ധനകാര്യ മന്ത്രാലയം

ആധാർ അധിഷ്‌ഠിത ഇ-. വൈ. സി. പരിശോധനയിലൂടെ തത്സമയ പാൻ അനുവദിക്കുന്നതിന് കേന്ദ്ര ധനമന്ത്രി തുടക്കം കുറിച്ചു

Posted On: 28 MAY 2020 4:42PM by PIB Thiruvananthpuram

ന്യൂഡൽഹി, മെയ് 28, 2020
 

വ്യക്തിവിവരവും, വിലാസവും ഇലക്ട്രോണിക് അധിഷ്‌ഠിത ആധാർ പരിശോധനയിലൂടെ ഉറപ്പുവരുത്തി തൽസമയം പാൻ അനുവദിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് തുടക്കം കുറിച്ചു. മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള സാധുവായ ആധാർ നമ്പർ കൈവശമുള്ള അപേക്ഷകർക്ക് തൽസമയ പാൻ സൗകര്യം ഇപ്പോൾ ലഭ്യമാണ്. അപേക്ഷകർക്ക് ഇലക്ട്രോണിക് പാൻ (ഇ-പാൻ) സൗജന്യമായി ലഭിക്കുന്ന വിധത്തിലും കടലാസ് രഹിതവുമാണ് പാൻ അനുവദിക്കുന്ന പ്രക്രിയ.
 

 തത്സമയ പാൻ അനുവദിക്കുന്നതിനുള്ള സൗകര്യം ഉടൻ ആരംഭിക്കുമെന്ന് 2020 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു.

 

ഈ മാസം 25 വരെയുള്ള കണക്കനുസരിച്ച്, ആകെ 50.52 കോടി നികുതിദായകർക്കാണ് പാൻ അനുവദിച്ചിട്ടുള്ളത്.

തത്സമയ പാൻ അപേക്ഷ നൽകുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്. തത്സമയ പാൻ അപേക്ഷകർ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ പ്രവേശിച്ച് അവരവരുടെ സാധുവായ ആധാർ നമ്പർ നൽകണം. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിച്ച ഒറ്റത്തവണ പാസ്‌വേഡ് അഥവാ ഒ.ടി.പി. സമർപ്പിക്കണം. ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുമ്പോൾ, 15 അക്ക അക്നോളേജ്മെന്റ് നമ്പർ അനുവദിക്കപ്പെടുന്നു. അപേക്ഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിലിലേക്കും ഇ-പാൻ അയക്കുന്നതായിരിക്കും.



(Release ID: 1627477) Visitor Counter : 306