സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

കല്‍ക്കരി, ലിഗ്‌നൈറ്റ് ഖനികള്‍/ ബ്ലോക്കുകള്‍ എന്നിവയുടെ ലേലത്തിന് സ്വീകരിച്ച നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

Posted On: 20 MAY 2020 2:12PM by PIB Thiruvananthpuram

 

കല്‍ക്കരി, ലിഗ്‌നൈറ്റ് ഖനികളുടെ/ബ്ലോക്കുകളുടെ ലേലത്തിനും കല്‍ക്കരിയുടെയും ലിഗ്നൈറ്റിന്റെയും 
വരുമാനം പങ്കിടല്‍ ആസ്പദമാക്കിയുള്ള വില്‍പ്പനയ്ക്കും സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. ഇതനുസരിച്ച്, ലേലം വരുമാനം പങ്കിടല്‍ വ്യവസ്ഥകള്‍ക്ക് അധിഷ്ഠിതമായിരിക്കും.  ലേലം വിളിക്കുന്നവര്‍ ഗവണ്‍മെന്റിന് നല്‍കേണ്ട വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിന് ലേലം വിളിക്കണം. പങ്കിടുന്ന വരുമാനത്തിന്റെ നാല് ശതമാനം ആയിരിക്കും അടിസ്ഥാനവില. 10 ശതമാനം വരെയുള്ള വരുമാന വിഹിതത്തിന്, വിഹിതത്തിന്റെ 0.5% ഗുണിതങ്ങളായും, തുടര്‍ന്നുള്ളതിന് 0.25% ഗുണിതങ്ങളായും ആണ് ലേലം സ്വീകരിക്കുക. കല്‍ക്കരി ഖനിയില്‍ നിന്നുള്ള കല്‍ക്കരിയുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും പരിധി ഉണ്ടായിരിക്കുകയില്ല. 

വിപണിയില്‍, ആവശ്യത്തിന് കല്‍ക്കരി ലഭ്യമാക്കാനും, കല്‍ക്കരി ബ്ലോക്കുകളുടെ വിപണിമൂല്യം വര്‍ധിക്കുന്നതിനും നടപടി സഹായിക്കും.  കല്‍ക്കരി ഖനിയില്‍ നിന്നുള്ള ആദ്യ ഉല്‍പ്പാദനങ്ങള്‍ക്കുള്ള വരുമാന വിഹിതത്തിന് റിബേറ്റ് ലഭിക്കുന്നതിലൂടെയും, ആകെ ഉപയോഗിച്ച/വിറ്റ കല്‍ക്കരിയുടെ വാര്‍ഷിക അനുപാതത്തിന് റിബേറ്റ് ലഭിക്കുന്നതിലൂടെയും, ലേലം വിളിക്കുന്ന ആളിന് കിഴിവുകള്‍ നല്‍കാനും ഈ ലേല നടപടി സഹായിക്കുന്നു. കല്‍ക്കരി ഖനന ലേലത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും, സംസ്ഥാനത്തിന് ലഭിക്കുമെന്നതിനാല്‍, ഈ നടപടിയിലൂടെ ലഭിക്കുന്ന അധികവരുമാനം, ഖനി മേഖലയിലെ പിന്നോക്ക പ്രദേശങ്ങളുടെയും ആദിവാസികളുടെയും വികസനത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. 

--


(Release ID: 1625416) Visitor Counter : 225