ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഇന്ത്യയില്‍ വസിക്കുന്ന 125 കോടി  പേര്‍ക്ക് ഇപ്പോള്‍ ആധാര്‍

Posted On: 27 DEC 2019 11:31AM by PIB Thiruvananthpuram

രാജ്യത്ത് ആധാര്‍ പദ്ധതി 15 കോടികടന്ന് പുതിയൊരു നാഴികക്കല്ലിട്ടതായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്ഇന്ത്യ (യു.ഐ.ഡി.എ.ഐ) പ്രഖ്യാപിച്ചു. അതായത്ഇന്ന്ഇന്ത്യയില്‍ വസിക്കുന്ന 1.25 ബില്ല്യണിലധികം പേര്‍ക്ക് 12 അക്ക ആധാര്‍കാര്‍ഡുണ്ട്.
ആധാറിനെ പ്രാഥമികതിരിച്ചറിയല്‍രേഖയായി ഉപയോഗിക്കുന്ന ആധാര്‍കാര്‍ഡ്ഉടമകളുടെഎണ്ണവുംകുത്തനെ ഉയരുന്നതിനിടെയാണ് ഈ നേട്ടം. ആധാര്‍ അധിഷ്ഠിതസാക്ഷ്യപ്പെടുത്തല്‍സേവനങ്ങളുടെ ഉപയോഗം 3700 കോടിമടങ്ങായിഉയര്‍ന്നത്ഇതിന്റെതെളിവാണ്. ഇപ്പോള്‍ഏകദേശം ദിനം പ്രതിമൂന്ന്‌ കോടിസാക്ഷ്യപ്പെടുത്തല്‍ അപേക്ഷകളാണ്‌ യു.ഐ.ഡി.എ. യ്ക്ക്‌ ലഭിക്കുന്നത്.
കൂടാതെ തങ്ങളുടെ ആധാര്‍കാര്‍ഡിലെവിവരങ്ങള്‍ പുതുക്കി വയ്ക്കുന്നതിലും ജനങ്ങള്‍ തല്‍പ്പരരാണ്. നാളിതുവരെയു.ഐ.ഡി.എ.ഐഏകദേശം 331 കോടിയോളം ആധാര്‍വിവരങ്ങള്‍ പുതുക്കിയിട്ടുണ്ട്. ദിനംപ്രതിഏകദേശംമൂന്ന്മുതല്‍ നാല്‌ലക്ഷംവരെ അപേക്ഷകളാണ്ഇതിനായിലഭിച്ചുകൊണ്ടിരിക്കുന്നത്.
ND/MRD 


(Release ID: 1597969) Visitor Counter : 132