മന്ത്രിസഭ
ഇടത്തരം വരുമാനക്കാര്‍ക്കായുള്ള മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന പ്രത്യേക ജാലക പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.
Posted On:
06 NOV 2019 8:30PM by PIB Thiruvananthpuram
ചെലവു കുറഞ്ഞതും ഇടത്തരം വരുമാനക്കാര്‍ക്ക് പ്രാപ്യവുമായ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള സാമ്പത്തിക പിന്തുണ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കാന്‍ 'പ്രത്യേക ജാലകം' രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.
പതിനായിരം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് പണം മുടക്കുന്ന പങ്കാളിത്തമായിരിക്കും ഗവണ്‍മെന്റ് വഹിക്കുക.
സെബിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കാറ്റഗറി-11 എഐഎഫ് (ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) എന്ന നിലയിലായിരിക്കും ഈ ഫണ്ട് കൈകാര്യം ചെയ്യുക.
പ്രത്യേക ജാലകത്തിനു കീഴിലുള്ള ആദ്യ എഐഎഫിനു വേണ്ടി എസ്ബിഐസിഎപി വെന്‍ച്വര്‍ ആയിരിക്കും നിക്ഷേപ കൈകാര്യകര്‍ത്താവാകുന്നത്.
പൂര്‍ത്തീകരിക്കപ്പെടാത്ത നിരവധി ഭവന പദ്ധതികള്‍ക്ക് പണം ലഭിക്കുന്നതിനും വീടുകള്‍ വാങ്ങുന്നവര്‍ക്ക് നല്‍കാനും ഭവന പദ്ധതി നിര്‍മാതാക്കള്‍ക്ക് ഈ സാമ്പത്തിക പിന്തുണ സഹായകമാകും.
മറ്റു പല വ്യവസായങ്ങളുമായി റിയല്‍ എസ്റ്റേറ്റ് മേഖല കണ്ണി ചേര്‍ക്കപ്പെട്ടതു മുതല്‍ ഈ മേഖലയുടെ വളര്‍ച്ച രാജ്യത്തെ സാമ്പത്തിക മേഖലയിലെ മറ്റു വന്‍കിട പദ്ധതികള്‍ക്കും ഗുണപരമായ ഫലം നല്‍കുന്നുണ്ട്.
പശ്ചാത്തലം
ഇടത്തരം വരുമാനക്കാര്‍ക്കു വേണ്ടി ചെലവു കുറഞ്ഞ ഭവന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ജാലകം രൂപീകരിക്കുമെന്ന് 2019 സെപ്റ്റംബര്‍ 14ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധിയിലുള്ള ഭവന പദ്ധതികള്‍ക്ക് പ്രത്യേക ജാലകത്തിലൂടെ പ്രതീക്ഷാ നിര്‍ഭരമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കും.
ഭവന നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കുന്ന കമ്പനികള്‍, ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ഭവന നിര്‍മാണ മേഖലയുമായി മന്ത്രാലയാന്തര കൂടിയാലോചനകളും നിരവധി പങ്കാളിത്ത കൂടിയാലോചനകളും ഇതിനൊപ്പം നടക്കും. ഭവനങ്ങള്‍ വാങ്ങാനുറച്ച് പ്രതിസന്ധിയിലായവര്‍, ഭവന നിര്‍മാതാക്കള്‍, വായ്പാ ദാതാക്കള്‍, നിക്ഷേപര്‍ എന്നിവരെയാണ് പ്രത്യേക ജാലകം ലക്ഷ്യം വയ്ക്കുന്നത്.
ND
(Release ID: 1590801)
Visitor Counter : 148