പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കന്‍ പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയുംഔദ്യോഗികസന്ദര്‍ശനം
Posted On:
11 FEB 2020 10:03AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണംസ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ്‌ജെ. ട്രംപും പ്രഥമ വനിതമെലാനിയ ട്രംപും ഈ മാസം 24, 25 (ഫെബ്രുവരി 24, 25) തീയതികളില്‍ഔദ്യോഗികമായിഇന്ത്യസന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെആദ്യഇന്ത്യാസന്ദര്‍ശനമാണിത്.
സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ട്രംപും, പ്രഥമ വനിതയും ന്യൂഡല്‍ഹി, ഗുജറാത്തിലെഅഹമ്മദാബാദ്എന്നിവിടങ്ങളില്‍ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും, ഇന്ത്യന്‍ സമൂഹത്തിന്റെ പരിച്ഛേദവുമായിആശയവിനിമയം നടത്തുകയുംചെയ്യും.
ഇന്ത്യയുംഅമേരിക്കയും തമ്മിലുള്ള ആഗോള തന്ത്ര പ്രധാന പങ്കാളിത്തംവിശ്വാസം, പരസ്പരം പങ്ക് വയ്ക്കുന്ന മൂല്യങ്ങള്‍, പരസ്പര ബഹുമാനവും ധാരണയുംഎന്നിവയിലധിഷ്ടിതവുംഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ക്കിടയിലെഊഷ്മളത, സൗഹൃദംഎന്നിവകൊണ്ട്അടയാളപ്പെടുത്തുന്നതുമാണ്.പ്രധാനമന്ത്രി മോദിയുടെയും, പ്രസിഡന്റ് ട്രംപിന്റെയും നേതൃത്വത്തിന് കീഴില്‍ ഈ ബന്ധംകൂടുതല്‍വികസിക്കുകയുംവ്യാപാരം, പ്രതിരോധം, ഭീകരതയെചെറുക്കല്‍, ഊര്‍ജ്ജം, മേഖലാഅന്താരാഷ്ട്ര വിഷയങ്ങളിലെഏകോപനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധംഎന്നിവയടക്കംഎല്ലാമേഖലയിലുംഗണ്യമായ പുരോഗതികൈവരിക്കുകയുംചെയ്തു. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിവിലയിരുത്താനും തന്ത്രപ്രധാന പങ്കാളിത്തംകൂടുതല്‍ശക്തിപ്പെടുത്താനും ഈ സന്ദര്‍ശനം ഇരുനേതാക്കള്‍ക്കുംഅവസരം നല്‍കും.
AMMRD
***
(Release ID: 1602816)
Visitor Counter : 214