PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ




തീയതി: 27.06.2020

Posted On: 27 JUN 2020 6:28PM by PIB Thiruvananthpuram

 

 

 

ഇതുവരെ: 

കോവിഡിന്  ചികിത്സയിലുള്ളവരേക്കാള്‍ 98,493  എണ്ണം കൂടുതലാണ് രോഗമുക്തര്‍.രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 1,97,387.  കോവിഡ്  മുക്തരായത് 2,95,880 പേരാണ്. 

കോവിഡ് രോഗമുക്തി നിരക്ക്  56.13 %.

മഹാരാഷ്ട്ര,തമിഴ്‌നാട്,ദില്ലി,തെലങ്കാന,ഗുജറാത്ത്,ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് നിലവിൽ 85.5% രോഗികളും  87 ശതമാനം മരണവും രേഖപ്പെടുത്തുന്നത്. 

കോവിഡ്-19 സംബന്ധിച്ച് നിലവിലെ സ്ഥിതിയും പ്രതിരോധ നടപടികളും ഉന്നതാധികാര മന്ത്രിതല സമിതി അവലോകനം ചെയ്തു 

കോവിഡ്-19 പ്രതിരോധത്തിനും നിയന്ത്രണത്തിനും ഡല്‍ഹി ദേശീയതലസ്ഥാന പ്രദേശത്തിന് പിന്തുണയേകി കേന്ദ്ര ഗവണ്‍മെന്റ് ; 1000 കിടക്കകളുള്ള ആശുപത്രി ഡല്‍ഹിയില്‍ ഉടന്‍ ആരംഭിക്കും. 

കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ ആരോഗ്യ നിയന്ത്രണ  പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു

കൊറോണ യോദ്ധാക്കളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട ഇന്ത്യ കോവിഡ് -19 നെ ശക്തമായി നേരിടുകയാണെന്ന് പ്രധാനമന്ത്രി

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: കോവിഡിന് ചികിത്സയിലുള്ളവരേക്കാള്‍ 98,493  എണ്ണം കൂടുതലാണ് രോഗമുക്തര്‍.രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 1,97,387.  കോവിഡ്  മുക്തരായത് 2,95,880 പേരാണ്. കോവിഡ് രോഗമുക്തി നിരക്ക്  56.13 %. രോഗമുക്തിയില്‍ മുന്നിലുള്ള 15 സംസ്ഥാനങ്ങള്‍ :

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1634800

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച  മന്ത്രിതല സമിതിയുടെ  (ജി.ഒ.എം.) പതിനേഴാമത് യോഗത്തിൽ ഡോ.ഹർഷ വർദ്ധൻ അധ്യക്ഷത വഹിച്ചു: കോവിഡ്-19 സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ 17-ാമത് യോഗം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന്റെ അധ്യക്ഷതയിൽ ഇന്നു നടന്നു.നിർമ്മാൺ  ഭവനാണ്  വീഡിയോ കോൺഫെറെൻസിങ്ങിലൂടെ നടന്ന യോഗത്തിനു ആതിഥേയത്വ വേദിയായത്. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ‌ശങ്കർ, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ.ഹർദീപ് സിംഗ് പുരി, ആരോഗ്യ സഹമന്ത്രി എസ്. അശ്വിനി കുമാർ ചൗബെ എന്നിവർ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1634785

ഡല്‍ഹിയിലെ കോവിഡ് പ്രതിരോധത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര ഗവണ്‍മെന്റ് 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1634704


കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ ( പെരുമാറ്റച്ചട്ടം) പുറപ്പെടുവിച്ചു: കോവിഡ്‌ 19 നെക്കുറിച്ചുള്ള പുതിയ അറിവുകളുടെ,  പ്രത്യേകിച്ച് ഫലപ്രദമായ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുടെ  വെളിച്ചത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ ( പെരുമാറ്റച്ചട്ടം)  പുറപ്പെടുവിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1634753

റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മവാർഷികാഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു: റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മവാർഷികത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. മെത്രാപ്പൊലീത്തയ്ക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ദീർഘായുസ്സും ആരോഗ്യവും നേരുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1634740

റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://pib.gov.in/PressReleseDetail.aspx?PRID=1634778

കോവിഡ്-19 ലോക്ഡൗണ്‍ കാലഘട്ടത്തില്‍ അതീവ പ്രാധാന്യമുള്ള 200 റെയില്‍വേ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1634739

കേന്ദ്ര കാര്‍ഷിക സഹകരണ, കര്‍ഷക ക്ഷേമ വകുപ്പ്  കൃഷിയിലെ പരിഷ്‌ക്കാരങ്ങള്‍, നയമാറ്റങ്ങള്‍, നിക്ഷേപ സാധ്യതകള്‍ എന്നിവയെ കുറിച്ച് വെബിനാറുകള്‍ സംഘടിപ്പിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
https://www.pib.gov.in/PressReleseDetail.aspx?PRID=1634724

***


(Release ID: 1634808)