കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം, കമ്പനികാര്യ മന്ത്രാലയം: ബിസിനസ്‌ചെയ്യല്‍ എളുപ്പമാക്കുന്നതിന് നിരവധി  ഉദ്യമങ്ങള്‍

Posted On: 15 DEC 2019 11:21AM by PIB Thiruvananthpuram

വര്‍ഷാന്ത്യ അവലോകനം
കമ്പനികാര്യ മന്ത്രാലയം

 

ബിസിനസ്‌ചെയ്യുന്നത് എളുപ്പമാക്കുക, കോര്‍പറേറ്റ് ഘടനയില്‍കൂടുതല്‍ സുതാര്യതകൊണ്ടുവരിക, നിയമാനുസൃതമായഅനുവര്‍ത്തിച്ച ബിസിനസ്‌ചെയ്യുന്നതിന്കൂടുതല്‍ മികച്ച സംവിധാനമൊരുക്കുക, 2013 ലെ കമ്പനീസ് നിയമത്തിനു കീഴിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുകതുടങ്ങി നിരവധി നാഴികക്കല്ലായ തീരുമാനങ്ങളാണ്‌കേന്ദ്ര കമ്പനികാര്യ മന്ത്രാലയം2019 ല്‍ കൈക്കൊണ്ടത്. 

ബിസിനസ്‌നടത്തിപ്പ്‌സുഗമമാക്കുന്നത്‌സംബന്ധിച്ച  ലോക ബാങ്കിന്റെ'ഡൂയിംഗ് ബിസിനസ് 2020'റിപ്പോര്‍ട്ടില്‍ ഇന്ത്യ 63-ാം റാങ്കിലെത്തി. 2018 ലെറാങ്കിംഗില്‍77-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.റാങ്കിംഗില്‍ ഏറ്റവുംമുന്നേറ്റമുണ്ടാക്കിയ 10 രാജ്യങ്ങളുടെ പട്ടികയില്‍ഇടം പിടിക്കാന്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഇന്ത്യയ്ക്കു സാധിച്ചു. 

പാപ്പരത്തം പരിഹരിക്കുന്നത് ആസ്പദമാക്കിയുള്ള സൂചികയില്‍ (Resolving Insolvency Index) 2018 ല്‍ 108-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019 ല്‍ 52-ാം സ്ഥാനത്തെത്തി. റാങ്കിംഗില്‍ 56 സ്ഥാനത്തിന്റെകുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. 2018 ല്‍ 26.5% ആയിരുന്ന റിക്കവറി റേറ്റ് 2019 ല്‍ 71.6% ആയിഉയര്‍ന്നു. വീണ്ടെടുക്കലിനായി എടുത്തിരുന്ന സമയം 2018 ല്‍ 4.3 വര്‍ഷം ആയിരുന്നത് 2019 ല്‍ 1.6 വര്‍ഷം ആയിമെച്ചപ്പെട്ടു.

ബിസിനസ്‌ചെയ്യല്‍ സുഗമമാക്കുന്നതിന് കമ്പനികാര്യ മന്ത്രാലയംകൈക്കൊണ്ട നടപടികളുടെ ഭാഗമായികമ്പനികള്‍ക്ക്മൂന്നു മന്ത്രാലയങ്ങളുടെ 7 സേവനങ്ങള്‍ (കോര്‍പറേറ്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, പാന്‍, ടിന്‍, ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, പേര്, ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി, ജി.എസ്.ടി.എന്‍) ലഭ്യമാക്കുന്നതിന് ലഘൂകരിച്ച ഒരൊറ്റ സംയോജിക ഫോറം പുറത്തിറക്കി. 

2019 ജൂലൈ 31 ന് വിജ്ഞാപനം ചെയ്ത കമ്പനീസ് (ഭേദഗതി) ബില്ലിനുസരിച്ച് സാങ്കേതിക,നടപടിക്രമങ്ങളില്‍വരുത്തുന്ന 16 നിയമലംഘനങ്ങള്‍ ഗുരുതരകുറ്റകൃത്യമല്ലാതാക്കി. ഇത് പിഴ ഈടാക്കാവുന്ന നിയമലംഘനമാക്കി മാറ്റി.  ഇതുവഴി ക്രിമിനല്‍ കോടതികളുടെയുംദേശീയ കമ്പനി നിയമട്രൈബ്യൂണലിന്റെയുംജോലിഭാരംകുറച്ചു. 

