ആയുഷ്‌

അന്താരാഷ്ട്ര യോഗാദിനാചരണത്തിന് പിന്തുണയുമായി നിരവധി ബോളിവുഡ് താരങ്ങൾ

Posted On: 20 JUN 2020 4:50PM by PIB Thiruvananthpuram

 

അന്താരാഷ്ട്ര യോഗാദിനാചരണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി.വലിയതോതിലുള്ള ഒത്തുചേരലുകൾ അനുവദനീയമല്ലാത്തതിനാൽ, കുടുംബത്തോടൊപ്പം ആറാമത്  അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്നത് ലക്ഷ്യമിട്ട്, "വീട്ടിലിരുന്ന് യോഗ,കുടുംബത്തോടൊപ്പം യോഗ " എന്ന ആശയത്തിന്  ആയുഷ് മന്ത്രാലയം പ്രോത്സാഹനം നൽകി വരികെയാണ്.

ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകൾ ഇതിന്റെ ഭാഗമാകാൻ താല്പര്യം അറിയിച്ചിട്ടുണ്ട്.യോഗാഭ്യാസങ്ങളിൽ ഐക്യം കൊണ്ടുവരാനും ആയുഷ് മന്ത്രാലയം ലക്ഷ്യമിടുന്നു .ഒരു ഏകീകൃത പൊതു യോഗ ചട്ടത്തെ അടിസ്ഥാനമാക്കിയുള്ള യോഗാഭ്യാസങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇതുറപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.അന്താരാഷ്ട്ര യോഗ  ദിനമായ നാളെ രാവിലെ ഏഴുമണിക്ക് തങ്ങളുടെ വീടുകളിൽ ഇരുന്നു കൊണ്ട് ഈ ചട്ടങ്ങൾക്ക് അനുസൃതമായ അഭ്യാസങ്ങളിൽ ജനങ്ങൾ പങ്കെടുക്കും.ഇതിനൊപ്പം , പ്രസാർ ഭാരതിയുടെ സഹായത്തോടെ DD National ൽ ,വിദഗ്ദ്ധനായ ഒരു പരിശീലകന്റെ നേതൃത്വത്തിലുള്ള യോഗ പരിശീലനത്തിന്റെ  സംപ്രേഷണവും ആയുഷ് മന്ത്രാലയം ഒരുക്കിയിട്ടുണ്ട്..ഈ പരിപാടിയുടെ പ്രധാന ആകർഷഷണം പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 6.30 നു രാജ്യത്തോടായി നടത്തുന്ന പ്രഭാഷണമാണ്.

ആറാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ പങ്കെടുക്കുന്നതിന് ജനങ്ങളെ പ്രചോദിപ്പിക്കാനായി നിരവധി താരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും സന്ദേശങ്ങളും ചിന്തകളും പങ്കുവച്ചിട്ടുണ്ട്.പ്രമുഖ ചലച്ചിത്ര താരങ്ങളായ അനുഷ്ക  ശർമ്മ,അക്ഷയ് കുമാർ,മിലിന്ദ് സോമൻ,ശില്പാഷെട്ടി കുന്ദ്ര തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.ആയുഷ് മന്ത്രാലയവുമായി ചേർന്ന് പങ്കുവച്ച സന്ദേശങ്ങളിൽ,അച്ചടക്കത്തോടെയും,ക്ഷമയോടെയും ജീവിതം നയിക്കാനുള്ള മാർഗമായി അവർ യോഗയെ വിശേഷിപ്പിക്കുന്നു.ലോകമെമ്പാടുമുള്ള വിവിധ ജനവിഭാഗങ്ങളെ ഒരു പൊതുചിന്തയിലേക്ക് ഒന്നിപ്പിക്കുന്ന യോഗ,സമാധാനത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതായും അവർ അഭിപ്രായപ്പെട്ടു.ഈ സന്ദേശവും,യോഗാദിനവുമായി ബന്ധപ്പെട്ട മറ്റു സന്ദേശങ്ങളും, ആയുഷ് മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജിലും   (https://www.facebook.com/moayush)     മറ്റു സാമൂഹിക മാധ്യമങ്ങളിലും കാണാവുന്നതാണ്.

അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തയ്യാറാക്കുന്നതിന് ജനങ്ങൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ആയുഷ് മന്ത്രാലയം വിവിധ ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമാക്കിയിരുന്നു.യോഗ പോർട്ടൽ, സാമൂഹിക മാധ്യമങ്ങളായ യൂട്യൂബ്,ഫേസ്ബുക്,ട്വിറ്റെർ,ഇൻസ്റ്റാഗ്രാം തുടങ്ങിയ സൈബർ ഇടങ്ങള്‍ തുടങ്ങിയവയില്‍  ഇവ ലഭ്യമാക്കിയിരുന്നു.കൂടാതെ യോഗ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ടെലിവിഷനിലൂടെ സംപ്രേഷണവും ചെയ്തു.രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് പ്രേക്ഷകരാണ് ഈ പരിപാടികൾ കണ്ടത്.അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായി, തങ്ങളുടെ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ യോഗ അഭ്യാസങ്ങളിൽ പരിശീലനം നേടാൻ രാജ്യത്തെ ജനങ്ങൾക്ക് ഈ സംവിധാനങ്ങൾ സഹായകമായി.

***


(Release ID: 1632975) Visitor Counter : 174