ധനകാര്യ മന്ത്രാലയം

ആഭ്യന്തര എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കാന്‍പാദരക്ഷകളുടെയും  ഫര്‍ണിച്ചറുകളുടെയും കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചു

Posted On: 01 FEB 2020 2:37PM by PIB Thiruvananthpuram

 

ആഭ്യന്തര എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കാന്‍പാദരക്ഷകളുടെയും ഫര്‍ണിച്ചറുകളുടെയും കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചു
ആഭ്യന്തര  വൈദ്യോപകരണ വ്യവസായത്തിന് ഊര്‍ജ്ജം പകരാന്‍ 5% ഹെല്‍ത്ത് സെസ്സ്;ഇത് പരിവര്‍ത്തനമാഗ്രഹിക്കുന്ന ജില്ലകളില്‍ ആരോഗ്യ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിന് ഉപയോഗപ്പെടുത്തും
പ്യൂരിഫൈഡ് ടെറിഫ്താലിക് ആസിഡിന്റെ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ഒഴിവാക്കി
ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റിന്റെയും ലൈറ്റ് വെയ്റ്റ് കോട്ടഡ് പേപ്പറിന്റെയും കസ്റ്റംസ് തീരുവ 10% ആയിരുന്നത് 5% ആയി കുറച്ചു.


സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇറക്കുമതി ചെയ്യുന്ന വിവിധ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയില്‍ വര്‍ദ്ധന വരുത്താന്‍ 2020 ലെ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. പാദരക്ഷകളുടെ കസ്റ്റംസ് തീരുവ 25% ത്തില്‍ നിന്ന് 35 % ആയും പാദരക്ഷാ ഘടകങ്ങളുടേത് 15 % ത്തില്‍ നിന്ന് 20% ആയും ഫര്‍ണിച്ചറുകളുടേത് 20 %ത്തില്‍ നിന്ന് 25% മായും ആണ് വര്‍ദ്ധിപ്പിച്ചത്. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ മികച്ച നിലവാരമുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അവയ്ക്ക് സംരംക്ഷണം നല്‍കാനാണ് ഇത്തരമൊരു നടപടിയെന്ന് കേന്ദ്ര മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.    ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 5% ഹെല്‍ത്ത് സെസ് ഏര്‍പ്പെടുത്തും. ഇതു വഴി ലഭിക്കുന്ന വരുമാനം പരിവര്‍ത്തനമാഗ്രഹിക്കുന്ന ജില്ലകളിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. ടെക്‌സ്‌റ്റെല്‍ ഫൈബര്‍ മേഖലയിലെ അവശ്യ വസ്തുവായ പ്യൂരിഫൈഡ് ടെറിഫ്താലിക് ആസിഡിന്‍രെ ആന്റി ഡമ്പിംഗ് തീരുവ ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദ്ദേശിച്ചു. അച്ചടി മാധ്യമങ്ങളുടെ ആവശ്യം പരിഗണിച്ച് ന്യൂസ്പ്രിന്റ്, ലൈറ്റ് വെയ്റ്റ് കോട്ടഡ് പേപ്പര്‍ എന്നിവയുടെ ഇറക്കുമതി തീരുവ 10% ത്തില്‍ നിന്ന് 5% ആയി കുറച്ചു. 
സിഗരറ്റ്, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മേല്‍ ദേശീയ ദുരന്ത വിഭാഗ തീരുവ കൂടി ചുമത്തും. അതേ സമയം ബീഡിയുടെ തീരുവയില്‍ മാറ്റമില്ല.
AM/MRD
 



(Release ID: 1601607) Visitor Counter : 102