പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ഭരണപരിഷ്‌ക്കാര പൊതുജന പരാതികൾ (ഡി.എ.ആര്‍.പി.ജി-ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേടീവ് റിഫോംസ് ആന്റ് പെഴ്‌സണല്‍ ഗ്രീവൻസസ്) വകുപ്പിന്റെ കോവിഡ്-19 പരാതികളുമായി ബന്ധപ്പെട്ട ദേശീയ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് ഡോ: ജിതേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്തു

Posted On: 01 APR 2020 2:11PM by PIB Thiruvananthpuram


കോവിഡ്-19 പരാതികളുമായി ബന്ധപെട്ട് ഡി .എ.ആര്‍.പി.ജിയുടെ ദേശീയ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് കേന്ദ്ര പേഴ്‌സണല്‍ പൊതുജന പരിഹാര പെന്‍ഷന്‍ സഹമന്ത്രി ഡോ: ജിതേന്ദ്ര സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. ദേശീയ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് വികസിപ്പിച്ച് നടപ്പാക്കുന്നത് https://darpg.gov.in ലാണ്. കോവിഡ്-19 മായി ബന്ധപ്പെട്ട് കേന്ദ്രീകൃത പൊതുജന പരാതി പരിഹാര നിരീക്ഷണ സംവിധാനത്തില്‍ (സി.പി.ജി.ആര്‍.എ.എം.എസ്) എല്ലാ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളുമായി ബന്ധപെട്ട പരാതികൾ ഡി.എ.ആര്‍.പി.ജിയുടെ സാങ്കേതികവിദഗ്ധര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നീരക്ഷിക്കും.  ഡി.എ.ആര്‍.പി.ജി ദേശീയ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് വികസിപ്പിച്ച്

കോവിഡ്-19 പരാതികളില്‍ സമയബദ്ധിതമായ പരിഹാരം ഉറപ്പാക്കുകന്നതിനാണ് മോദി ഗവണ്‍മെന്റ് പരിശ്രമിക്കുന്നതെന്നും എല്ലാ മന്ത്രാലയങ്ങള്‍ക്കും/വകുപ്പുകള്‍ക്കും ഈ പരാതികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കാനും മൂന്നുദിവസത്തിനുള്ളില്‍ അവയ്ക്ക് പരിഹാരം ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ഈ അവസരത്തില്‍ സംസാരിക്കവേ ഡോ: ജിതേന്ദ്രസിംഗ് പറഞ്ഞു. ആദ്യ ദിവസം ലഭിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ 262 പരാതികളും സംസ്ഥാന ഗവണ്‍മെന്റുകളുടെ 83 പരാതികളിലും താന്‍ നേരിട്ട് തന്നെ അവലോകനം ചെയ്യുകയും ഡി.എ.ആര്‍.പി.ജിയിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ദേശീയ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് ഉദ്ഘാടനം ചെയ്ത് ആദ്യദിവസം ആരോഗ്യ കുടുംബക്ഷേമന്ത്രാലയത്തില്‍ നിന്ന് 43ഉം, വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് 31ഉം ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് 26ഉം പരാതികള്‍ ലഭിച്ചു. സമ്പര്‍ക്കവിലക്ക് സൗകര്യങ്ങളെക്കുറിച്ചുള്ള പരാതികള്‍, അടച്ചിടല്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍, അവശ്യവസ്തുക്കളുടെ വിതരണം സംബന്ധിച്ച പരാതികള്‍, പരീക്ഷ സംബന്ധിച്ച പരാതികള്‍, വായ്പകളുടെ പലിശയുടെ പുനക്രമീകരണം സംബന്ധിച്ച പരാതികള്‍, വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ അഭ്യര്‍ത്ഥനകള്‍ എന്നിവയാണ്. പ്രതിദിനാടിസ്ഥാനത്തില്‍ ഗവണ്‍മെന്റിന്റെ മുതിര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പോര്‍ട്ടല്‍  നീരീക്ഷിക്കും. ഡി.എ.ആര്‍.പി.ജി സെക്രട്ടറിയേയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥടീമിനെയും ദേശീയ കോവിഡ്-19 നിരീക്ഷണ ഡാഷ്‌ബോര്‍ഡ് ആരംഭിച്ചതിന് ഡോ: ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.
ഡി.എ.ആര്‍.പി.ജി സെക്രട്ടറി ഡോ: ക്ഷത്രപതി ശിവജി, ഡി.എ.ആര്‍.പി.ജി അഡീഷണല്‍ സെക്രട്ടറി വി. ശ്രീനിവാസ്, ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി ജയാ ദൂബൈ, എന്‍.ബി.എസ് രാജ്പുത് എന്നിവരോടൊപ്പം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യത്തിലൂടെ നടന്ന ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.



(Release ID: 1609905) Visitor Counter : 140