പ്രധാനമന്ത്രിയുടെ ഓഫീസ്‌

അമേരിക്കന്‍  പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി സംസാരിച്ചു

Posted On: 07 JAN 2020 7:25AM by PIB Thiruvananthpuram

 

ബഹുമാനപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപിനു പ്രധാനമന്ത്രി ശ്രീ. നേരന്ദ്ര മോദി പുതുവല്‍സരാശംസകള്‍ നേര്‍ന്നു. 
പ്രസിഡന്റ് ട്രംപിനുംഅദ്ദേഹത്തിന്റെകുടുംബാംഗങ്ങള്‍ക്കും അമേരിക്കന്‍ ജനതയ്ക്കും ഈ വര്‍ഷംക്ഷേമവും അഭിവൃദ്ധിയും വിജയവുംഉണ്ടാകട്ടെയെന്നു ശ്രീ. മോദിആശംസിച്ചു. 
വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലുംതിരിച്ചറിവിലും പടുത്തുയര്‍ത്തിയഇന്ത്യ-അമേരിക്ക ബന്ധംകൂടുതല്‍കരുത്താര്‍ജിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളിലും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തംമെച്ചപ്പെടുന്നതില്‍കഴിഞ്ഞ വര്‍ഷംഉണ്ടായിട്ടുള്ള ശ്രദ്ധേയമായ പുരോഗതിഉയര്‍ത്തിക്കാട്ടിയഅദ്ദേഹം, പരസ്പര താല്‍പര്യമുള്ളഎല്ലാമേഖലകളിലുംസഹകരണംവര്‍ധിപ്പിക്കുന്നതിനായി പ്രസിഡന്റ് ട്രംപുമായിചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുംചെയ്തു. 
പുതുവര്‍ഷം ഇന്ത്യന്‍ ജനതയ്ക്ക് അഭിവൃദ്ധി നിറഞ്ഞതാകട്ടെ എന്നു പ്രസിഡന്റ് ട്രംപ് ആശംസിച്ചു. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി ബന്ധംമെച്ചപ്പെടുന്നതില്‍സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ഉഭയകക്ഷിസഹകരണംകൂടുതല്‍ആഴമേറിയതാക്കാനുള്ളതന്റെ സന്നദ്ധത വെളിപ്പെടുത്തി. 
ND/MRD 



(Release ID: 1598685) Visitor Counter : 102