ധനകാര്യ മന്ത്രാലയം
കൊറോണ വൈറസിനെ നേരിടുന്നതിന് രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാന്‍ പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.70 ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.
Posted On:
26 MAR 2020 5:12PM by PIB Thiruvananthpuram
> കോവിഡ് 19 നെതിരെ പോരാടുന്ന ഓരോ ആരോഗ്യ പ്രവര്‍ത്തകനും ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ 50 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ നല്കും.
> രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് അടുത്ത് മൂന്നു മാസത്തേയ്ക്ക് അഞ്ചു കിലോഗ്രാം വീതം ഗോതമ്പ് അല്ലെങ്കില്‍ അരി, ഒരു കിലോഗ്രാം വീതം പയര്‍ എന്നിവ ഓരോ മാസവും സൗജന്യമായി വിതരണം ചെയ്യും.
> ജന്‍ധന്‍ അക്കൗണ്ട് ഉള്ള 20 കോടി സ്ത്രീകൾക് സ്ത്രീകള്‍ക്ക് അടുത്ത് മൂന്നു മാസത്തേയ്ക്ക് 500 രൂപ വീതം ഓരോ മാസവും ലഭിക്കും.
> മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള വേതനം പ്രതിദിനം 182 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ത്തും. 13.62 കോടി കുടംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
> 1000 രൂപ വീതം ധനസഹായം മൂന്നു കോടി പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും പാവപ്പെട്ട വിധവകള്‍ക്കും പാവപ്പെട്ട ഭിന്നശേഷിക്കാര്‍ക്കും വിതരണം നൽകും .
> നിലവിലുള്ള പ്രധാന്‍ മന്ത്രി കിസാന്‍ യോജനയുടെ കീഴില്‍ കര്‍ഷകര്‍ക്ക് 2000 രൂപവീതം ഏപ്രില്‍ ആദ്യ ആഴ്ച്ചയില്‍ വിതരണം ചെയ്യും. രാജ്യത്തെ 8.7 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
> കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ആവശ്യത്തിന് പണമെടുത്ത് നിര്‍മ്മാണതൊഴിലാളികള്‍ക്ക് ദുരിതാശ്വാസമായി വിതരണം ചെയ്യുന്നതിന് എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യം നേരിടുന്ന കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ 1.70 ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു . കൈകളില്‍ ഭക്ഷണവും പണവുമായി രാജ്യത്തെ പാവപ്പെട്ടവരിലും പാവപ്പെട്ടവരുടെ പക്കല്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ നടപടികളെന്ന് കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുന്നതിനും അത്യാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ഈ നടപടി ഉതകും. - മന്ത്രി വിശദീകരിച്ചു.
കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ. അനുരാഗ് സിംഗ് താക്കൂര്‍, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീ.അതാനു ചക്രബര്‍ത്തി, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി ശ്രീ. ദേബാശിഷ് പാണ്ഡ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
താഴെ പറയുന്നവയാണ് പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിലെ പ്രധാന കാര്യങ്ങള്‍:-
പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജ്
I. ഗവണ്‍മെന്റ് ആശുപത്രികളിലും ആരോഗ്യപരിചരണ കേന്ദ്രങ്ങളിലും കോവിഡ്-19നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി
> ശുചീകരണ തൊഴിലാളികള്‍, വാര്‍ഡ് ബോയ്സ് , നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍മാര്‍, വിദഗ്ധ ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ കിട്ടും.
> കോവിഡ് -19 രോഗികളെ പരിചരിക്കുന്നതിനിടെ ഏതെങ്കിലും ആരോഗ്യ പ്രഫഷണലിന് ഒരു അപകടം സംഭവിച്ചാല്‍, അവനോ/അവള്‍ക്കോ പദ്ധതിക്ക് കീഴില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
> കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള എല്ലാ ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളും, , സൗഖ്യ കേന്ദ്രങ്ങളും, ആശുപത്രികളും ഈ പദ്ധതിയുടെ കീഴില്‍ വരുന്നതാണ്. ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം 22 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പദ്ധതി പ്രയോജനപ്പെടും
പ്രധാന്‍മന്ത്രി ഗരിബ് കല്യാൺ അന്ന യോജന
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി അടുത്ത മൂന്നു മാസങ്ങളില്‍ രാജ്യത്ത് ആരും, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങൾ ഭക്ഷ്യധാന്യ ക്ഷാമം മൂലം കഷ്ടത അനുഭവിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് അനുവദിക്കില്ല.
രാജ്യത്തെ മൂന്നില്‍ രണ്ടു ജനസമൂഹം അതായത് 80 കോടി ആളുകള്‍ ഈ പദ്ധതിയക്കു കീഴില്‍ വരും.
അടുത്ത മൂന്നു മാസം മുഴുവന്‍ അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വിഹിതത്തിന്റെ ഇരട്ടി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും
ഈ അധിക വിഹിതം തികച്ചും സൗജന്യമാണ്.
പയര്‍ വർഗ്ഗങ്ങൾ
മേല്‍ സൂചിപ്പിച്ച എല്ലാവര്‍ക്കും മതിയായ പോഷണത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിന് അടുത്ത മൂന്നു മാസത്തേയ്ക്ക് ഓരോ കുടുംബത്തിനും ഓരോ കിലോഗ്രാം വീതം ഇഷ്ടം അനുസരിച്ചുള്ള പയര്‍ വിതരണം ചെയ്യും.
ഈ പയർ വർഗ്ഗങ്ങൾ ഇന്ത്യഗവണ്‍മെന്റ് തികച്ചും സൗജന്യമായാണ് നൽകുന്നത്
.
