ഉരുക്ക് മന്ത്രാലയം

സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍മാരുമായി കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തി 

Posted On: 03 JUN 2020 11:15AM by PIB Thiruvananthpuram


സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യക്കു കീഴിലുള്ള ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിനോടു ചേര്‍ന്ന് ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ക്ലസ്റ്റര്‍ വികസിക്കുന്നതിനെക്കുറിച്ച് കേന്ദ്ര ഉരുക്ക്, പെട്രോളിയം & പ്രകൃതി വാതകം വകുപ്പ് മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, ന്യൂഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തി. കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം , റോഡ് ഗതാഗത ഹൈവേ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ സ്റ്റീല്‍ ഡെവലപ്മെന്റ് & ഗ്രോത്ത് , സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഭിലായിലെ ഉരുക്ക് നിര്‍മ്മാതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 നിര്‍ദ്ദിഷ്ട സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ക്ലസ്റ്റര്‍ പ്രദേശത്തെ സുക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് സഹായമാവുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ ആഹ്വാനമുള്‍ക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ദുര്‍ഗ് ജില്ലയിലെ ഉരുക്ക് നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായ സ്റ്റീല്‍ പ്ലേറ്റുകള്‍  തടസം കൂടാതെ ലഭ്യമാക്കണമെന്ന് ഭിലായ് സ്റ്റീല്‍ പ്ലാന്റ്, സിഇഒ യ്ക്ക് ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദ്ദേശം നല്‍കി. പാലം നിര്‍മ്മാണത്തിന്, സ്റ്റീല്‍ ലഭ്യതയില്‍ നേരിടുന്ന പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു.
റെയില്‍വേ മന്ത്രാലയം സ്റ്റീല്‍ പാലങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നതു പോലെ, കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയവും കൂടുതല്‍ ഉരുക്ക് പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്ര മന്ത്രി ചര്‍ച്ച നടത്തി.

***



(Release ID: 1628963) Visitor Counter : 141