രാജ്യരക്ഷാ മന്ത്രാലയം
2020 മെയ് 27 മുതൽ 29 വരെ നടന്ന കരസേനാ കമ്മാണ്ടർമാരുടെ സമ്മേളനം
പോസ്റ്റഡ് ഓണ്‍:
29 MAY 2020 4:48PM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 29, 2020
കരസേനാ കമ്മാണ്ടർമാരുടെ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 2020 മെയ് 27 മുതൽ 29 വരെ ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ നടന്നു.മൂന്ന് ദിവസത്തെ സമ്മേളനത്തിൽ , നിലവിലുള്ളതും ഉയർന്നുവരുന്നതുമായ സുരക്ഷാ ഭീഷണികളുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെക്കുറിച്ച് ഇന്ത്യൻ കരസേനയുടെ പരമോന്നത നേതൃത്വം ചർച്ച ചെയ്തു.2020 ജൂൺ 24 മുതൽ 27 വരെ നടക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തെ ബഹുമാനപ്പെട്ട പ്രതിരോധ മന്ത്രിയും സംയുക്ത സേനാമേധാവിയും അഭിസംബോധന ചെയ്യും.
( റിലീസ് ഐ.ഡി: 1627806)
സന്ദര്‍ശക കൗണ്ടര്‍ : 296