രാസവസ്തു, രാസവളം മന്ത്രാലയം

ആഭ്യന്തര വിപണിയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ (HCQ) ശേഖരം ആവശ്യത്തിന്  ലഭ്യമായ സാഹചര്യത്തിൽ   കയറ്റുമതി നിരോധനം പിൻവലിച്ചു.

Posted On: 19 JUN 2020 4:26PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 19, 2020

മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) കയറ്റുമതിക്കുള്ള നിരോധനം സർക്കാർ നീക്കി.നടപടി ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു.2020 ജൂൺ  06 ന് നടന്ന മന്ത്രിതല സമിതിയുടെ കൂടിയാലോചനയെ അടിസ്ഥാനമാക്കി   ഉന്നതാധികാര സമിതിയും  ഫാർമസ്യൂട്ടിക്കൽസ് വകുപ്പുമാണ്  ഹൈഡ്രോക്സിക്ലോറോക്വിൻ (സജീവ ഘടകമായവയും,സംയുക്തങ്ങളും) കയറ്റുമതി നിരോധനം പിൻവലിക്കണമെന്ന് ശുപാർശ ചെയ്തത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് - ഡി.ജി.എഫ്.റ്റി  ഇന്നലെ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

രാജ്യത്ത് മരുന്നുകളുടെ  ലഭ്യത വിലയിരുത്തുന്നതിനായി രണ്ടാഴ്ച കൂടുമ്പോൾ ഒരു അന്തർ മന്ത്രിതല ഉന്നതാധികാര  സമിതി പതിവായി യോഗം ചേരുന്നുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2020 മാർച്ച്-മെയ് കാലയളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദക യൂണിറ്റുകളുടെ എണ്ണം 2 ൽ നിന്ന് 12 ആയി വർദ്ധിച്ചതായും രാജ്യത്തെ ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദന ശേഷി മൂന്ന് മടങ്ങ് വർദ്ധിച്ചതായും യോഗം വിലയിരുത്തി.പ്രതിമാസം ഏകദേശം10 കോടിഗുളികകളിൽ നിന്ന് പ്രതിമാസം ഏകദേശം 30 കോടി ഗുളികകൾ ആയാണ് വർദ്ധിച്ചത്. നിലവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളുടെ  ശേഖരം ഇന്ത്യയുടെ  ആഭ്യന്തര ആവശ്യങ്ങൾ കഴിഞ്ഞ്‌  മിച്ചമാണ്.

12.22 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ 200 മില്ലിഗ്രാം ഗുളികകൾ എച്ച്.എൽ.എൽ.ലൈഫ് കെയർ ലിമിറ്റഡിന് നൽകി. 7.58 കോടി ഗുളികകൾ  സംസ്ഥാന സർക്കാരുകൾക്കും ജൻ ഔഷധി കേന്ദ്രങ്ങൾക്കും വിനിയോഗിക്കാനായി നൽകിയിട്ടുണ്ട്.ഹൈഡ്രോക്സിക്ലോറോക്വിൻ 200 മില്ലിഗ്രാമിന്റെ 10.86 കോടി ഗുളികകൾ പ്രാദേശിക മരുന്നുകടകളിൽ ലഭ്യമാക്കിയിട്ടുണ്ട്.ആകെ 30.66 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ 200 മില്ലിഗ്രാം ഗുളികകൾ ആഭ്യന്തര വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.



(Release ID: 1632651) Visitor Counter : 264