3 പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയുടെ കീഴില്‍
കൃഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍
പ്രധാന്‍ മന്ത്രി കിസാന്‍ യോജനയുടെ ഭാഗമായുള്ള 2020 -21 ലെ ആദ്യ ഗഡുവായ 2000 രൂപ 2020 ഏപ്രില്‍ മാസത്തില്‍ തന്നെ വിതരണം ചെയ്യുന്നതാണ്.
രാജ്യത്തെ 8.7 കോടി കൃഷിക്കാര്‍ക്ക് ഇതിൻറെ പ്രയോജനം ലഭിക്കും.
4 പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ പാവങ്ങൾക്കുള്ള ധന സഹായം
പാവങ്ങളെസഹായിക്കുന്നതിന് :
പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പ്രകാരം അക്കൗണ്ട് ഉടമകളായ 20.40 കോടി സ്ത്രീകള്‍ക്ക് അടുത്ത് മൂന്നു മാസത്തേയ്ക്ക് 500 രൂപ വീതം അധിക സഹായം നല്കും.
പാചക വാതകം:
രാജ്യത്തെ എട്ടു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടുത്ത മൂന്നു മാസത്തേയ്ക്ക് പ്രധാന്‍ മന്ത്രി കല്യാണ്‍ യോജനയുടെ കീഴില്‍ പാചക വാതകം സൗജന്യമായി നല്കും.
സംഘടിത മേഖലയിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരെ സഹായിക്കുന്നതിന്
100 - ല്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യവസായങ്ങളിലെ, പ്രതിമാസം 15000 രൂപയിൽ താഴെ ശമ്പളമായി ലഭിക്കുന്നവര്‍ അവരുടെ തൊഴില്‍ നഷ്ടമായോക്കുമെന്ന ആശങ്കയിലാണ്.
ഈ പാക്കേജ് പ്രകാരം അടുത്ത മൂന്നു മാസത്തേയ്ക്ക് അവരുടെ മാസ ശമ്പളത്തിന്റെ 24 ശതമാനം തുക ഗവണ്‍മെന്റ് അവരുടെ പിഎഫ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ്.
ഇത് അവരുടെ തൊഴില്‍ തടസപ്പെടുന്നതുമൂലമുള്ള പ്രതിസന്ധി തടയും.
60 നു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ദിവ്യൻഗ് എന്നിവരെ സഹായിക്കുന്നതിന്
പ്രായമായാ വിധവകൾ , ദിവ്യൻഗ് വിഭാഗങ്ങളിലായി ഏകദേശം മൂന്നു കോടി ജനങ്ങൾ കോവിഡ് -19 മൂലം പ്രതിസന്ധിയിലായിട്ടുണ്ട് എന്നു കണക്കാക്കപ്പെടുന്നു.
ഇവരുടെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതിനായി അടുത്ത മൂന്നു മാസത്തേയ്ക്ക് പ്രതിമാസം 1000 രൂപ വീതം ഗവണ്‍മെന്റ് നല്കും.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയുടെ കീഴിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിൽ 2020 ഏപ്രില്‍ 1 മുതല്‍ 20 രൂപയുടെ വർധന ഉണ്ടാകും .മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗത്തിന് ഇതു പ്രകാരം പ്രതിവര്‍ഷം 2000 രൂപയുടെ അധിക വരുമാനം ലഭിക്കും.
രാജ്യത്തെ 13.62 കോടി കുടംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
5. സ്വാശ്രയ സംഘങ്ങള്‍
63 ലക്ഷം സ്വാശ്രയ സംഘങ്ങള്‍ വഴി സംഘടിതരാക്കിയ സ്ത്രീകൾ രാജ്യത്തെ 6.85 കോടി കുടുംബങ്ങളെ സഹായിക്കുന്നുണ്ട്.
ഇവര്‍ക്കു പരസ്പര ജാമ്യത്തില്‍ ലഭിക്കുന്ന വായ്പ തുകയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി
പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിലെ മറ്റ് ഘടകങ്ങള്‍:
സംഘടിത മേഖല
മഹാമാരി കൂടി ഉള്‍പ്പെടുത്തി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് ചട്ടങ്ങള്‍ പരിഷ്‌കരിക്കും. ഇതിലൂടെ തിരിച്ച് അടയ്കണ്ടാത്ത, വേതനത്തിന്റെ 75 ശതമാനം വരെ തുകയോ മൂന്നു മാസത്തെ ശമ്പളമോ ഏതാണോ കുറവ് അത് അവരുടെ അക്കൗണ്ടിൽ നിന്നും അഡ്വാന്‍സായി ലഭിക്കും.
പ്രോവിഡന്റ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാലു കോടി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ് .
കെട്ടിട , മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി
കെട്ടിട നിര്‍മ്മാണ മേഖലയിലെയും മറ്റ് നിര്‍മ്മാണ മേഖലകളിലെയും തൊഴിലാളികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് നിയമപ്രകാരം ക്ഷേമ നിധി രൂപീകരിച്ചിട്ടുണ്ട്.
ഈ ക്ഷേമ നിധിയില്‍ ഏകദേശം 3.5 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സാമ്പത്തിക ഞെരുക്കങ്ങളില്‍ ഇവരെ സഹായിക്കാന്‍ ഈ ക്ഷേമനിധി ഉപയോഗപ്പെടുത്താന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നൽകും
ജില്ലാ മിനറല്‍ ഫണ്ട്
കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുമായി ആശുപത്രികളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, വൈദ്യ പരിശോധനയും , സ്‌ക്രീനിംങ്ങും നടത്തുക തുടങ്ങിയവയ്ക്കായി ജില്ലാ മിനറല്‍ ഫണ്ടില്‍ നിന്ന് ആവശ്യമായ തുക ഉപയോഗിക്കാന്‍ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും ആവശ്യപ്പെടും.
(Release ID: 1608472)
Visitor Counter : 2149
Read this release in:
English
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada