വിനോദസഞ്ചാര മന്ത്രാലയം
കേന്ദ്ര ടൂറിസം മന്ത്രാലയം, ദേഖോ അപ്‌നാ ദേശ് പരമ്പരയിലെ 34-ാമത് വെബിനാര്‍ 'ഭാരതം: ഒരു സാംസ്‌കാരിക നിധി' സംഘടിപ്പിച്ചു
Posted On:
22 JUN 2020 3:25PM by PIB Thiruvananthpuram
ദേഖോ അപ്‌നാ ദേശ് പരമ്പരയിലെ 34-ാമത്തെ വെബിനാര്‍ 'ഭാരതം: ഒരു സാംസ്‌കാരിക നിധി' എന്ന വിഷയത്തില്‍ 2020 ജൂണ്‍ 20 ന് നടന്നു. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിങ് പട്ടേല്‍ നയിച്ച ഈ അസാധാരണ സെഷനില്‍, വിഖ്യാത യോഗാവര്യനും കവിയും ദാര്‍ശനികനുമായ സദ്ഗുരു ജഗ്ഗി വാസുദേവ്, സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്ങ്, ഒയോ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ റിതേഷ് അഗര്‍വാള്‍, ഫാഷന്‍ ഡിസൈനറായ അനിത ഡോങ്‌ഗ്രെ, പാചക വിദഗ്ധന്‍ റണ്‍വീര്‍ ബ്രാര്‍, മാരിയട്ട് ഹോട്ടല്‍ വൈസ് പ്രസിഡന്റ് രഞ്ജു അലക്‌സ് എന്നിവര്‍ പങ്കെടുത്തു. ടൂറിസം മന്ത്രാലയം, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രൂപീന്ദര്‍ ബ്രാര്‍ ആയിരുന്നു വെബിനാര്‍ മോഡറേറ്റര്‍.
യോഗയുടെ പ്രാധാന്യത്തെപ്പറ്റി, സ്വാഗത പ്രസംഗത്തില്‍, ശ്രീ പ്രഹ്ലാദ് സിങ് പട്ടേല്‍ ഊന്നിപ്പറഞ്ഞു. ഇന്ന്, ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും മനസിന്റെ ചിന്തകളെയും രാസപ്രക്രിയകളെയും എങ്ങനെ നിയന്ത്രിക്കണമെന്ന അടിസ്ഥാനപാഠം പകര്‍ന്നു നല്‍കാത്ത വിദ്യാഭ്യാസ സംവിധാനമാണ് ഇതിനു കാരണമെന്നും സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു. മനസും ശരീരവും തമ്മിലുള്ള ശരിയായ രസതന്ത്രം രൂപ്പെടുത്തുന്നതിന് യോഗാ രീതികളിലൂടെ സാധിക്കും. ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഭയമില്ലാത്ത ഒരാള്‍ക്കു മാത്രമേ, ജീവിതത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ദേഖോ അപ്‌നാ ദേശ് വെബിനാര്‍ പരമ്പരയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കുന്നതിന് നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
വെബിനാര്‍ സെഷനുകളുടെ വീഡിയോ, ടൂറിസം മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലും യൂ ട്യൂബ് ചാനലിലും (https://www.youtube.com/channel/UCbzIbBmMvtvH7d6Zo_ZEHDA/videos)ഇപ്പോള്‍ ലഭ്യമാണ്.
**
(Release ID: 1633375)
Visitor Counter : 166