കൃഷി മന്ത്രാലയം
കേന്ദ്ര ഗവൺമെൻ്റ് പൊതിച്ച നാളികേരത്തിന് താങ്ങു വില പ്രഖ്യാപിച്ചു
Posted On:
23 JUN 2020 11:38AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 23, 2020
കേന്ദ്ര ഗവൺമെൻ്റ് പൊതിച്ച നാളികേരത്തിന് 2020 സീസണിലെ പുതുക്കിയ താങ്ങു വില പ്രഖ്യാപിച്ചു. മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിൻ്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണിൽ ഇത് ക്വിൻ്റലിന് 2571 രൂപയായിരുന്നു. കഴിഞ്ഞ സീസണിനേക്കാൾ 5.02 % വർധനയാണ് വരുത്തിയിരിക്കുന്നത്.
രാജ്യമെമ്പാടുമുള്ള എല്ലാത്തരം വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് പ്രാധാന്യം നൽകുന്നതായി, താങ്ങുവില പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര കൃഷി, കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ നരേന്ദ്ര സിങ് തോമർ പറഞ്ഞു. താങ്ങുവില കൂട്ടിയത് നാളികേര സംഭരണം വർദ്ധിപ്പിക്കുന്നതിനും അതുവഴി ദശലക്ഷക്കണക്കിന് ചെറുകിട നാളികേര കർഷകർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നതിനും വഴിയൊരുക്കും.
(Release ID: 1633575)
Visitor Counter : 190