പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥസാധ്യമെന്ന് പ്രധാനമന്ത്രി

Posted On: 20 DEC 2019 2:13PM by PIB Thiruvananthpuram

അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥസാധ്യമെന്ന് പ്രധാനമന്ത്രി
ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ അഞ്ച്‌വര്‍ഷംകൊണ്ട്‌രാജ്യംശക്തമായഅടിത്തറയിട്ടു
അടുത്ത അഞ്ച്‌വര്‍ഷത്തിനുള്ളില്‍അടിസ്ഥാന സൗകര്യമേഖലയില്‍ 100 ലക്ഷംകോടിരൂപയുടെയും, ഗ്രാമീണമേഖലയില്‍ 25 ലക്ഷംകോടിരൂപയുടെയും നിക്ഷേപം,കോര്‍പ്പറേറ്റ്‌മേഖലയുടെവളര്‍ച്ച ശക്തിപ്പെടുത്താന്‍ തൊഴില്‍രംഗത്തുള്‍പ്പെടെയുള്ള നിയമങ്ങള്‍ലളിതമാക്കി

 

അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയെന്നലക്ഷ്യംസാധ്യമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ഇന്ന്അസോസിയേറ്റ് ചേമ്പേഴ്‌സ് ഓഫ്‌കോമേഴ്‌സ്ആന്റ് ഇന്‍ഡസ്ട്രിഓഫ്ഇന്ത്യ (അസോചമിന്റെ)നൂറാംവാര്‍ഷികംഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ഇന്ത്യയെഅഞ്ച് ട്രില്ല്യണ്‍ ഡോളര്‍മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കുക എന്ന ആശയംപൊടുന്നനെയുള്ളഒന്നല്ലെന്ന്‌കോര്‍പ്പറേറ്റ്‌രംഗത്തെ പ്രമുഖര്‍, നയതന്ത്രജ്ഞര്‍, തുടങ്ങിയവരടങ്ങുന്നസദസിനെ അഭിസംബോധന ചെയ്യവെപ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച്‌വര്‍ഷംകൊണ്ട്‌രാജ്യംസ്വയംശക്തിപ്പെടുത്തിയിട്ടുണ്ടെന്നുംഅതുകൊണ്ട്തന്നെ ഇത്തരമൊരുലക്ഷ്യംനിശ്ചയിക്കാനും, ആ ദിശയില്‍ പ്രവര്‍ത്തിക്കാനും സാധിക്കുമെന്ന്അദ്ദേഹംവ്യക്തമാക്കി.
'അഞ്ച്‌വര്‍ഷംമുമ്പ് സമ്പദ്ഘടന നാശത്തിലേയ്ക്കാണ് പോയ്‌ക്കൊണ്ടിരുന്നത്. നമ്മുടെ ഗവണ്‍മെന്റ്ഇത്തടയുക മാത്രമല്ല സമ്പദ്ഘടനയില്‍അച്ചടക്കംകൊണ്ടുവരികയുംചെയ്തു'.
'അച്ചടക്കത്തോടെ, നിശ്ചിത നിയമങ്ങളോടെ സമ്പദ്ഘടനയ്ക്ക്മുന്നോട്ട് പോകാനാവുംവിധം അടിസ്ഥാപരമായമാറ്റങ്ങള്‍ ഞങ്ങള്‍ കൊണ്ട്‌വന്നു. വ്യവസായമേഖലയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ളആവശ്യങ്ങള്‍ ഞങ്ങള്‍ നിവേറ്റുകയുംഅഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയ്ക്കായിശക്തമായഅടിത്തറയിടുകയുംചെയ്തു'.


'ഔപചാരികവല്‍ക്കരണത്തിന്റെയും ആധുനികവല്‍ക്കരണംഎന്നീ രണ്ട് ശക്തമായതൂണുകളില്‍ നാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തുകയാണ്. കൂടുതല്‍കൂടുതല്‍മേഖലകളെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് കൊണ്ട് വരാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഇതോടൊപ്പം, ആധുനികവല്‍ക്കരണം വേഗത്തിലാക്കാന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ നൂതന സാങ്കേതികവിദ്യയുമായി നാം ബന്ധിപ്പിക്കുകയുംചെയ്യുന്നു'. 


'ഇന്ന്ഒരു പുതിയ കമ്പനി രജിസ്റ്റര്‍ചെയ്യുന്നതിന് നിരവധി ആഴ്ചകള്‍ക്ക് പകരംഏതാനുംമണിക്കൂറുകള്‍ മാത്രമേയെടുക്കുന്നുള്ളൂ.യന്ത്രവല്‍ക്കരണംഅതിര്‍ത്തികടന്നുള്ളവ്യാപാരംവേഗത്തിലാക്കുന്നു.  അടിസ്ഥാന സൗകര്യങ്ങളുടെമെച്ചപ്പെട്ട ബന്ധിപ്പിക്കല്‍തുറമുഖങ്ങളിലേയും, വിമാനത്താവളങ്ങളിലേയുംകാലതാമസംകുറയ്ക്കുന്നു. ഇവയെല്ലാംആധുനികസമ്പദ്ഘടനയുടെഉദാഹരണങ്ങളാണ്. 


