സാംസ്‌കാരിക മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം സാംസ്‌കാരിക മന്ത്രാലയം

Posted On: 03 JAN 2020 1:01PM by PIB Thiruvananthpuram

വര്‍ഷാന്ത്യ അവലോകനം
സാംസ്‌കാരിക മന്ത്രാലയം


രാജസ്ഥാനിലെ ജയ്പൂര്‍യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍  ഇടംപിടിച്ചു


ഇന്ത്യയുടെ സമ്പന്നമായ കലയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ സാംസ്‌ക്കാരിക മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. മന്ത്രാലയവും അതിന്റെ കീഴിലുള്ള എല്ലാസ്വയംഭരണ സ്ഥാപനങ്ങളും ഇതിനായിവര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നു. മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം,കുംഭമേള,  രാഷ്ട്രീയ സംസ്‌കൃതി മഹോത്സവം,ആസാദ്ഹിന്ദ് ഗവണ്‍മെന്റിന്റെ 76-ാം വാര്‍ഷികം, മഹാരാഷ്ട്രയിലെ മാര്‍ക്കാണ്ഡേയ ക്ഷേത്ര പുനരുദ്ധാരണം, ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്നിവയുമായി  ബന്ധപ്പെട്ട വിവിധ പദ്ധതികള്‍തുടങ്ങിയവയാണ് ഈ വര്‍ഷം മന്ത്രാലയം പ്രധാനമായി ഏറ്റെടുത്തു നടപ്പാക്കിയ പരിപാടികള്‍.
പ്രയാഗില്‍,  കുംഭമേളയുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച സാംസ്‌ക്കാരിക പരിപാടികള്‍ ജനുവരി 10 മുതല്‍ 19 വരെ നീണ്ടു. മന്ത്രാലയം നടത്തിയ പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌ക്കാരിക തനിമ നിറഞ്ഞു നിന്നു. കുംഭ മേളയില്‍ പങ്കെടുക്കാന്‍ വന്ന പ്രവാസി ഭാരതിയ ദിവസ് പ്രതിനിധികള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.പതിനായിരത്തിലധികംപേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. രാഷ്ട്രപതിശ്രീ. രാംനാഥ്‌കോവിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിക്കു ലഭിച്ച ഉപഹാരങ്ങള്‍ 2019 ജനുവരി 28,29 തീയതികളില്‍ലേലംചെയ്തു. ന്യൂഡല്‍ഹിയിലെ നാഷണല്‍  ഗാലറിഓഫ് മോഡേണ്‍ ആര്‍ട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ നിന്നു ലഭിച്ച പണം  നമാമി ഗംഗാ പദ്ധതിയ്ക്കു സംഭാവന ചെയ്തു. രണ്ടാം ഘട്ട ലേലം 2019 സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 3 വരെലേലംചെയു. 576 ഷാളുകള്‍, 964 അംഗവസ്ത്രങ്ങള്‍, 88 തലപ്പാവുകള്‍, ജാക്കറ്റുകള്‍, പെയിന്റിംഗുകള്‍തുടങ്ങിയവയാണ്‌ലേലംചെയ്തത്. തടിയില്‍ നിര്‍മ്മിച്ച ഒരുബൈക്ക് 5 ലക്ഷംരൂപയ്ക്ക്‌ലേലംകൊണ്ടു. 
നോയിഡയില്‍ നാഷണല്‍ മ്യൂസിയംഇന്‍സ്റ്റിറ്റ്യൂട്ടിന്റെപുതിയ കോളജ്  2019 ജനുവരി 30 ന് ഉദ്ഘാടനം ചെയ്തു.പുരാവസ്തുശാസ്ത്രം, ലിപിവിജ്ഞാനീയം, ശിലാലിഖിത ശാസ്ത്രം, നാണയ ശാസ്ത്രം, പുരാതന മന്ദിരങ്ങളുടെ സംരക്ഷണം, സാംസ്‌ക്കാരികപൈതൃക സംരക്ഷണംതുടങ്ങിയകോഴ്‌സുകളാണ് ഇവിടെ ആരംഭിക്കുക. ഈ റെഗലര്‍കോഴ്‌സുകള്‍ക്കു പുറമെ ഹ്രസ്വകാലകോഴ്‌സുകളും അഞ്ചു മാസത്തെ ദൈര്‍ഘ്യമുള്ള ആര്‍ട്ട് അപ്രിസിയേഷന്‍ ആന്‍ഡ് ഭാരതിയ കലാനിധി          (ഹിന്ദി) കോഴ്‌സുംതുടങ്ങും.
കുംഭമേളയോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ  പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം  2019 ഫെബ്രുവരി 2 ന്‌കേന്ദ്ര റെയില്‍വെ സഹമന്ത്രി ശ്രീ മനോജ് സിന്‍ഹ നിര്‍വഹിച്ചു. പ്രത്യേകപ്രഥമ ദിന കവറിന്റെപ്രകാശനവും തദവസരത്തില്‍ നടന്നു. അഞ്ചു രൂപയാണ്‌വില.
നാഷമല്‍സ്‌കൂള്‍ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ 20-ാമത് ഭാരത് രംഗ മഹോത്സവം ന്യൂഡല്‍ഹിയില്‍ നടന്നു. 2017 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ 2019 ഫെബ്രുവരി 7 ന് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി ശ്രീരാം നാഥ്‌കോവിന്ദ് വിതരണംചെയ്തു. താജ്‌വ്യൂഗാര്‍ഡന്റെവികസനത്തിന് ആഗ്രയില്‍ 2019 ഫെബ്രുവരി 14 ന് തറക്കല്ലിട്ടു. പുരാവസ്തുവകുപ്പുംസാംസ്‌ക്കാരിക മന്ത്രാലയവു, കേന്ദ്ര ഗവണ്‍മെന്റുംചേര്‍ന്നാണ് ഇതു നടപ്പാക്കുന്നത്.
മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍വിര്‍ച്വല്‍ എക്‌സ്പിരിമെന്റല്‍മ്യൂസിയം പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം  വരാണസിയിലെ ദശാശ്വമേധ് ഘട്ടിലെ മന്‍ മഹലില്‍  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു.
സ്വാതന്ത്ര്യ സമരത്തിലെ ധീര ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ആസാദി കി ദിവാനെ മ്യൂസിയംചുവപ്പുകോട്ടയില്‍ 2019 മാര്‍ച്ച് 4 ന്  ഉദ്ഘാടനം ചെയ്തു. 1857 മുതല്‍ 1947 വരെ ജാലിയന്‍ വാലാബാഗ്ഉള്‍പ്പെടെ,  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്കി,  ധീര രക്തസാക്ഷിത്വ വരിച്ചവരുടെ അഞ്ച് വാല്യം വരുന്ന നിഘണ്ടു 2019 മാര്‍ച്ച് 7 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശനം ചെയ്തു.
നോയിഡയില്‍  25 ഏക്കറില്‍ 289 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ച ന്യൂ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയുടെ ഉദ്ഘാടനം 2019 മാര്‍ച്ച് 9 ന്,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു.പണ്ഡിറ്റ് ഉപാധ്യയയുട ഒരു പ്രതിമയും ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പില്‍ അനാവരണംചെയ്തു. സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള അക്കാദമിക് വിഭാഗമായിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട്  പ്രവര്‍ത്തിക്കുക.
യുനെസ്‌ക്കോയുടെ ലോക പൈതൃക പട്ടികയില്‍ രാജസ്ഥാനിലെ ജയ്പൂര്‍ നഗരം ഇടംപിടിച്ചു. ഇതോടെ ഇന്ത്യയില്‍ 38 സ്ഥലങ്ങള്‍യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ഉള്‍പ്പെട്ടു.  ഡല്‍ഹി പബ്ലിക് ലൈബ്രറി സഞ്ചരിക്കുന്ന ഗ്രന്ഥശാല തുടങ്ങി. ഡല്‍ഹിയിലെചേരികള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവകേന്ദ്രീകരിച്ചാണ്മുഖ്യമായും ഇതിന്റെ പ്രവര്‍ത്തനം.
ഇരുമ്പുയുഗ മനുഷ്യര്‍ അധിവസിച്ചിരുന്നതായി കരുതപ്പെടുന്ന മഹാരാഷ്ട്രയിലെ ഫുപ്ഗവോണിലെ പൂര്‍ണ നദിക്കരയില്‍ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഉദ്ഖനനം തുടങ്ങി. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച്ഓക്‌സ്‌ഫോര്‍ഡ്‌യൂണിവേഴ്‌സിറ്റി പ്രസ്സുമായിസഹകരിച്ച്  മനുഗാന്ധിയുടെഡയറികുറിപ്പുകള്‍ പുറത്തിറക്കി. ഡോ.തൃദീപ് സുഹൃദ് ആണ്ഗുജറാത്തിയില്‍ നിന്നുള്ള ഇതിന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്. 
ചരിത്ര സ്മാരകമായ കുത്തബ്മിനാറിലെ എല്‍ഇഡി വിളക്കുകളുടെഉദ്ഘാടനം സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പ്രഹ്‌ളാദ്‌സിംഗ് പട്ടേല്‍ 2019 ഓഗസ്റ്റ് 31 നു നിര്‍വഹിച്ചു. 358 നൂതന എല്‍ഇഡി ലൈറ്റുകളാണ് ഇവിടെസ്ഥാപിച്ചിരിക്കുന്നത്. രാത്രി 7 മുതല്‍ 11 വരെയാണ് ഇത് തെളിയിക്കുക. 
