ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പ്രധാനമന്ത്രി ആവാസ്‌യോജനക്കു (നഗരം)കീഴില്‍ ഒരുകോടിയിലേറെവീടുകള്‍ അനുവദിച്ചു

നിര്‍മ്മാണ അനുബന്ധമേഖലകളില്‍
വന്‍തൊഴിലവസരങ്ങള്‍

57 ലക്ഷം വീടുകള്‍ നിര്‍മ്മാണത്തിന്റെവിവിധഘട്ടങ്ങളില്‍;
30ലക്ഷം വീടുകള്‍ പൂര്‍ത്തിയായി

മൊത്തം നിക്ഷേപം 6 ലക്ഷം കോടിരൂപ; കേന്ദ്ര സഹായമായ 1.5 ലക്ഷം കോടിയില്‍ 60,000 കോടി ഇതിനകം നല്‍കി

പി.എം.എ.വൈക്ക്(നഗരം) കീഴില്‍ 1.20 കോടിതൊഴിലുകള്‍
ഇതിനകംസൃഷ്ടിക്കപ്പെട്ടു

178ലക്ഷം മെട്രിക് ടണ്‍ സിമെന്റിന്റെയും40 ലക്ഷം മെട്രിക് ടണ്‍ ഉരുക്കിന്റെയുംഉപഭോഗം പ്രതീക്ഷിക്കുന്നു

