ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഡിസ്റ്റിലറികളോടും പഞ്ചസാര മില്ലുകളോടും ആവശ്യപ്പെട്ടു
100 ഡിസ്റ്റിലറികള്‍ക്കും 500ലധികം നിര്‍മ്മാതാക്കള്‍ക്കും ഹാന്‍ഡ് സാനിറ്റൈസറുണ്ടാക്കാന്‍ അനുമതി
Posted On:
26 MAR 2020 3:42PM by PIB Thiruvananthpuram
കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് ഹാന്‍ഡ് സാനിറ്റൈസറുകളുടെ ആവശ്യകത ഉയര്‍ന്ന സാഹചര്യത്തില്‍ അവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചു. ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദകര്‍ക്ക് എഥനോളും എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളും ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാനും ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്ന ഡിസ്റ്റിലറികള്‍ ഉള്‍പ്പെടെയുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് അതിനുള്ള അനുമതിയും ലൈസന്‍സും നല്‍കുന്നതിനും എക്‌സൈസ് കമ്മീഷണര്‍മാര്‍, കേയ്ന്‍ കമ്മീഷണര്‍മാര്‍, ഡ്രഗ് കണ്‍ട്രോളര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
ഹാന്‍ഡ് സാനിറ്റൈസറുകള്‍ വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഡിസ്റ്റിലറികളെയും പഞ്ചസാര മില്ലുകളെയും അതിനായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യാനും ഈ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 45 ഡിസ്റ്റിലറികള്‍ക്കും 564 മറ്റ് നിര്‍മ്മാതാക്കള്‍ക്കുമാണ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയത്. അടുത്ത ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 55ലധികം ഡിസ്റ്റിലറികള്‍ക്ക് കൂടി അനുവാദം നല്‍കും. പല നിര്‍മ്മാതാക്കളും ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ചിലര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉത്പാദനം തുടങ്ങും. ആശുപത്രികള്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
ആശുപത്രികള്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ വിലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് അവയുടെ പരമാവധി ചില്ലറ വിലയ്ക്കും (എംആര്‍പി) ഗവണ്‍മെന്റ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം 200 മില്ലിലീറ്ററിന്റെ ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടില്‍ ഒന്നിന് എംആര്‍പി 100 രൂപയില്‍ കൂടാന്‍ പാടില്ല. മറ്റ് സാനിറ്റൈസര്‍ ബോട്ടിലുകളുടെയും വില ഇതിന് അനുപാതമായി നിശ്ചയിച്ചിട്ടുണ്ട്.
RRTN/IE/BSN(26.03.2020)
(Release ID: 1608361)
Visitor Counter : 104