മന്ത്രിസഭ

ബഹിരാകാശ പര്യവേഷണം  :  ഇന്ത്യ - മംഗോളിയ കരാറിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JAN 2020 3:21PM by PIB Thiruvananthpuram

ബഹിരാകാശ പര്യവേഷണങ്ങള്‍ സമാധാനപരമായ  ആവശ്യങ്ങള്‍ക്കും, സിവിലിയന്‍ ആവശ്യങ്ങള്‍ക്കും  ഉപയോഗിക്കുന്നതിനായി ഇന്ത്യയും, മംഗോളിയയും തമ്മിലുള്ള കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മംഗോളിയന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ 2019 സെപ്റ്റംബര്‍ 20ന് ന്യൂഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്.
വിശദാംശങ്ങള്‍


    ബഹിരാകശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ വാര്‍ത്താവിനിമയം ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയം, ബഹിരാകാശ ശാസ്ത്രവും ഗ്രഹ പര്യവേഷണവും ;  ബഹിരാകാശ വാഹനങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളുടെയൂം ഭൂതല സംവിധാനങ്ങളുടെയും ഉപയോഗവും ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗം തുടങ്ങിയ മേഖലകളിലെ സഹകരണം കരാര്‍ ഉറപ്പാക്കും.
കരാര്‍ പ്രകാരം ബഹിരാകാശ വകുപ്പ്/ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഡി.ഒ.എസ്/ഐ.എസ്.ആര്‍.ഒ) മംഗോളിയന്‍ ഗവണ്‍മെന്റിന്റെ വിവര സാങ്കേതികവിദ്യ അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത കര്‍മ്മസമിതി രൂപീകരിക്കും. സമയക്രമത്തിന് രൂപം നല്‍കി ഈ കരാര്‍ നടപ്പാക്കുന്നതിനുള്ള രീതി എന്നിവയുള്‍പ്പെടെയുള്ള കൂടുതല്‍ പ്രവര്‍ത്തന പദ്ധതികള്‍ക്കായി ഈ സമിതി പ്രവര്‍ത്തിക്കും.


സാമ്പത്തിക ബാദ്ധ്യതകള്‍ :


ഈ കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഏറ്റെടുക്കുന്ന സഹകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ തമ്മില്‍ സംയുക്തമായി ഓരോ വിഷയത്തിന്റെയും, ഫണ്ടിന്റെ ലഭ്യതയുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കും.
ഗുണഫലങ്ങള്‍:
ഈ കരാറിലൂടെ മംഗോളിയന്‍ ഗവണ്‍മെന്റുമായി മാനവകുലത്തിന്റെ നന്മയ്ക്കായി ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗമേഖലയില്‍ ഒരു സംയുക്ത പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന് വഴിവയ്ക്കും. ഇതിലൂടെ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും മേഖലകള്‍ക്കും നേട്ടമുണ്ടാകും.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:
ഈ കരാറിന്റെ നടപ്പാക്കല്‍ രീതികളും സമയക്രമങ്ങളും ഉള്‍പ്പെടെ ഇത് നടപ്പാക്കുന്നതിന് വേണ്ട  സവിശേഷമായ നടപ്പാക്കല്‍ ക്രമീകരണങ്ങളിലും സംയുക്ത കര്‍മ്മസമിതി രൂപീകരണത്തിനും കരാറില്‍ വ്യവസ്ഥയുണ്ട്.


നേട്ടങ്ങള്‍:


ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ വാര്‍ത്താവിനിമയം, ഉപഗ്രഹ ഗതിനിര്‍ണ്ണയം, ബഹിരാകാശ ശാസ്ത്രവും ബഹിരാകാശത്തിന്റെ പര്യവേഷണവും തുടങ്ങിയ മേഖലകളിലെ നവീന ഗവേഷണ പ്രവര്‍ത്തനങ്ങളിലും സാദ്ധ്യമായ പ്രയോഗങ്ങളിലും പര്യവേഷണത്തിനും ഈ കരാര്‍ പ്രചോദനമേകും.
പശ്ചാത്തലം
ബഹിരകാശ വകുപ്പും മംഗോളിയയുടെ അടിസ്ഥാന സൗകര്യ വകുപ്പും, ബഹിരാകാശ ശാസ്ത്രം, സാങ്കേതിക വിദ്യ, പ്രയോഗം എന്നിവയിലെ സഹകരണത്തിനായി 2004 ജനുവരി 15ന് ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. മംഗോളിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ബഹിരാകാശ സാങ്കേതിക വിദ്യാ പ്രയോഗങ്ങളില്‍ പരിശീലനം നല്‍കുന്നതിന്  പുറമെ, മറ്റൊരു പ്രധാനപ്പെട്ട സഹകരണപ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. മംഗോളിയയിലെ നമ്മുടെ എംബസി സഹകരണം പുതുക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍, ബഹിരാകശ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ മംഗോളിയയിലെ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് (സി.ഐ.ടി.എ) ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതെന്ന് മനസിലായി.
മംഗോളയയില്‍ നിന്നുള്ള ഒരു ഉന്നതതല സംഘം 2019           സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്നും ബഹിരാകാശ       സഹകരണമാണ് അവരുടെ ഒരു അജണ്ടയെന്നും എംബസി സൂചിപ്പിച്ചിരുന്നു. സി.ഐ.ടി.എയുമായി വീണ്ടും ഏറ്റെടുക്കുന്നതിനായി ബഹിരാകാശ സഹകരണത്തിനുള്ള കരട് കരാര്‍ പങ്കുവയ്ക്കാന്‍ ഐ.എസ്.ആര്‍.ഒ യോട് എംബസി അഭ്യര്‍ത്ഥിച്ചിരുന്നു. അതനുസരിച്ച് ഇന്ത്യ-മംഗോളിയന്‍ ബഹിരാകാശ സഹകരണത്തിനായി ഒരു  കരട് കരാര്‍ തയാറാക്കുകയും ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാന്റേയും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുടെയും അംഗീകാരത്തോടെ എംബസിയുമായി പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മംഗോളിയന്‍ ഗവണ്‍മെന്റ് അതിന് അംഗീകാരം നല്‍കുകയും രണ്ടു കക്ഷികളും ചേര്‍ന്ന് പ്രവര്‍ത്തനക്ഷമമായ ഒരു പതിപ്പുണ്ടാക്കുകയും മംഗോളിയയില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനസമയത്ത് ഈ കരാര്‍ ഒപ്പിടുകയും ചെയ്തു.
ND   MRD
 



(Release ID: 1598898) Visitor Counter : 163