ധനകാര്യ മന്ത്രാലയം
പുതിയ ആദായ നികുതി ഘടന ഇടത്തരക്കാര്‍ക്ക് ആശ്വാസം
നികുതിദായകര്‍ക്ക് പുതിയ നികുതി ഘടന
തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം
പുതിയ നികുതി ഘടന വഴി പ്രതിവര്‍ഷം 40,000 കോടി രൂപ വേണ്ടെന്ന് വയ്ക്കുന്നു
प्रविष्टि तिथि:
01 FEB 2020 2:43PM by PIB Thiruvananthpuram
വ്യക്തിഗത നികുതി ദായകര്‍ക്ക് ആശ്വാസമേകി കൊണ്ടും ആദായ നികുതി നിയമം ലളിതമാക്കി കൊണ്ടും കേന്ദ്ര ബജറ്റ് പുതുക്കിയ വ്യക്തിഗത ആദായ നികുതി ഘടന ശുപാര്‍ശ ചെയ്തു. പുതിയ ഘടനയില്‍ ചില ഇളവുകളും ഒഴിവുകളും വേണ്ടെന്ന് വയ്ക്കുന്ന വ്യക്തിഗത നികുതി ദായകരുടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകും. പുതിയ നികുതി ഘടന തിരഞ്ഞെടുക്കണോ അതോ പഴയ ഘടനയില്‍ തുടരണോ എന്നത് നികുതി ദായകന് തീരുമാനിക്കാമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
പുതുക്കിയ നികുതി ഘടന ചുവടെ:
നികുതി വിധേയമായ വരുമാനം നിലവിലെ നിരക്ക് പുതിയ നിരക്ക്
0-2.5 ലക്ഷം നികുതിയില്ല നികുതിയില്ല
2.5-5 ലക്ഷം 5 % 5 %
5-7.5 ലക്ഷം 20 % 10 %
7.5-10 ലക്ഷം 20 % 15 %
10-12.5 ലക്ഷം 30 % 20 %
12.5-15 ലക്ഷം 30 % 25 %
15 ലക്ഷത്തിന് മുകളില്‍ 30 % 30 %
പ്രതിവര്‍ഷം 15 ലക്ഷം രൂപ വരുമാനമുള്ള ഇളവുകളൊന്നും പ്രയോജനപ്പെടുത്താത്ത ഒരു വ്യക്തിക്ക് പഴയ നികുതി ഘടന അനുസരിച്ച് 2,73,000 രൂപ നികുതിയാകുമായിരുന്ന സ്ഥാനത്ത് പുതിയ നിരക്ക് അനുസരിച്ച് 1,95,000 രൂപയാകും നികുതി. അതായത് 78,000 രൂപയുടെ ആശ്വാസം. പുതിയ നികുതി ഘടന നടപ്പാകുമ്പോള്‍ പ്രതിവര്‍ഷം 40,000 കോടി രൂപയുടെ വരുമാനമാണ് ഗവണ്‍മെന്റ് വേണ്ടെന്ന് വയ്ക്കുന്നത്. നികുതി കണക്കാക്കുമ്പോള്‍ നിലവിലുള്ള 100ലധികം ഇളവുകളിലും ഒഴിവുകളിലും 70 എണ്ണം നീക്കം ചെയ്യാനും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. ശേഷിക്കുന്ന ഇളവുകള്‍ വരും വര്‍ഷങ്ങളില്‍ പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
SKY/BSN
(रिलीज़ आईडी: 1601611)
आगंतुक पटल : 163