ലഡാക്ക് മേഖലയിലെ ലേയില്‍ സംഘടിപ്പിച്ച പ്രഥമമൊബൈല്‍ശാസ്ത്ര പ്രദര്‍ശനം  2019 സെപ്റ്റംബര്‍ 5 ന് സാംസ്‌ക്കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പ്രഹ്‌ളാദ്‌സിംഗ് പട്ടേല്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിയം സന്ദര്‍ശിക്കാന്‍ ജനങ്ങള്‍വരുന്നില്ലെങ്കില്‍മ്യൂസിയംഅവരുടെവീട്ടുപടിക്കല്‍ എത്തുന്ന പദ്ധതിയാണ് ഇത്. ബ്രസീലില്‍ നടന്ന ബ്രിക്‌സ്‌സാംസ്‌ക്കാരിക മന്ത്രിമാരുടെ സമ്മേളനത്തില്‍സാംസ്‌ക്കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പ്രഹ്‌ളാദ്‌സിംഗ് പട്ടേല്‍ പങ്കെടുത്തു.വിവിധ മേഖലകളില്‍ ബ്രിക്‌സ് അംഗരാജ്യങ്ങളുമായി സഹകരിക്കാനുള്ള നിര്‍ദ്ദേശങ്ങളുംഅദ്ദേഹംമുന്നോട്ടു വച്ചു.
പത്താമത് സംസ്‌കൃതി മഹോത്സവം മധ്യപ്രദേശിലെ ജബല്‍പൂരില്‍  2019 ഒക്ടോബര്‍ 14 നു നടന്നു.വിനോദ സഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പ്രഹ്‌ളാദ്‌സിംഗ് പട്ടേല്‍ മഹോത്സവം ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീലാല്‍ജി ടണ്ടനും പങ്കെടുത്തു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പ്രമേയത്തിന്റെ കീഴില്‍ നടന്ന മഹോത്സവം പിന്നീട്‌സാഗറിലെത്തിയശേഷം 2019 ഒക്ടോബര്‍ 21 ന് റേവയില്‍ സമാപിച്ചു.
മുംബൈയെയുണെസ്‌ക്കോ അവരുടെ ക്രിയേറ്റിവ്‌സിറ്റി നെറ്റ്‌വര്‍ക്കിലുംഹൈദരാബാദിനെ പാചക വിജ്ഞാനിയ ശൃംഖലയിലും ഉള്‍പ്പെടുത്തി. ജാലിയന്‍ വാലാബാഗ് ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കി. നേതാജിസുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 304  രേഖകളും ഇന്ത്യയുടെദേശീയ ചരിത്ര ശേഖരത്തിലേയ്ക്കു മാറ്റി. ഇവ നേതാജിവെബ്ബില്‍         അപ്‌ലോഡ്‌ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമര രക്തംവീണുകുതിര്‍ന്ന ജാലിയന്‍ വാലാബാഗിലെ മണ്ണ് ഉള്‍ക്കൊള്ളുന്ന കലശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് കൈമാറുകയും അദ്ദേഹം അത് ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ പ്രതിഷ്ഠിക്കുകയുംചെയ്തു. 100 വര്‍ഷത്തിനു ശേഷമാണ് ഈ മണ്ണ് നാഷണല്‍ മ്യൂസിയത്തില്‍ എത്തുന്നത്. ഡിജിറ്റല്‍ഇന്ത്യ ഇനിഷ്യേറ്റിവില്‍ ഇന്ത്യയുടെസാംസ്‌ക്കാരിക പാരമ്പര്യം വിവരിക്കുന്ന പോര്‍ട്ടല്‍ സാംസ്‌ക്കാരിക മന്ത്രാലയംആരംഭിച്ചു.
മഹാത്മജിയുടെ 150-ാം ജന്മ വാര്‍ഷികാചരണത്തോടനുബന്ധിച്ച് 2019 ഡിസംബര്‍ 19 ന് രാഷ്ട്രപതി ഭവനില്‍ചേര്‍ന്ന  യോഗത്തില്‍രാഷ്ട്രപതി ശ്രീ.രാം നാഥ്‌കോവിന്ദ് അധ്യക്ഷനായിരുന്നു. കമ്മിറ്റി അംഗങ്ങളായഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാര്‍വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി  അന്റോണിയോകോസ്റ്റതുടങ്ങിയവര്‍  പങ്കെടുത്തു.
******
 (Release ID: 1598953) Visitor Counter : 97