പ്രധാനമന്ത്രിയുടെ ഓഫീസ്‌

പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ പൗരനെപോലും ബാധിക്കില്ലെന്ന് ലോകസഭയില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ്

Posted On: 06 FEB 2020 3:47PM by PIB Thiruvananthpuram

രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ലോകസഭയില്‍ ഇന്ന് മറുപടി നല്‍കി.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ദീര്‍ഘമായി സംസാരിക്കവെ ഒരു ഇന്ത്യന്‍ പൗരനെ പോലും അത് ബാധിക്കില്ലെന്ന് പ്രധാനമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കി.

ഇതേ മാതൃകയില്‍ ചിന്തിച്ച മുന്‍ ഗവണ്‍മെന്റുകളെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സംരക്ഷണം നല്‍കാന്‍ ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യുന്നതിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പിന്‍തുണച്ചത് പ്രധാനമന്ത്രി ഉദ്ധരിച്ചു. ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള പാകിസ്ഥാന്റെ അജണ്ടയെ വ്യാപകമാക്കുകയാണ് ചില രാഷ്ട്രീയ കക്ഷികള്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യന്‍ പൗരനെ പോലും ബാധിക്കില്ലെന്ന് അദ്ദേഹം ലോക്‌സഭയ്ക്ക് ഉറപ്പ് നല്‍കി.

'പൗരത്വ നിയമ ഭേദഗതിയുടെ നടത്തിപ്പ് കൊണ്ട് ഏത് വിശ്വാസത്തിലും / മതത്തിലുംപ്പെട്ട ഒരു ഇന്ത്യാക്കാരനും യാതൊരു തരത്തിലുമുള്ള പ്രത്യാഘാതവും ഉണ്ടാവില്ലെന്ന് സ്പഷ്ടമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
NS MRD


(Release ID: 1602341) Visitor Counter : 261