പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

പകച്ചവ്യാധി കാലത്തെ സദ്‌ഭരണ മാതൃകകൾ '  എന്ന വിഷയത്തിൽ അന്താരാഷ്ട്ര സിവിൽ സെർവന്റിസിനായുള്ള ശിൽപശാല കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.

Posted On: 18 JUN 2020 5:32PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 18,2020

ആഗോള മഹാമാരിയായ കോവിഡ്‌ 19 നെ നേരിടുന്നതിൽ ആശങ്കയല്ല ബോധവൽക്കരണമാണ്‌ ഈ സമയത്ത്‌ വേണ്ടതെന്ന്‌ കേന്ദ്ര വ്യക്‌തിഗത–-പരാതി പരിഹാര–-പെൻഷൻ വകുപ്പു മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ്‌ പറഞ്ഞു. ഇന്ത്യൻ ടെക്‌നികൽ ആൻഡ്‌ ഇക്കണോമിക്‌ കോ–-ഓപ്പറേഷൻ, വിദേശ കാര്യ മന്ത്രാലയം–- നാഷനൽ സെന്റർ ഫോർ ഗുഡ്‌ ഗവേണൻസ്‌, ഭരണപരിഷ്‌കാര പൊതു പരാതി പരിഹാര വകുപ്പ്‌ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.


സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതും  സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതുമാണ് - കോവിഡ് -19 പകർച്ച വ്യാധിക്കെതിരായ പോരാട്ടത്തിൽ വിജയിക്കുന്നതിന് രാജ്യങ്ങളുടെ മുന്നിലുള്ള മാർഗം എന്ന് ഡോ. സിംഗ് ഊന്നിപ്പറഞ്ഞു. സ്ഥാപനങ്ങളുടെ ശാക്‌തീകരണം, ഇ- ഭരണ പദ്ധതി മാതൃകകളുടെ ശാക്‌തീകരണം, ഡിജിറ്റലായി ശാക്‌തീകരിച്ച പൗരൻമാർ, മെച്ചപ്പെട്ട ആരോഗ്യരക്ഷ  എന്നതൊക്കെയാണ്‌ നമ്മുടെ പ്രതിരോധത്തിന്റെ കാതൽ എന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയാണ് ഈ വെല്ലുവിളിയോട് പോരാടാനും ഉന്നതതലത്തിൽ പരസ്പര ധാരണയോടെ അന്തർദേശീയ സഹകരണം  പുലർത്താനും ലോകത്തിന് ആഹ്വാനം നൽകിയതെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 10 ദശലക്ഷം യുഎസ് ഡോളറിന്റെ  കോവിഡ് -19 അടിയന്തിര ഫണ്ട് രൂപീകരിക്കുന്നതിൽ ശ്രീ മോദി നിർണായക പങ്കുവഹിച്ചുവെന്ന് മാത്രമല്ല, സാർക്ക്, നാം, തുടങ്ങിയ വേദികളിലൂടെയും പകർച്ചവ്യാധി പ്രശ്നത്തെ അഭിമുഖീകരിച്ചു. 16 രാജ്യങ്ങളിൽ നിന്നുള്ള 81  ഉദ്യോഗസ്ഥർ   രണ്ടു ദിവസത്തെ കോൺഫറൻസിൽ സംബന്ധിക്കുന്നു.
പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾ കൊറോണ വൈറസ് മഹാമാരിയുടെ ഘട്ടത്തിൽ ഗുണകരമായെന്ന് ഡോ. ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. ആധാർ അധിഷ്‌ഠിത ഡിജിറ്റൽ ഐഡന്റിറ്റി വഴി  ഇ-ക്ലാസുകൾ, ഇ-ഹോസ്പിറ്റലുകൾ, ഇ-നാം, പ്രധാൻ മന്ത്രി ജൻ ധൻ യോജന, ഭാരത് ഇന്റർഫേസ് ഫോർ മണി എന്നിവയുടെ തത്സമയ സേവനങ്ങൾ ലഭ്യമാക്കാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി .



(Release ID: 1632382) Visitor Counter : 137