Posted On: 27 DEC 2019 3:27PM by PIB Thiruvananthpuram

നഗരമേഖലകളില്‍ നിര്‍മ്മിക്കേണ്ട ആവശ്യമുള്ളതായി കണക്കാക്കിയിട്ടുള്ള 1.12 കോടിവീടുകളില്‍ 1 കോടിയും ഇതിനകം തന്നെ അനുവദിച്ചതായികേന്ദ്ര ഭവന, നഗരകാര്യ വകുപ്പുസഹമന്ത്രി (സ്വതന്ത്രചുമതല) ശ്രീഹര്‍ദീപ് എസ്. പുരി അറിയിച്ചു. ഇതിനുപുറമെ 57 ലക്ഷത്തോളംവീടുകള്‍നിര്‍മ്മാണത്തിന്റെവിവിധ ഘട്ടങ്ങളിലാണ്, അതില്‍ഏകദേശം 30 ലക്ഷം വീടുകള്‍ പൂര്‍ത്തിയായതായും അദ്ദേഹംപറഞ്ഞു. മുന്‍കാലത്തുണ്ടായിരുന്ന ജന്റം പദ്ധതിയുമായി താരതമ്യംചെയ്യുമ്പോള്‍ പി.എം.എ.വൈ(നഗരം) നാലരവര്‍ഷംകൊണ്ട് പത്തിരട്ടി അധികം നേട്ടം കൈവരിച്ചു. ഇതിലുംവളരെക്കുറവ്എണ്ണം പൂര്‍ത്തീകരിക്കാന്‍ ജന്റം പദ്ധതി പത്തുവര്‍ഷംസമയമെടുത്തു. പ്രധാനമന്ത്രി ആവാസ്‌യോജന (അര്‍ബന്‍) ലോകത്തെ ഏറ്റവും വലിയ താങ്ങാവുന്ന ഭവനനിര്‍മ്മാണ പദ്ധതിയാണ്.
    ഏകദേശം 5.8 ലക്ഷം മുതിര്‍ന്നപൗരന്മാര്‍, 2 ലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍, 1.5 ലക്ഷം ഗാര്‍ഹികതൊഴിലാളികള്‍, 1.5 ലക്ഷം കരകൗശലത്തൊഴിലാളികള്‍, 0.63 ലക്ഷം ഭിന്നശേഷിക്കാര്‍, 770 ഭിന്നലിംഗക്കാര്‍, 500 കുഷ്ഠരോഗികള്‍ എന്നിവരുള്‍പ്പെടുന്ന വിവിധ സാമൂഹികവിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ പ്രാധിനിത്യംലഭിച്ചിട്ടുണ്ടെന്ന്‌കേന്ദ്ര ഭവന, നഗരകാര്യസെക്രട്ടറി ശ്രീദുര്‍ഗാ ശങ്കര്‍ മിശ്ര അറിയിച്ചു. സ്ത്രീശാക്തീകരണം ഈ പദ്ധതിയില്‍ അന്തര്‍ലീനമായിട്ടുള്ളതാണ്, അതുകൊണ്ടുതന്നെ വീടുകളുടെ ഉടമസ്ഥാവകാശംകുടുംബത്തിലമുതിര്‍ന്ന വനിതയുടെയോ അല്ലെങ്കില്‍ സംയുക്ത പേരിലോ ആണ് നല്‍കുന്നത്.
    പി.എം.എ.വൈ(നഗരം) നടപ്പിലാക്കിയതുമൂലം ഭവനമേഖലയില്‍, പ്രത്യേകിച്ച് താങ്ങാനാകുന്ന ഭവനമേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇതുവരെ അനുവദിച്ച വിടുകള്‍ക്കുള്ള നിക്ഷേപം ഏകദേശം 5.70 ലക്ഷം കോടിരൂപയാണ്. ഇതില്‍ 1.6 ലക്ഷം കോടിരൂപ കേന്ദ്രസഹായമാണ്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ഓരോവീടിനുംകേന്ദ്രഗവണ്‍മെന്റ്  1 ലക്ഷം മുതല്‍ 2.67 ലക്ഷം രൂപവരെ നല്‍കുന്നുണ്ട്. ഏകദേശം 60,000 കോടിരൂപയുടെകേന്ദ്രസഹായം ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.ഇപ്പോള്‍ 3 ലക്ഷം കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ ഇത് 1.12 കോടിവീടുകളായിരിക്കും ലക്ഷ്യമാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളെല്ലാംചേര്‍ന്ന് 7 ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് പ്രോത്സാഹിപ്പിക്കുന്നത്.
        പ്രധാനമന്ത്രി ആവാസ്‌യോജന (നഗരം)ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള യോജിച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു. ദൗത്യത്തിന്റെമാര്‍ഗ്ഗരേഖകള്‍ക്ക് അനുസരിച്ച് സംസ്ഥാനങ്ങളും/കേന്ദ്ര ഭരണപ്രദേശങ്ങളുംചേര്‍ന്ന്  ഓരോവീടിനും ശരാശരി1-2ലക്ഷം രൂപയുടെ ഗണ്യമായ തുകസംഭാവന നല്‍കുന്നു. അത് 6 ലക്ഷം വരെ ഉയരാം . ഗുണഭോക്താക്കളും അവരുടെ കഴിവിനനുസരിച്ച്  2 ലക്ഷം മുതല്‍ 5 ലക്ഷം വരെഓരോവീടിനും അവരുടെ പങ്കായി സംഭാവനചെയ്യുന്നുണ്ട്.
    അധിക ആവശ്യത്തിനായി ബജറ്റിന് പുറത്തുനിന്ന് 60,000 കോടിയുടെവിഭവസമാഹരത്തിനുള്ള സംവിധാനവും ഇന്ത്യാ ഗവണ്‍മെന്റ് തയാറാക്കിയിട്ടുണ്ട്, ഇതില്‍ 38,000 കോടി ഇതിനകം ലഭ്യമാക്കി വിതരണവുംചെയ്തുകഴിഞ്ഞു. നാഷണല്‍ ഹൗസിംഗ് ബാങ്കില്‍  10,000 കോടിരൂപയുടെ ആദ്യഘട്ട  കോര്‍പ്പസ് ഫണ്ടോടെ ഗവണ്‍മെന്റ് ഒരുതാങ്ങാവുന്ന ഭവന ഫണ്ട് സൃഷ്ടിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കുംഹൗസിംഗ് ധനകാര്യമേഖലയിലെ സൂക്ഷമ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്‍ഗണനാ മേഖലയില്‍ പണം നല്‍കുന്നതിനുള്ള കുറവ് പരിഹരിക്കാനാണിത്.