കമ്പനികളുടെയും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെയും പേര് റിസര്‍വ്‌ചെയ്യുന്നതിന് റിസര്‍വ്‌യുണീക് നെയിം (റണ്‍) എന്ന വെബ് സേവനം ആരംഭിച്ചു. ഡയറക്ടര്‍ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുനക്രമീകരിച്ചു. 15 ലക്ഷം രൂപ വരെ അംഗീകൃത മൂലധനമുള്ള കമ്പനികള്‍ സംയോജിപ്പിക്കുന്നതിന് കമ്പനികാര്യ മന്ത്രാലയം ഈടാക്കിയിരുന്ന ഫീസ്ഒഴിവാക്കി. നിശ്ചിത തീയതിക്കു ശേഷമുള്ളവയ്ക്ക് പിഴ ഒഴിവാക്കി നല്‍കി.

രാജ്യത്തെ കമ്പനികളുടെ ലയനവും ഏറ്റെടുക്കലുംസുഗമമാക്കുന്നതിന് 2002 ലെ കോംപറ്റീഷന്‍ നിയമത്തിന് കീഴില്‍ പുതുക്കിയ ഇളവുകള്‍ അനുവദിച്ചു.ഇടപാടുകളുടെ സമയവുംചെലവുംലാഭിക്കുന്നതിന് ഗ്രീന്‍ചാനലിനു കീഴില്‍സ്വമേധയാ അനുമതിലഭിക്കുന്നതിനുള്ള സംവിധാനംആരംഭിച്ചു

കമ്പനീസ് നിയമത്തിന്റെവിവിധ വ്യവസ്ഥകളില്‍ നിന്ന് സ്വകാര്യ കമ്പനികള്‍, ഗവണ്‍മെന്റ് കമ്പനികള്‍, ചാരിറ്റബിള്‍ കമ്പനികള്‍, നിധികള്‍, ഐ.എഫ്.എസ്.സി കമ്പനികള്‍ എന്നിവയ്ക്ക് ഇളവുകള്‍ നല്‍കി.

ഇന്ത്യന്‍ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനികളുടെ മേലുള്ള നിയന്ത്രണം നിലനിര്‍ത്തുന്നതിന് സഹായിക്കാന്‍ വ്യതിരിക്തവോട്ടവകാശത്തോടെഷെയറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ചു. 

2013 ലെ കമ്പനീസ് നിയമത്തിനു കീഴില്‍ മധ്യസ്ഥത, അനുരഞ്ജനം എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കി. സെബിയുമായിചേര്‍ന്ന,് പബ്ലിക്ഓഫറിനുള്ള സമയപരിധി കുറച്ചു. നേരത്തെ അപേക്ഷ സമര്‍പ്പിച്ച് ആറു ദിവസത്തിനുള്ളിലാണ്‌സെക്യൂരിറ്റി ലഭിച്ചിരുന്നതെങ്കില്‍ഇപ്പോള്‍മൂന്നു ദിവസ്സിനുള്ളില്‍ ലഭിക്കും. 

കടപത്രവിപണി ശക്തിപ്പെടുത്തുന്നതിനുംമൂലധനച്ചെലവ്കുറക്കുന്നതിനുംവേണ്ടി കടപ്പത്ര വീണ്ടെടുക്കല്‍ റിസര്‍വ്‌രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ചു. 

