പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെആദ്യചീഫ്ഓഫ് ഡിഫന്‍സ് സ്റ്റാഫായിചുമതലയേറ്റ ജനറല്‍ ബിപിന്റാവത്തിനെ  പ്രധാനമന്ത്രി അനുമോദിച്ചു

Posted On: 01 JAN 2020 2:30PM by PIB Thiruvananthpuram

ഇന്ത്യയുടെആദ്യചീഫ്ഓഫ് ഡിഫന്‍സ് സ്റ്റാഫായിചുമതലയേറ്റ ജനറല്‍ ബിപിന്റാവത്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു.
' പുതിയവര്‍ഷത്തിന്റെയും, പുതിയദശകത്തിന്റെയുംതുടക്കത്തില്‍ ജനറല്‍ ബിപിന്‍ റാവത്തില്‍ഇന്ത്യയ്ക്ക്അതിന്റെആദ്യചീഫ്ഓഫ്സ്റ്റാഫിനെ ലഭിച്ചതില്‍ എനിക്ക്ആഹ്ലാദമുണ്ട്. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും, ഈ ഉത്തരവാദിത്തത്തിന് അദ്ദേഹത്തിന് എല്ലാആശംസകളും നേരുകയുംചെയ്യുന്നു. ബദ്ധശ്രദ്ധയോടെ ഇന്ത്യയെസേവിച്ച പ്രഗത്ഭനായഉദ്യോഗസ്ഥനാണ്അദ്ദേഹം.
ആദ്യസി.ഡി.എസ്. ചുമതലയേല്‍ക്കുമ്പോള്‍ നമ്മുടെ രാജ്യത്തിനായിസേവനമനുഷ്ഠിക്കുകയും ജീവന്‍ ബലിയര്‍പ്പിക്കുകയുംചെയ്തഎല്ലാവര്‍ക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. കാര്‍ഗിലില്‍ പൊരുതിയ ധീരരായസേനാംഗങ്ങളെയും ഞാന്‍ അനുസ്മരിക്കുന്നു. അതിന് ശേഷമാണ് നമ്മുടെ സേനയെ പരിഷ്‌ക്കരിക്കാനുള്ള നിരവധി ചര്‍ച്ചകള്‍ക്ക്തുടക്കമായതും ഇന്നത്തെ ചരിത്രപരമായവികാസത്തിലേയ്ക്ക്‌വഴിതെളിച്ചതും.
ഇന്ത്യയ്ക്ക്ഒരുചീഫ്ഓഫ് ഡിഫന്‍സ് സ്റ്റാഫ്ഉണ്ടാകുമെന്ന് 2019 ആഗസ്റ്റ് 15 നാണ്ചുവപ്പ്‌കോട്ടയുടെകൊത്തളത്തില്‍ നിന്ന് ഞാന്‍ പ്രഖ്യാപിച്ചത്. നമ്മുടെ സേനകളെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഈ സ്ഥാപനത്തിന്അത്യധികമായഉത്തരവാദിത്തമുണ്ട്. 1.3 ബില്ല്യണ്‍ ഇന്ത്യാക്കാരുടെ പ്രതീക്ഷകളും, അഭിലാഷങ്ങളുംഅത് പ്രതിഫലിപ്പിക്കുകയുംചെയ്യും.
ആവശ്യമായസൈനിക പാടവത്തോടെയുള്ളസൈനികകാര്യങ്ങള്‍ക്കായുള്ളവകുപ്പിന്റെരൂപീകരണവും,  സി.ഡി.എസ്. ന്റെസ്ഥാപന വല്‍ക്കരണവുംഎപ്പോഴുംമാറിക്കൊണ്ടിരിക്കുന്ന ആധുനിക യുദ്ധ മുറകള്‍ഉര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ രാജ്യത്തെ സഹായിക്കുന്നതിനുള്ളസമഗ്രവും ചലനാത്മകവുമായഒരു പരിഷ്‌ക്കരണമാണ്,' പ്രധാനമന്ത്രി പറഞ്ഞു.
ND   MRD



(Release ID: 1598191) Visitor Counter : 125