയുള്ളതുമായ ആപ്പുകളെ കണ്ടെത്തുന്നതിനും അളക്കുന്നതിനുമുള്ള ആത്മനിര്‍ഭര്‍ ഭാരത് നൂതനാശയ വെല്ലുവിളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സമാരംഭം കുറിച്ചു.

''ലോകനിലവാരത്തിലുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പുകള്‍ സൃഷ്ടിക്കുന്നതിന് ഇന്ന് ടെക്ക്-സ്റ്റാര്‍ട്ട് അപ്പ് സമൂഹത്തിന് അതിയായ താല്‍പര്യമുണ്ട്. അവരുടെ ആശയങ്ങള്‍ക്കൂം ഉല്‍പ്പന്നങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതിന് ഇലക്‌ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യ മന്ത്രാലയം അടല്‍ ഇന്നോവേഷന്‍ മിഷനുമായി ചേർന്ന് ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചിന് സമാരംഭം കുറിയ്ക്കുകയാണ്.
ഈ വെല്ലുവിളി നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക് അത്തരം  ഉല്‍പ്പന്നങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ അത്തരം ഒരു ഉല്‍പ്പന്നം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യവും വീക്ഷണവുമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍, ഇതില്‍ പങ്കെടുക്കാന്‍ എന്റെ സാങ്കേതിക സമൂഹത്തിലെ എല്ലാ സുഹൃത്തുക്കളോടും  അഭ്യര്‍ത്ഥിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു.  



(Release ID: 1636490) Visitor Counter : 194