പ്രധാനമന്ത്രിയുടെ ഓഫീസ്‌

11ാമത് ബ്രിക്സ്ഉച്ചകോടിക്കിടെ ബഹുമാനപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജയിര്‍മെസ്സിയാസ്‌ബോല്‍സനാരോയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 14 NOV 2019 5:24AM by PIB Thiruvananthpuram

11ാമത് ബ്രിക്സ്ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു ബ്രസീലിയയില്‍ ബഹുമാനപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജയിര്‍മെസ്സിയാസ്‌ബോല്‍സനാരോയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദികൂടിക്കാഴ്ച നടത്തി.2020ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ബ്രസീല്‍ പ്രസിഡന്റിനെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ക്ഷണം ബ്രസീല്‍ പ്രസിഡന്റ്‌സന്തോഷപൂര്‍വംസ്വീകരിക്കുകയുംചെയ്തു. 


തന്ത്രപരമായ പങ്കാളിത്തംസമഗ്രമായിവര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന്ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. വ്യാപാരംസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതീക്ഷാപൂര്‍വംകാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉപകരണങ്ങള്‍, മൃഗസംരക്ഷണം, വിളവെടുപ്പിനു ശേഷമുള്ളസാങ്കേതികവിദ്യാസംവിധാനങ്ങള്‍, ജൈവ ഇന്ധനം എന്നീമേഖലകളില്‍ഉള്‍പ്പെടെ ബ്രസീലില്‍നിന്നുള്ള നിക്ഷേപ സാധ്യതകളുടെരൂപരേഖഅദ്ദേഹംഅവതരിപ്പിച്ചു.  


ഇതിനുള്ള സന്നദ്ധതി അറിയിച്ച ബ്രസീല്‍ പ്രസിഡന്റ്, തനിക്കൊപ്പംവലിയ ബിസിനസ് പ്രതിനിധി സംഘംഇന്ത്യയില്‍എത്തുമെന്നുവ്യക്തമാക്കി. ബഹിരാകാശം, പ്രതിരോധം തുടങ്ങിമറ്റുമേഖലകളില്‍സഹകരിക്കുന്നതിനെക്കുറിച്ചുംഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ പൗരന്‍മാര്‍ക്കു വീസയില്ലാതെ സഞ്ചരിക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു.



(Release ID: 1591693) Visitor Counter : 72