പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസ്‌ലീഡര്‍ഷിപ്പ്ഉച്ചകോടിയെഅഭിസംബോധന ചെയ്തു

Posted On: 06 DEC 2019 12:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ഇന്ന് നടന്ന പതിനേഴാമത് ഹിന്ദുസ്ഥാന്‍ ടൈംസ്‌ലീഡര്‍ഷിപ്പ്ഉച്ചകോടിഉദ്ഘാടനം ചെയ്തു.
ഏതൊരുസമൂഹത്തിനും, രാഷ്ട്രത്തിനും പുരോഗമിക്കുന്നതിന് സംഭാഷണങ്ങള്‍മുഖ്യമാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങള്‍മെച്ചപ്പെട്ട ഒരു ഭാവിയ്ക്കുള്ളഅടിത്തറ പാകുമെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു. 'ഏവര്‍ക്കുമൊപ്പം, ഏവരുടേയുംവികസനം, ഏവരുടേയുംവിശ്വാസം' എന്ന മന്ത്രത്തിലൂന്നിയാണ് ഇന്നത്തെ വെല്ലുവിളികളേയും, പ്രശ്‌നങ്ങളേയുംഗവണ്‍മെന്റ്‌കൈകാര്യംചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.


    ഗവണ്‍മെന്റ്‌കൈക്കൊണ്ട നിരവധി തീരുമാനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട്, 370-ാം വകുപ്പ്എടുത്ത്കളഞ്ഞത് ജമ്മു കാശ്മീരിലേയും, ലഡാക്കിലേയും ജനങ്ങള്‍ക്ക്പ്രതീക്ഷയുടെപുതിയൊരുകിരണം പ്രദാനം ചെയ്തിട്ടുണ്ടെന്ന്അദ്ദേഹം പറഞ്ഞു. മുത്തലാഖ് എന്ന ആചാരത്തില്‍ നിന്ന്മുസ്ലീം വനിതകള്‍ഇപ്പോള്‍മുക്തരാണ്. 40 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപ്പെട്ട, ഡല്‍ഹിയിലെ അനധികൃതകോളനികള്‍സംബന്ധിച്ച തീരുമാനവുംഅദ്ദേഹം പരാമര്‍ശിച്ചു. ഒരു നവ ഇന്ത്യയ്ക്കായി, ഒരുമെച്ചപ്പെട്ട നാളേയ്ക്കായിഅത്തരം നിരവധി തീരുമാനങ്ങളാണ്‌കൈക്കൊണ്ടിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ആരോഗ്യം, ശുചിത്വം, അടിസ്ഥാന സൗകര്യംതുടങ്ങി നിരവധി വികസന സൂചികകളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലാണ്ഗവണ്‍മെന്റ്ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെയും, ഭരണ നിര്‍വ്വഹണത്തിന്റെയുംഎല്ലാ മാനദണ്ഡ ങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 112 ജില്ലകളെ, വികസനം കാംഷിക്കുന്നജില്ലകളായിവികസിപ്പിച്ചുവരികയാണെന്ന്അദ്ദേഹം പറഞ്ഞു. ഈ ജില്ലകളില്‍ പോഷകാഹാരക്കുറവ്, ബാങ്കിംഗ്‌സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ്, വൈദ്യുതി, മറ്റ്‌സൗകര്യങ്ങള്‍തുടങ്ങിവിവിധ മാനദണ്ഡങ്ങളില്‍ഗവണ്‍മെന്റ്തത്സമയ നിരീക്ഷണം നടത്തിവരികയാണ്. ഈ 112 ജില്ലകളുടെമികച്ച ഭാവിരാജ്യത്തിന്റെമികച്ച ഭാവിഉറപ്പ്‌വരുത്തും, അദ്ദേഹംകൂട്ടിച്ചേര്‍ത്തു.


ജല്‍ ജീവന്‍ ദൗത്യത്തെ കുറിച്ച്‌സംസാരിക്കവെ, 15 കോടികുടുംബങ്ങള്‍ക്ക്‌പൈപ്പ് വെള്ള കണക്ഷന്‍ ഗവണ്‍മെന്റ്‌ലഭ്യമാക്കിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെഒരുഅഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് ഘടനയാക്കി മാറ്റാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യംകൈവരിക്കുന്നതിന് പ്രാപ്തി നേടാന്‍ എല്ലാസഹായവുംഗവണ്‍മെന്റ് നല്‍കിവരികയാണ്.
ചരിത്രപരമായ ബാങ്ക്‌ലയനം, തൊഴില്‍ നിയമങ്ങളുടെ ക്രോഡീകരണം, ബാങ്കുകള്‍ക്ക് പുനര്‍ മൂലധന സഹായം, കോര്‍പറേറ്റ് നികുതികുറയ്ക്കല്‍തുടങ്ങി  നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ഗവണ്‍മെന്റ്‌കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിസിനസ് നടത്തിപ്പ്‌സുഗമമാക്കല്‍മെച്ചപ്പെടുത്തുന്നതില്‍മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ്ഇന്ത്യയെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. പ്രവര്‍ത്തനം നിലച്ചുപോയ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 25,000 കോടിരൂപയുടെ പ്രത്യേക നിധി രൂപീകരിച്ചതുംഅദ്ദേഹം പരാമര്‍ശിച്ചു. 100 ലക്ഷംകോടിരൂപയ്ക്കുള്ളഅടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും ഗവണ്‍മെന്റ്തുടക്കമിടുകയാണെന്ന്അദ്ദേഹം പറഞ്ഞു. 


വിനോദസഞ്ചാരമത്സരക്ഷമതാസൂചികയില്‍ഇന്ത്യ 34 -ാംസ്ഥാനത്താണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നത,് പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക്, തൊഴിലവസരസൃഷ്ടിക്ക്‌വഴിയൊരുക്കുമെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. മനുഷ്യവിഭവശേഷിവിനിയോഗിക്കുന്നതിനുള്ളവിവിധ ഉദ്യമങ്ങളെകുറിച്ചുംഅദ്ദേഹം പരാമര്‍ശിച്ചു. സമയബന്ധിതമായി ഫലംലഭിക്കുന്നതില്‍ഊന്നല്‍കൊടുത്തുകൊണ്ടുള്ളസമീപനമാണ്ഗവണ്‍മെന്റ്‌കൈക്കൊണ്ടുവരുന്നതെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു. '130 കോടിഇന്ത്യക്കാരുടെമെച്ചപ്പെട്ട ഭാവിയ്ക്കായിശരിയായഉദ്ദേശ്യത്തോടെ, മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഫലപ്രദമായ നടത്തിപ്പ്'എന്നതാണ്ഗവണ്‍മെന്റിന്റെമാര്‍ഗ്ഗരേഖയെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ND  MRD



(Release ID: 1595487) Visitor Counter : 41