പ്രധാനമന്ത്രിയുടെ ഓഫീസ്‌

11ാമത് ബ്രിക്സ്ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Posted On: 14 NOV 2019 5:25AM by PIB Thiruvananthpuram

11ാമത് ബ്രിക്സ്ഉച്ചകോടിക്കിടെ ബ്രസീലിയയില്‍ 2019 നവംബര്‍ 13ന് ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഈ വര്‍ഷംഇരുവരും തമ്മില്‍ നടക്കുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്.


പ്രധാനമന്ത്രി വ്ളാഡിവ്സ്റ്റോക്ക്‌സന്ദര്‍ശിച്ചശേഷംഉഭയകക്ഷി ബന്ധത്തില്‍ഉണ്ടായിട്ടുള്ള പുരോഗതിഇരു നേതാക്കളുംഅവലോകനം ചെയ്തു. പ്രതിരോധ മന്ത്രിയും പെട്രോളിയം, പ്രകൃതിവാതക മന്ത്രിയുംറഷ്യയിലേക്കു നടത്തിയവിജയകരമായസന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. 


2025 ആകുമ്പോഴേക്കും 2500 കോടിഡോളറിന്റെഉഭയകക്ഷിവ്യാപാരം സാധ്യമാക്കുകയെന്ന ലക്ഷ്യംഇപ്പോള്‍ത്തന്നെ നോടിക്കഴിഞ്ഞതില്‍ഇരുവരുംസംതൃപ്തി പ്രകടിപ്പിച്ചു. മേഖലാതലത്തിലുള്ളവ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിനായി റഷ്യന്‍ പ്രവിശ്യകളും ഇന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള പ്രഥമഉഭയകക്ഷിമേഖലാതലഫോറംഅടുത്ത വര്‍ഷം നടത്താന്‍ തീരുമാനിച്ചു. 


എണ്ണയും പ്രകൃതിവാതകവുംഇറക്കുമതിചെയ്യുന്നതില്‍ഉണ്ടായിട്ടുള്ളസ്ഥിരതയും പുരോഗതിയുംഇരു നേതാക്കളും നിരീക്ഷിച്ചു. ആര്‍ട്ടിക്‌മേഖലയിലെ പ്രകൃതിവാതക സാധ്യതഉയര്‍ത്തിക്കാട്ടിയ പ്രസിഡന്റ് പുടിന്‍, ആ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായിഇന്ത്യയെ ക്ഷണിച്ചു. 


അടിസ്ഥാന സൗകര്യമേഖലയില്‍, പ്രത്യേകിച്ച് നാഗ്പൂര്‍-സെക്കന്ദരാബാദ്‌റെയില്‍പ്പാതയില്‍വേഗംവര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍റെയില്‍വെരംഗത്ത്, ഉണ്ടായിട്ടുള്ള പുരോഗതിഅവര്‍വിലയിരുത്തി. പ്രതിരോധ മേഖലയിലുംആണവോര്‍ജരംഗത്തുമുള്ളസഹകരണംസംതൃപ്തിജനകമാണെന്ന്ഇരു നേതാക്കലുംവിലയിരുത്തി. 
രാജ്യാന്തരവിഷയങ്ങളില്‍ഇരുരാജ്യങ്ങളും പൊതു നിലപാടുകൈക്കൊള്ളുന്നുഎന്നു നിരീക്ഷിച്ച ഇരുവരും ഭാവിയിലുംസഹകരണം നിലനിര്‍ത്തുന്നതിനായിഇത്തരംവിഷയങ്ങളില്‍വിശദമായ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു.


അടുത്ത വര്‍ഷംവിജയദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെമോസ്‌കോയിലേക്കു ക്ഷണിച്ചിരുന്നതു പ്രസിഡന്റ് പുടിന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ക്ഷണം പ്രധാനമന്ത്രി സന്തോഷപൂര്‍വംസ്വീകരിച്ചു.
***
 



(Release ID: 1591691) Visitor Counter : 101