വിദ്യാഭ്യാസ മന്ത്രാലയം

'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതിന്റെ പൊരുള്‍ പ്രചരിപ്പിക്കുന്നതിനും മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിനും ''മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍'' എന്ന വിഷയത്തില്‍ ഹ്രസ്വ വീഡിയോ തയ്യാറാക്കി പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയിലെ ഇ.ബി.എസ്.ബി. ക്ലബ്
അതതിടങ്ങളിലെ പ്രാദേശിക ഭാഷകളില്‍ മൗലിക കര്‍ത്തവ്യങ്ങള്‍ വിവര്‍ത്തനം ചെയ്ത് 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 വിദ്യാര്‍ത്ഥികള്‍

Posted On: 31 MAY 2020 12:44PM by PIB Thiruvananthpuram

 

നമ്മുടെ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് യുവാക്കളില്‍ ബോധവല്‍ക്കരണം നടത്താനായി ബഢിംഡയിലെ പഞ്ചാബ് കേന്ദ്ര സര്‍വകലാശാല (സിയുപിബി) ''മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍'' എന്ന ഹ്രസ്വ വീഡിയോ പുറത്തിറക്കി. എംഎച്ച്ആര്‍ഡിയുടെയും യുജിസിയുടെയും നിര്‍ദേശപ്രകാരം 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന് കീഴിലാണ് സിയുപിബിയിലെ ഇബിഎസ്ബി ക്ലബ് വീഡിയോ തയ്യാറാക്കിയത്. വൈസ് ചാന്‍സലര്‍ പ്രൊഫ. ആര്‍. കെ. കോഹ്ലിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു വീഡിയോ ഒരുക്കിയത്. ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെന്ന നിലയില്‍ നിയമപരമായ കര്‍ത്തവ്യങ്ങള്‍ പാലിക്കാനുള്ള പ്രോത്സാഹനം നല്‍കുക, കോവിഡ് 19 മഹാമാരിയെ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക, എല്ലാവരെയും 'സങ്കല്‍പ്പ് സെ സിദ്ധി കി ഔര്‍' പ്രസ്ഥാനത്തിന്റെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങളാണ് വീഡിയോക്ക് ഉള്ളത്. വീഡിയോയിൽ, സിയുപിബി ഇബിഎസ്ബി ക്ലബ്ബിലെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 വിദ്യാര്‍ത്ഥികള്‍ അവരുടെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് മൗലിക കര്‍ത്തവ്യങ്ങളെ അതത് പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. 

https://twitter.com/EBSB_MHRD/status/1265896852232134656

***(Release ID: 1628122) Visitor Counter : 234