മന്ത്രിസഭ

പതിനഞ്ചാം ധനകാര്യകമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭയുടെ അനുമതി

Posted On: 27 NOV 2019 11:15AM by PIB Thiruvananthpuram

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലാവധി     ദീര്‍ഘിപ്പിക്കാനും ആദ്യ സാമ്പത്തിക വര്‍ഷത്തെ അതായത്, 2020-21 ലെ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധനകാര്യ കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിക്കാനും, 2021-22 മുതല്‍, 2025-26 വരെയുള്ള കമ്മീഷന്റെ  അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പണം 2020 ഒക്‌ടോബര്‍ 30 ന് നടത്താനും അനുമതി നല്‍കി. 


2020-26 ലേയ്ക്കുള്ള ശുപാര്‍ശകളിലേക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചത് വഴി പരിഷ്‌കാര ങ്ങളിലൂടെ മാറ്റം വന്നിട്ടുള്ള വിവിധ സാമ്പത്തിക അനുമാനങ്ങള്‍ വിശദമായി പരിശോധിക്കാന്‍ കമ്മീഷന് അവസരം ലഭിക്കും. 


മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരുന്നത് മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം കമ്മീഷന് പല സംസ്ഥാനങ്ങളിലെയും സന്ദര്‍ശനം അടുത്തിടെയാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. സംസ്ഥാനങ്ങളുടെ വിശദമായ ആവശ്യങ്ങള്‍ കണക്കാക്കുന്ന തിനെ ഇത് ബാധിക്കും. 
കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ വിപുലമാണ്. സംസ്ഥാനങ്ങളുടെയും, കേന്ദ്ര ഗവണ്‍മെന്റിന്റെയും ആവശ്യങ്ങളു മായി അവയെ ബന്ധപ്പെടുത്തുന്നതിനും, ഉള്‍ക്കൊള്ളിക്കുന്ന തിനും സമഗ്രമായി പരിശോധിക്കുന്നതിനും കമ്മീഷന് കൂടുതല്‍ സമയം ആവശ്യമാണ്. 


കമ്മീഷന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിയത് കേന്ദ്ര ഗവണ്‍മെന്റിനും, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ഇടക്കാല വിഭവ ആസൂത്രണത്തിന് സഹായകരമാകും. 2021 ഏപ്രിലിന് ശേഷം കമ്മീഷന് അഞ്ച് വര്‍ഷ കാലാവധി അനുവദിച്ചത് വഴി ഇടക്കാല, ദീര്‍ഘകാല, ധനകാര്യ കാഴ്ചപ്പാടോടെ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും, ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും കേന്ദ്ര ഗവണ്‍മെന്റിനും, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും മതിയായ സമയം ലഭിക്കും. നടപ്പ് ധനകാര്യ വര്‍ഷം തുടക്കമിട്ട സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഗുണഫലങ്ങള്‍ 2020-21 ഒന്നാം പാദത്തിന്റെ അന്ത്യത്തിലെ കണക്കുകളില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. 


ND-MRD



(Release ID: 1593858) Visitor Counter : 88