നിലവിലുള്ള സ്വതന്ത്ര ഡയറക്ടര്‍മാരുടെയുംസ്വതന്ത്ര ഡയറക്ടര്‍മാര്‍ ആകാന്‍ ആഗ്രഹിക്കുന്നവരുടെയും രജിസ്‌ട്രേഷനായിസ്വതന്ത്ര ഡയറക്ടര്‍മാരുടെ ഡാറ്റാബാങ്കിന് തുടക്കമിട്ടു. കമ്പനികളുടെ പേര് റിസര്‍വ്‌ചെയ്യുന്നതിനും അപേക്ഷിച്ച് ഒന്നു രണ്ടു ദിവത്തിനുള്ളിതന്നെ കമ്പനികളും ലിമിറ്റഡ് ലയബിലിറ്റി പങ്കാളിത്തങ്ങളും സംയോജിപ്പിക്കുന്നതിനും സെന്‍ട്രല്‍ രജിസ്‌ട്രേഷന്‍ സെന്റര്‍സ്ഥാപിച്ചു. നേരത്തെ ഇതിന് കുറഞ്ഞത് 15 ദിവസമെങ്കിലും എടുത്തിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, രാജ്യത്ത്ഓരോവര്‍ഷവും 1,25000 കമ്പനികള്‍ പേര് ചേര്‍ത്തു. അതിന് മുന്‍ വര്‍ഷങ്ങളില്‍ ഇത് 50000 മുതല്‍ 60,000 വരെയായിരുന്നു.

2013 ലെ കമ്പനീസ് നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 14,000 കേസുകളിലെ വിചാരണ പിന്‍വലിച്ചു. ആദ്യമായിദേശീയകോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ അവാര്‍ഡുകള്‍ വിതരണംചെയ്തു. 

ശക്തമായ ഇന്‍സോള്‍വന്‍സി & ബാങ്ക്‌റപ്റ്റന്‍സി ചട്ടക്കൂട്‌സൃഷ്ടിക്കാന്‍ സ്വീകരിച്ച നടപടികള്‍

2019 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ് (രണ്ടാം ഭേദഗതി) ബില്‍ 2019 ഡിസംബര്‍ 12 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 
കടക്കെണിയില്‍പ്പെട്ട സ്ഥാപനങ്ങളെസംരക്ഷിക്കുക, വിവേകപൂര്‍വമല്ലാത്ത പാപ്പരത്ത നടപടികള്‍തടയുക ,കേസുകള്‍ സമയബന്ധിതമായിതീര്‍ക്കുക, ആസ്തികളുടെമൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് കേര്‍പറേറ്റ് പുനസംഘടനക്കായി വര്‍ദ്ധിച്ച സ്വാതന്ത്ര്യംഎന്നിവ ഈ ബില്‍വ്യവസ്ഥ ചെയ്യുന്നു. ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ പാപ്പരത്ത നടപടികള്‍ക്ക് പൊതുവായ ചട്ടക്കൂട് നല്‍കുന്നതിനായി 2019 നവംബര്‍ 15 ന് മറ്റൊരു ബില്ലും അവതരിപ്പിച്ചു. 

വ്യക്തികള്‍ അനധികൃതമായി കമ്പനികള്‍ കൈയടക്കുന്നത് തടയാനുംവീടുകള്‍ വാങ്ങുന്നവര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ തുടങ്ങിവിവിധ ഗുണഭോക്താക്കളുടെതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി 2016 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡില്‍ 2018 ല്‍ രണ്ടു തവണ ഭേദഗതി വരുത്തി. 

2016 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡിനു കീഴില്‍ ആകെ ലഭിച്ച 21,136 അപേക്ഷകളില്‍ ഏകദേശം  9653 കേസുകള്‍ തീര്‍പ്പാക്കി. ഏകദേശം 3,74931.30 കോടിരൂപയുടെമൂല്യമുള്ളവയാണ് ഇവ. 2838 കേസ്സുകള്‍ കോര്‍പറേറ്റ് ഇന്‍സോള്‍വന്‍സി റസലൂഷന്‍ സംവിധാനത്തിന് കൈമാറി. തീര്‍പ്പായ 161 കേസ്സുകളിലായിവീണ്ടെടുത്തത് 156814 കോടിരൂപയാണ്.


AM /ND   MRD 
 



(Release ID: 1596858) Visitor Counter : 180