ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ശ്രീചിത്രയും എ സി ആർ ഐ യും ചേർന്ന് മനുഷ്യശരീരത്തില്‍ സ്ഥാപിക്കാവുന്ന ജൈവ വിഘടനം സംഭവിക്കുന്ന നൂതന ലോഹസംയുക്തം വികസിപ്പിച്ചു
Posted On:
16 MAY 2020 12:02PM by PIB Thiruvananthpuram
മനുഷ്യശരീരത്തില്‍ സ്ഥാപിക്കുന്നതിന് ശാസ്ത്രലോകം സ്വയം ജീര്‍ണിക്കുന്ന ഇരുമ്പ് മാംഗനീസ് അധിഷ്ഠിത നൂതന ലോഹസംയുക്തം വികസിപ്പിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്‍ഡ് ന്യൂ മറ്റീരിയല്‍സ്, തിരുവനന്തപുരത്തെ ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് പുതിയ ലോഹം വികസിപ്പിച്ചിരിക്കുന്നത്. ഈ ലോഹസംയുക്തങ്ങള്‍ എംആര്‍ഐ (MRI) സ്കാനിനു അനുയോജ്യമാണ്.
പല സന്ദര്‍ഭങ്ങളിലും മനുഷ്യ ശരീരത്തില്‍ ചികിത്സയുടെ ഭാഗമായി സ്ഥിരമായി ചില ലോഹ ഭാഗങ്ങള്‍ സ്ഥാപിക്കാറുണ്ട് . പ്രത്യേകിച്ച് ഓര്‍ത്തോപീഡിക് ചികിത്സയിൽ. പക്ഷെ ചിലര്‍ക്ക് ഇത് അലര്‍ജിക്കു കാരണമാകുന്നു. ഇതെ തുടര്‍ന്നാണ് എ സി ആർ ഐ സംഘം ഇരുമ്പും മാംഗനീസും ചേര്‍ന്ന ചില സംയുക്തങ്ങള്‍ വികസിപ്പിച്ച് അസ്ഥിചികിത്സയ്ക്ക് ഉപയോഗിക്കുന്നതിന് കൈമാറിയിരിക്കുന്നത്. ഇതിന്റെ ബാക്കി പഠനങ്ങള്‍ ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടക്കും.
****
(Release ID: 1624472)
Visitor Counter : 211