ഷിപ്പിങ് മന്ത്രാലയം
പ്രഥമ'ബിംസ്റ്റെക്ക്തുറമുഖകോണ്‍ക്ലേവിന്' വിശാഖപട്ടണത്ത് നാളെതുടക്കം
Posted On:
06 NOV 2019 11:10AM by PIB Thiruvananthpuram
ആന്ധ്രാ പ്രദേശിലെവിശാഖപട്ടണത്ത് നടക്കുന്ന പ്രഥമ'ബിംസ്റ്റെക്ക്തുറമുഖകോണ്‍ക്ലേവിന്റെ''ഉദ്ഘാടനം കേന്ദ്ര ഷിപ്പിംഗ് (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. മണ്‍സുഖ്മാണ്ഡവ്യ നാളെ നിര്‍വ്വഹിക്കും.
തെക്കന്‍ഏഷ്യ, തെക്ക് - കിഴക്കന്‍ ഏഷ്യഎന്നിവിടങ്ങളിലുള്ള ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍എന്നീരാജ്യങ്ങള്‍ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര സംഘടനയാണ് ബിംസ്റ്റെക്ക്. ബിംസ്റ്റെക്ക്അംഗരാജ്യങ്ങളെല്ലാംകോണ്‍ക്ലേവില്‍ പങ്കെടുക്കുകയും അവരുടെ മേഖലാതുറമുഖങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയുംചെയ്യും.
തീരദേശ കപ്പല്‍ ഗതാഗതം, കയറ്റിറക്കുമതിവ്യാപാരത്തിലെ സാമ്പത്തിക സഹകരണംതുടങ്ങിയവമെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായുകയാണ് സമ്മേളനത്തിന്റെലക്ഷ്യം. കൂടാതെവിവിധ നിക്ഷേപ അവസരങ്ങള്‍, ഉല്പാദനക്ഷമത, സുരക്ഷ എന്നിവയ്ക്ക് വേണ്ടി തുറമുഖങ്ങളില്‍ കൈക്കൊണ്ടിട്ടുള്ളമികച്ച സമ്പ്രദായങ്ങള്‍ എന്നിവയും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. രണ്ട്ദിവസങ്ങളിലായിഅഞ്ച് പാനലുകളിലായാണ്‌കോണ്‍ക്ലേവ് നടക്കുന്നത്.
ND
(Release ID: 1590751)
Visitor Counter : 120