'വ്യവസായങ്ങളുടെആവശ്യങ്ങള്‍കേള്‍ക്കുന്ന, അവ മനസിലാക്കുന്ന, നിര്‍ദ്ദേശങ്ങളോട്‌സംവേദനക്ഷമതയുള്ളഒരുഗവണ്‍മെന്റ്ഇന്ന് നമുക്കുണ്ട്'.തുടര്‍ച്ചയായ പരിശ്രമങ്ങള്‍വഴിയാണ് ബിസിനസ്സ്‌ചെയ്യല്‍സുഗമമാക്കല്‍സംബന്ധിച്ചറാങ്കിംഗില്‍ഗണ്യമായൊരുകുതിച്ച്ചാട്ടം നടത്താനയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ബിസിനസ്സ്‌നടത്തിപ്പ്‌സുഗമമാക്കല്‍എന്നത്‌വെറുംമൂന്ന്‌വാക്കുകളായിതോന്നിയേക്കാം, പക്ഷേ റാങ്കിംഗ്‌മെച്ചപ്പെടുത്തുന്നതില്‍താഴെത്തട്ടുമുതല്‍നയങ്ങളിലും, ചട്ടങ്ങളിലുമുള്ളമാറ്റങ്ങളുള്‍പ്പെടെ നിരവധി ശ്രമങ്ങള്‍അതിന് പിന്നിലുണ്ട്'.


നികുതിദായകനുംഅധികാരികളും തമ്മില്‍ നേടിട്ടുള്ളഇടപെടല്‍ കുറയ്ക്കുന്നതിന് രാജ്യത്ത്മുഖരഹിതമായ നികുതിഭരണം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 
'നികുതിസംവിധാനത്തില്‍സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്തംകൊണ്ടുവരുന്നതിന് മുഖരഹിതമായ നികുതിസംവിധാനത്തിലേയ്ക്ക് നാം നീങ്ങുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.


അധികഭാരംകുറയ്ക്കാനുംവ്യവസായങ്ങള്‍ക്ക് ഭയരഹിതമായസാഹചര്യംഒരുക്കുന്നതിനുംകോര്‍പ്പറേറ്റ്‌മേഖലയിലെ നിരവധി നിയമങ്ങള്‍ഗവണ്‍മെന്റ് ക്രിമിനല്‍ നിയമങ്ങളല്ലാതെയാക്കിമാറ്റിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'കമ്പനി നിയമത്തിലെ നിരവധി വകുപ്പുകളെകുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ. ഈ വകുപ്പുകളില്‍ നിന്നുള്ളചെറിയവ്യതിചലനങ്ങള്‍ പോലും ക്രിമിനല്‍ അപരാധമായാണ്കണക്കാക്കിയത്. ഇത്തരം നിരവധി വ്യവസ്ഥകള്‍ഞങ്ങളുടെഗവണ്‍മെന്റ് ക്രിമിനല്‍ കുറ്റകൃത്യമല്ലാതാക്കിമാറ്റി. മറ്റ് പലവ്യവസ്ഥകള്‍ ക്രിമിനല്‍ അപരാധമല്ലാത്തവയാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു'. രാജ്യത്തെ കോര്‍പ്പറേറ്റ് നികുതിഎക്കാലത്തേയുംകുറഞ്ഞതാണെന്നുംഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക്ഉത്തേജനമേകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


'നിലവില്‍കോര്‍പ്പറേറ്റ് നികുതിഏറ്റവുംകുറഞ്ഞതാണ്. ഇത്അര്‍ത്ഥമാക്കുന്നത്‌വ്യവസായമേഖലയില്‍ നിന്നുംഏറ്റവുംകുറഞ്ഞ കോര്‍പ്പറേറ്റ് നികുതിസ്വീകരിക്കുന്ന ഏതെങ്കിലുംഗവണ്‍മെന്റുണ്ടെങ്കില്‍, അത്ഞങ്ങളുടേതാണ്'.
തൊഴില്‍രംഗത്തെ സമ്പൂര്‍ണ്ണമായി പരിഷ്‌ക്കരിക്കുന്നതിനുള്ളശ്രമങ്ങളെകുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 
ബാങ്കിംഗ്‌മേഖലകൂടുതല്‍സുതാര്യവും, ലാഭകരവുമാക്കാന്‍ കൈക്കൊണ്ട വമ്പിച്ച പരിഷ്‌ക്കാരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.
'ഗവണ്‍മെന്റ്‌സ്വീകരിച്ച നടപടികള്‍വഴിഇന്ന് 13 ബാങ്കുകള്‍ലാഭത്തിന്റെ പാതയിലാണ്. ഇതില്‍ആറ് ബാങ്കുകള്‍ഇന്ന്തിരുത്തല്‍ നടപടികള്‍ക്ക്(പി.സി.എ) പുറത്താണ്. ബാങ്കുകളുടെഏകീകരണ പ്രക്രിയയും ഞങ്ങള്‍ വേഗത്തിലാക്കി.

ഇന്ന് ബാങ്കുകള്‍തങ്ങളുടെരാജ്യവ്യാപക ശൃംഖലകള്‍വിപുലപ്പെടുത്തുകയുംഅന്താരാഷ്ട്ര അംഗീകാരം നേടുന്നതിന്റെദിശയിലുമാണ്.ഈ അനുകൂലഘടകങ്ങളോടെഅഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെലക്ഷ്യത്തിലേയ്ക്ക്‌സമ്പദ്ഘടനകുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യംകൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യമേഖലയില്‍ 100 ലക്ഷംകോടിരൂപയുടെയും, ഗ്രാമീണമേഖലയില്‍മറ്റൊരു 25 ലക്ഷംകോടിരൂപയുടെയും നിക്ഷേപം ഗവണ്‍മെന്റ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
AM/ ND   MRD 
 


(Release ID: 1597066) Visitor Counter : 121