സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ, വായ്പാ പലിശ എഴുതിത്തള്ളാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി
Posted On:
20 MAY 2020 2:17PM by PIB Thiruvananthpuram
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെ 2005 മാര്‍ച്ച് 31 വരെയുള്ള വായ്പാ പലിശയായ 7.59 കോടി രൂപ എഴുതിത്തള്ളാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2006 മാര്‍ച്ചിലാണ് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പലിശ എഴുതിത്തള്ളാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചത്.കമ്പനിയുടെ 2005 മാര്‍ച്ച് 31 വരെയുള്ള പിഴപലിശയും കൂട്ടുപലിശയും എഴുതിത്തള്ളാന്‍ സാമ്പത്തികകാര്യ സമിതി 2016 മാര്‍ച്ചില്‍ അനുമതി നല്‍കിയിരുന്നു.
ഏകദേശം 10 വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ ഇതിനോടകം തന്നെ ഗവണ്‍മെന്റിന്റെയും എച്ച്.ഒ.സി.എലിന്റെയും അക്കൗണ്ട് ബുക്കില്‍ നിന്നും പലിശ തുകയായ 7.59 കോടി രൂപ എഴുതിത്തള്ളിയിരുന്നു. പലിശ എഴുതിത്തള്ളല്‍, ക്രമപ്പെടുത്തേണ്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഈ നടപടിയെടുക്കുന്നത്. ഈ വിഷയത്തില്‍ സി.എ.ജി ഓഡിറ്റ് നിരീക്ഷണങ്ങള്‍ പരിഹരിക്കാനും ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം കമ്പനിക്ക് സഹായകമാകും.
***
(Release ID: 1625395)
Visitor Counter : 201