വിനോദസഞ്ചാര മന്ത്രാലയം

ടൂറിസം മന്ത്രാലയം  'ദേഖോ അപ്നാ ദേശ്' പരമ്പരയിലെ പന്ത്രണ്ടാമത് വെബിനാര്‍ സംഘടിപ്പിച്ചു

Posted On: 01 MAY 2020 4:00PM by PIB Thiruvananthpuram

 

 

വയനാട്ടില്‍ നിന്നുള്ള സജ്‌നാ ഷാജിയുടെ ജീവിത കഥയും വെബിനാറില്‍



ന്യൂഡല്‍ഹി, മെയ് 01, 2020:


കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേഖോ അപ്നാ ദേശ് പരമ്പരയുടെ പന്ത്രണ്ടാമത് വെബിനാര്‍, 'ഉത്തരവാദിത്ത ടൂറിസത്തില്‍ വിസ്മയകരമായ ഇന്ത്യന്‍ സ്ത്രീത്വം ആഘോഷിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചു. വിനോദ സഞ്ചാര മേഖലയില്‍ വേറിട്ട മുദ്രകള്‍ പതിരിപ്പിച്ച ഏതാനും അപൂര്‍വ സ്ത്രീകളുടെ കരുത്തുറ്റ ജീവിതകഥകളാണ്് ഇതില്‍ ഉള്‍പ്പെടുത്തിയത്.
വെബിനാറില്‍ അവതരിപ്പിച്ച പ്രചോദനാത്മകമായ പത്ത് ജീവിത കഥകളില്‍ വയനാട് മൊതക്കരയില്‍ നിന്നുള്ള ഡ്രമ്മറും യാത്രാ ഗൈഡുമായ സജ്നാ ഷാജിയുടെ കഥയും ഉള്‍പ്പെടുന്നു.

സ്വന്തം ജീവിതത്തിലും ജീവിക്കുന്ന സമൂഹത്തിലും വ്യക്തികള്‍ക്ക് ടൂറിസത്തിലൂടെ എങ്ങനെ മാറ്റങ്ങള്‍ വരുത്താം എന്നാണ് വെബിനാര്‍ വിശദീകരിച്ചത്. യാത്രക്കിടയില്‍ പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഹോംസ്റ്റേകളില്‍ താമസിക്കുമ്പോള്‍, അറിയപ്പെടാത്ത സംരംഭങ്ങളെ പിന്തുണയ്ക്കുമ്പോള്‍, ചെറിയ ഒരു കുടുംബം നടത്തുന്ന ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍, ഇതെല്ലാം തദ്ദേശീയരില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും മേഖലയിലെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

കോവിഡിനു ശേഷമുള്ള ലോകത്ത് ടൂറിസത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമായിരിക്കും എന്നാണ് ഔട്ട്ലുക്ക് പ്രസാധകരുടെ ഭാഗമായ ഔട്ട്ലുക്ക് ഉത്തരവാദിത്ത ടൂറിസം സംരംഭത്തിലെ ഒരു സംഘം വെബിനാറില്‍ചൂണ്ടിക്കാണിച്ചത്; ഹോംസ്റ്റേകളും ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്ന് അവര്‍ പറഞ്ഞു.

ഈ വെബിനാര്‍  https://www.youtube.com/channel/UCbzIbBmMvtvH7d6Zo_ZEHDA/featur-e-d എന്ന ലിങ്കിലും ടൂറിസം മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും കാണാം.
.



(Release ID: 1620082) Visitor Counter : 137