ഗ്രാമീണ വികസന മന്ത്രാലയം

2020 ജൂൺ 20 ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കമിടുന്ന ഗരിബ് കല്യാൺ റോസ്ഗാർ അഭിയാന് നാന്ദി കുറിച്ചുകൊണ്ടുള്ള വാർത്താസമ്മേളനം  

Posted On: 18 JUN 2020 5:55PM by PIB Thiruvananthpuram



ന്യൂഡൽഹിജൂൺ 18, 2020

2020 
ജൂൺ 20 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കമിടുന്ന ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ എന്ന പദ്ധതിയ്ക്ക് നാന്ദി കുറിച്ചുകൊണ്ട് ഇന്ന് വാർത്താസമ്മേളനം നടന്നുകോവിഡ് മൂലം പ്രഖ്യാപിച്ച അടച്ചിടലിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുരുഷന്മാരും വനിതകളുമായ ധാരാളം തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയതായി വാർത്താസമ്മേളനത്തിൽ സംസാരിച്ച ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു കുടിയേറ്റ തൊഴിലാളികൾ കൂടുതലായി മടങ്ങിയെത്തിയ ജില്ലകൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും പ്രത്യേകം വേർതിരിച്ചു മനസ്സിലാക്കിയിട്ടുണ്ട്ബീഹാർഉത്തർപ്രദേശ്മധ്യപ്രദേശ്രാജസ്ഥാൻജാർഖണ്ഡ്ഒഡീഷ എന്നീ 6 സംസ്ഥാനങ്ങളിലായി ഏകദേശം 116 ജില്ലകളിൽ കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയതായാണ് വ്യക്തമായിരിക്കുന്നത്ഇതിൽ 27 എണ്ണം പ്രത്യേക വികസന ലക്ഷ്യം വച്ചു മുന്നേറുന്ന അഭിലാഷ ജില്ലകളാണ്.

മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ നൈപുണ്യ വിവരങ്ങളുടെ വിശദമായ രേഖ കേന്ദ്ര സർക്കാരും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളും ചേർന്ന് തയ്യാറാക്കിയിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള തൊഴിലുകളിൽ പ്രാവീണ്യമുള്ളവരാണെന്നും ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞുഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത നാലു മാസങ്ങൾക്കകം മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുംഗ്രാമീണരായ എല്ലാ പൗരന്മാരെയും ശാക്തീകരിക്കാനുംഉപജീവന മാർഗ്ഗങ്ങൾ സൃഷ്ടിക്കാനും ‘ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ’ എന്ന പേരിൽ വിപുലമായ ഗ്രാമീണ തൊഴിൽദാന-പൊതുമരാമത്ത് പദ്ധതി ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

ബീഹാറിലെ ഖഗാരിയ ജില്ലയിലുള്ള ബെൽദൗർ ബ്ലോക്കിലെ തെലിഹാർ ഗ്രാമത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് ധനമന്ത്രി പറഞ്ഞു.


 

പ്രത്യേക ദൗത്യമെന്ന നിലയിൽ പ്രാവർത്തികമാവുന്ന 125 ദിവസത്തെ  സംഘടിതമായ പ്രവർത്തനംഒരു വശത്ത് കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനും മറുവശത്ത് ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി 50,000 കോടി രൂപാ മുതൽമുടക്കിൽ 25 വ്യത്യസ്തതരത്തിലിലുള്ള പ്രവൃർത്തികളുടെ തീവ്രമായ നടപ്പാക്കൽ ഉൾപ്പെടുന്നതാണ്.


12 
വ്യത്യസ്ത മന്ത്രാലയങ്ങൾ/വകുപ്പുകൾ തമ്മിലുള്ള ഏകോപനം പദ്ധതി നടത്തിപ്പിനുണ്ടാകുംഗരിബ് കല്യാൺ റോസ്ഗാർ അഭിയാനെക്കുറിച്ചുള്ള വിശദമായ പ്രസന്റേഷൻ ഉണ്ടായിരുന്നു.

പ്രെസെന്റഷഷന്റെ ലിങ്കിനായി ക്ലിക്ക് ചെയ്യുക http://pibcms.nic.in/WriteReadData/userfiles/Presentation%20-%20%20Garib%20Kalyan%20Rojgar%20Abhiyan.pdf

 



(Release ID: 1632402) Visitor Counter : 198