രാസവസ്തു, രാസവളം മന്ത്രാലയം

ബിപിപിഐ 25 ലക്ഷം രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു

Posted On: 12 MAY 2020 5:15PM by PIB Thiruvananthpuram

 

കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്‌യു സ് ഓഫ് ഇന്ത്യ(ബിപിപിഐ) 25 ലക്ഷം രൂപ പിഎംകെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. 

ന്യൂഡല്‍ഹിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി ശ്രീ പി. ഡി. വഗേല കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി ശ്രീ ഡി.വി. സദാനന്ദ ഗൗഡയ്ക്ക് ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി. ബിപിപിഐ സിഇഒ ശ്രീ സച്ചിന്‍ സിങ്ങ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറിമാരായ ശ്രീ രജനീഷ് തിംഗല്‍, ശ്രീ നവ്ദീപ് റിന്‍വ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിപിപിഐ ജീവനക്കാരും ജനൗഷധി കേന്ദ്രങ്ങളുടെ ഉടമകളും വിതരണക്കാരും ചേര്‍ന്നാണ് ഈ തുക സംഭാവന ചെയ്തത്.

 

****(Release ID: 1623338) Visitor Counter : 15