ഷിപ്പിങ് മന്ത്രാലയം

ശ്രീ മൻസൂഖ്   മാണ്ഡവ്യ സീപ്ലെയിൻ പദ്ധതികൾ അവലോകനം ചെയ്‌തു

Posted On: 23 JUN 2020 5:01PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 23, 2020

ഇന്ത്യയിലെ ജലാശയങ്ങളിലൂടെയുള്ള സീപ്ലെയിൻ പദ്ധതികൾ  കേന്ദ്ര ഷിപ്പിങ്ങ്‌ സഹമന്ത്രി ശ്രീ മൻസൂഖ്  മാണ്ഡവ്യ അവലോകനം ചെയ്‌തു.  ‌ ‌ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത, ഇന്ത്യൻ മാരിടൈം  മേഖലയിൽ മാറ്റമുണ്ടാക്കാനുതകുന്ന  അതിനൂതനവും സവിശേഷവുമായ പദ്ധതികൾ ചർച്ച ചെയ്യാനുള്ള   പ്ലാറ്റഫോം ആയ ചായ്‌ പേ‌ ചർച്ച യോഗത്തിലാണ് അവലോകനം നടന്നത് .

സീപ്ലെയിൻ പദ്ധതികളിലൂടെ   രാജ്യത്തെ കഠിനമേറിയതും വിദൂരവുമായ പ്രദേശങ്ങളിലേക്കും മലയോര പ്രദേശങ്ങളിലേക്കും വേഗത്തിലും തടസ്സരഹിതവുമായ യാത്രാ ഉറപ്പാക്കാനാകും  . ഉഡാൻ പദ്ധതിക്ക്  കീഴിൽ പ്രാദേശിക ഗതാഗത പാതകളിൽ 16 സീപ്ലെയിൻ റൂട്ടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഈ 16  യാത്ര മാര്ഗങ്ങളിൽ സബർമതി, സർദാർ സരോവർ - സ്റ്റാച്യു ഓഫ് യൂണിറ്റി റൂട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്, ഈ പാതകളുടെ  ജല സർവേകളും പൂർത്തിയായി.
വിശദചർച്ചകൾക്ക് ശേഷം, 2020 ഒക്ടോബറോടെ സബർമതി, സ്റ്റാച്യു ഓഫ് യൂണിറ്റി റൂട്ടിൽ സീപ്ലെയിൻ പദ്ധതി പ്രവർത്തനം ആരംഭിക്കാൻ  സാഗർമാല ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിനും (എസ് ഡി സിഎൽ) ഉൾനാടൻ ജലഗതാഗത അതോറിറ്റിക്കും  (ഐഡബ്ല്യുഎഐ) മന്ത്രി  നിർദ്ദേശം നൽകിയിട്ടുണ്ട്‌


(Release ID: 1633716) Visitor Counter : 153