കൃഷി മന്ത്രാലയം
ഖാരിഫ് സീസണിൽ വിള ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് മികച്ച കാർഷിക രീതികൾ അവലംബിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ കർഷകരോട് അഭ്യർത്ഥിച്ചു
Posted On:
01 JUL 2020 2:19PM by PIB Thiruvananthpuram
കൃഷി ലാഭകരമായ പ്രവർത്തനമാക്കി മാറ്റുന്നതിനായി കൃഷിസ്ഥലത്തിന്റെ സ്വാഭാവം കണക്കിലെടുത്ത് വിവിധതരം വിളകൾ പരീക്ഷിക്കണമെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ കർഷകരോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മൺസൂൺ ആരംഭിച്ചതോടെ പലയിടത്തും വിത്തു വിതയ്ക്കൽ പൂർത്തിയായിട്ടുണ്ടെന്നും മറ്റ് പ്രദേശങ്ങളിൽ പ്രക്രിയ നടന്നു വരികയാണെന്നും രാജ്യത്തെ കർഷകർക്ക് അയച്ച കത്തിൽ ശ്രീ തോമർ പറഞ്ഞു. ഉൽപാദനം പരമാവധിയാക്കുന്നതിന് മികച്ച കാർഷിക രീതികൾ അവലംബിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കർഷകരുമായി ആശയവിനിമയം നടത്തുകയാണെന്ന് ശ്രീ തോമർ കത്തിൽ പറയുന്നു.
റാബി വിളകൾ വിളവെടുക്കുകയും വിൽപ്പന നടപടിക്രമങ്ങൾ ഒരു തടസ്സവുമില്ലാതെ പൂർത്തിയാക്കുകയും ചെയ്തതായി കേന്ദ്രമന്ത്രി പറഞ്ഞു.
ഖാരിഫ് സീസണിലെ പ്രധാന വിളയായ നെല്ല് കൃഷി ചെയ്യുന്നതിനുള്ള മികച്ചരീതികൾ - കള നിയന്ത്രണം, ജൈവ കീടനാശിനികളുടെ ഉപയോഗം, ജൈവ വളം, മികച്ച ജലസേചന രീതികൾ - എന്നിങ്ങനെ നിരവധി ഗുണപ്രദമായ കാർഷിക രീതികളെക്കുറിച്ച് ശ്രീ തോമർ കത്തിൽ വിശദമാക്കിയിട്ടുണ്ട്.
കൃഷിയെയും ഗ്രാമങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വാശ്രയ ഭാരതമാണ് പ്രധാനമന്ത്രി സ്വപ്നം കാണുന്ന ആത്മ നിർഭർ ഭാരത് എന്നും ശ്രീ നരേന്ദ്ര മോദി നൽകിയ മുദ്രാവാക്യമായ “ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ ” ഉദ്ധരിച്ച് ശ്രീ തോമർ പറഞ്ഞു.
***
(Release ID: 1635666)