    ഇടത്തര വരുമാനമുള്ള വിഭാഗങ്ങള്‍ക്ക് ഭവനമേഖലയില്‍ സബ്‌സിഡിയോടെയുള്ള വായ്പക്ക് ആദ്യമായി 2017 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തില്‍തുടക്കം കുറിച്ചു. 18 ലക്ഷം രൂപ വരെ വരുമാനമുള്ള ഇടത്തരം വരുമാന വിഭാഗങ്ങള്‍ക്ക് അവരുടെ ഭവനവായ്പകള്‍ക്ക് പലിശ സബ്‌സിഡിക്ക് അവകാശപ്പെടാം. ഇടത്തരവരുമാന വിഭാഗങ്ങള്‍ക്കുള്ള വീടിന്റെവിസ്തീര്‍ണ്ണത്തില്‍ 200 ചതുരശ്രമീറ്ററിന്റെ വരെ വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്. ഇത് ബാങ്കിംഗ് മേഖലയില്‍ വലിയ നേട്ടമുണ്ടാക്കുകയും ബാങ്കിംഗ് മേഖലയിലെ നിഷേപം വര്‍ദ്ധിപ്പിക്കുകയുംചെയ്തിട്ടുണ്ട്. ജനങ്ങളുടെ പങ്കാളിത്തവുംസുതാര്യതയും ഉറപ്പിക്കാനായി അതത് സമയം നിരീക്ഷിക്കുന്നതിനായി 'സി.എല്‍.എസ്.എസ് ആവാസ് പോര്‍ട്ടല്‍ (സി.എല്‍.എ.പി)' എന്നൊരു ഒരുവെബ് അധിഷ്ഠിത സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്, ഇത് നടപ്പാക്കല്‍ കാര്യക്ഷമമാക്കുകയും പരാതികള്‍ കുറയ്ക്കുകയുംചെയ്യും.
    അതോടൊപ്പം ഈ പദ്ധതിക്ക് കീഴില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തൊഴില്‍സൃഷ്ടിയില്‍ ബഹുതല പ്രഭാവം ഉള്‍പ്പെടെ സമ്പദ്ഘടനയുടെ മറ്റ് മേഖലയിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. ഉരുക്ക്, ഇഷ്ടികചൂള, സിമെന്റ്, പെയിന്റ്, ഹാര്‍ഡ്‌വെയറുകള്‍, സാനിറ്ററിതുടങ്ങി ഏകദേശം 250 വ്യവസായങ്ങളുമായിബന്ധപ്പെട്ട് ഏകദേശം 1.20 കോടിതൊഴിലുംസൃഷ്ടിച്ചിട്ടുണ്ട്.
    പദ്ധതിയില്‍ നിക്ഷേപം നടത്തിയതിലൂടെ അംഗീകരിച്ച വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏകദേശം 568 ലക്ഷം മെട്രിക് ടണ്‍ സിമെന്റ്‌വേണ്ടിവരും, ഇതില്‍ 178 ലക്ഷം മെട്രിക് ടണ്‍ സിമെന്റ്  പൂര്‍ത്തിയായ വീടുകള്‍ക്ക് വേണ്ടി ഇതിനകം തന്നെ ഉപയോഗിച്ചുകഴിഞ്ഞു. പൂര്‍ത്തിയായവീടുകള്‍ക്കായി ഇതിനകം തന്നെ 40 ലക്ഷം മെട്രിക് ടണ്‍ ഉരുക്കും ഉപയോഗിച്ചിട്ടുണ്ട്. ഉപജീവനം, ഗതാഗതമേഖല, നൈപുണ്യവികസനം, ലാന്‍ഡ്‌സ്‌കേപ്പിംഗ്എന്നീമേഖലകളിലും ഇത് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.
    ആഗോള ഭവന സാങ്കേതിക വിദ്യവെല്ലുവിളികള്‍ -ഇന്ത്യഉദ്യമത്തിലൂടെ ഗവണ്‍മെന്റ് നിരവധി നൂതന സാങ്കേതികവിദ്യകളുംതിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയിലെ നിര്‍മ്മാണ സാങ്കേതികവിദ്യയില്‍ അടിസ്ഥാനപരമായ മാറ്റംകൊണ്ടുവരികയുംനിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുംചെയ്യും. ആറ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ആറുലൈറ്റ്ഹൗസ് പദ്ധതികള്‍ സുസ്ഥിര ഹരിത, പരിസ്ഥിതിസൗഹൃദ, ദുരന്തപ്രതിരോധ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ചെലവുകുറഞ്ഞ, നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ളലബോറട്ടറികളായി പ്രവര്‍ത്തിക്കും.    മാനേജ്‌മെന്റ് മാറ്റത്തിനായി മന്ത്രാലയം'അംഗീകാര്‍'എന്നൊരു പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ വീടുകളിലേക്ക് മാറുന്നതോടെ ജീവിതത്തില്‍ ഒരു പരിവര്‍ത്തനം സ്വീകരിക്കുന്നതിനായിഗുണഭോക്താക്കളെ അഭിസംബോധനചെയ്യുന്ന പരിപാടിയാണിത്. ഈ പരിപാടിയെ ആയുഷ്മാന്‍ ഭാരത്, ഉജ്ജ്വല പോലുള്ള പദ്ധതികളുമായി ഇതിനകം തന്നെ സംയോജിപ്പിച്ചുകഴിഞ്ഞു, അതുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതികളുടെ നേട്ടവുംകൂടി ലഭിക്കും. നിലവില്‍ 12 ലക്ഷത്തിലധികംകുടുംബങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു, അത് തുടരുകയാണ്, 2020 ജനുവരി 26ന് ഈ പദ്ധതി അവസാനിക്കും.
RS/ND 
 


(Release ID: 1597968) Visitor Counter : 132