ആഭ്യന്തരകാര്യ മന്ത്രാലയം
കൊവിഡ്19നെ നേരിടാന്‍ ലോക് ഡൗണ്‍ നടപടികള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം
प्रविष्टि तिथि:
01 APR 2020 7:55PM by PIB Thiruvananthpuram
രാജ്യത്ത് കൊവിഡ്19 വ്യാപനത്തിന്റെ കണ്ണി മുറിക്കുന്നതിന് നടപ്പാക്കിയ ലോക് ഡൗണ്‍ ഫലപ്രദമാക്കുന്നതിനു കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് ആഭ്യന്തര മന്ത്രാലയെ പൊതു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ലോക് ഡൗണുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ നിയമം 2005 പ്രകാരം ആഭ്യന്തര മന്ത്രാലയം നേരത്തേ പുറപ്പെടുവിച്ച പൊതു മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ നല്‍കിയിരുന്നതിന് അപ്പുറമുള്ള ഇളവുകള്‍ ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിനിയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍, കൊവിഡ്19ന് എതിരായ പൊരാട്ടത്തിന്റെ ഭാഗമായി ദുരന്ത നിവാരണ നിയമം 2005 നല്‍കുന്ന അധികാരം ഉപയോഗിച്ച് ലോക് ഡൗണ്‍ നടപടികള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കണം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ. അജയ് കുമാര്‍ ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കത്തെഴുതി.
***
(रिलीज़ आईडी: 1610130)
आगंतुक पटल : 208