പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജര്‍മ്മന്‍ ചാന്‍സലറുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍ എന്നിവയുടെ പട്ടിക

Posted On: 01 NOV 2019 3:20PM by PIB Thiruvananthpuram


ക്രമ നമ്പര്‍    ശീര്‍ഷകം    കക്ഷികള്‍    കൈമാറിയത് (ഇന്ത്യയില്‍ നിന്ന്)    കൈമാറിയത് (ജര്‍മ്മനിയില്‍ നിന്ന്)    
1    2020-2024 കാലഘട്ടത്തില്‍ കൂടിയാലോചനകള്‍ക്കുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം    വിദേശകാര്യ മന്ത്രാലയവും ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയവും    ഡോ. എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രി    ശ്രീ. ഹെയ്‌ക്കോ മാസ് വിദേശകാര്യ മന്ത്രി    
2.    തന്ത്രപ്രധാനമായ പദ്ധതികളില്‍ സഹകരണത്തിനുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം    റെയില്‍വെ മന്ത്രാലയവും, ജര്‍മ്മനിയുടെ സാമ്പത്തിക കാര്യ ഊര്‍ജ്ജ മന്ത്രാലയവും    ശ്രീ. വിനോദ് കുമാര്‍ യാദവ്, ചെയര്‍മാന്‍ റെയില്‍വെ ബോര്‍ഡ്    ശ്രീ. ക്രിസ്റ്റ്യന്‍ ഹിര്‍ത്തെ, സാമ്പത്തിക കാര്യ ഊര്‍ജ്ജ മന്ത്രാലയത്തിലെ പാര്‍മെന്ററി സ്റ്റേറ്റ് സെക്രട്ടറി    
3    ഹരിത നഗര ഗതാഗത രംഗത്ത് ഇന്‍ഡോ -ജര്‍മ്മന്‍ കൂട്ട് കെട്ടിനുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രസ്താവന    കേന്ദ്ര ഭവന നിര്‍മ്മാണ, നഗര കാര്യ മന്ത്രാലയവും സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള ജര്‍മ്മന്‍ മന്ത്രാലയവും    ശ്രീ. ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര, കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ സെക്രട്ടറി    ശ്രീ. നോര്‍ബര്‍ട്ട് ബാര്‍ത്ത്‌ലെ, സാമ്പത്തിക സഹകരണ വികസന മന്ത്രാലയത്തിലെ പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി    
4    നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണത്തിനുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം    ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയവും ജര്‍മ്മനിയിലെ വിദ്യാഭ്യാസ- ഗവേഷണ മന്ത്രാലയം (ബി.എം.ബി.എഫ്)    പ്രൊഫ. ആഷ്‌തോഷ് ശര്‍മ്മ, ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറി    ശ്രീമതി ആന്‍ജാ കാര്‍ലിസെക്ക്, വിദ്യാഭ്യാസവും, ഗവേഷണവും വകുപ്പ് മന്ത്രി    
5    സമുദ്ര മാലിന്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരണം സംബന്ധിച്ച സംയുക്ത പ്രസ്താവന    കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രാലയവും ജര്‍മ്മനിയിലെ പരിസ്ഥിതി, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷിതത്വ 

മന്ത്രാലയവും    ശ്രീ. ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര, കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ സെക്രട്ടറി    ശ്രീ. ജോക്കന്‍ ഫ്‌ളാസ് ബര്‍ത്ത്, പരിസ്ഥിതി, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷിതത്വ മന്ത്രാലയത്തിലെ പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി    

ചര്‍ച്ചയ്ക്കിടെ ഒപ്പ് വച്ച കരാറുകള്‍ / ധാരണാപത്രങ്ങള്‍ എന്നിവയുടെ പട്ടിക
1.    ഐ.എസ്.ആര്‍.ഒ. യും, ജര്‍മ്മന്‍ എയ്‌റോ സ്‌പെയ്‌സ് സെന്ററും തമ്മില്‍ ജീവനക്കാരെ കൈമാറുന്നതിനുള്ള നടപ്പാക്കല്‍ കരാര്‍.
2.    സിവില്‍ വ്യോമയാന മേഖലയില്‍ സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം.
3.    അന്താരാഷ്ട്ര സ്മാര്‍ട്ട് സിറ്റി ശൃംഖലക്കുള്ളിലെ സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം.
4.    നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും എന്നീ രംഗങ്ങളില്‍ സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം
5.    സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്ത് സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനം.
6.    കാര്‍ഷിക വിപണി വികസനത്തിന് ഉഭയകക്ഷി സഹകരണ പദ്ധതി ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനം
7.    തൊഴില്‍ജന്യ രോഗങ്ങള്‍, അംഗവൈകല്യം ബാധിച്ചവര്‍, ഇന്‍ഷുറന്‍സ് പോളിസിയുള്ള തൊഴിലാളികള്‍ തുടങ്ങിയവരുടെ പുനരധിവാസവും തൊഴിലധിഷ്ഠിത പരിശീലനവും മുതലായവയ്ക്കുള്ള ധാരണാപത്രം. 
8.    ഉള്‍നാടന്‍, തീരദേശ, സമുദ്രയാന സാങ്കേതിക വിദ്യകളില്‍ സഹകരണത്തിനുള്ള ധാരണാപത്രം.
9.    ശാസ്ത്ര സാങ്കേതിക, ഗവേഷണ രംഗങ്ങളിലെ സഹകരണം പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ധാരണാപത്രം.
10.    ആയുര്‍വേദം, യോഗ, ധ്യാനം എന്നീ രംഗങ്ങളില്‍ അക്കാദമിക കൂട്ടു പ്രവര്‍ത്തനത്തിനുള്ള സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച ധാരണാപത്രം.
11.    ഉന്നത വിദ്യാഭ്യാസരംഗത്തെ ഇന്തോ -ജര്‍മ്മന്‍ കൂട്ടായ്മയുടെ കാലാവധി നീട്ടുന്നതിനുള്ള അനുബന്ധ ധാരണാപത്രം
12.    ദേശീയ കാര്‍ഷിക വ്യാപന മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും (എം.എ.എന്‍.എ.ജി.) ജര്‍മ്മന്‍ കാര്‍ഷിക അക്കാദമിയും തമ്മില്‍ നീന്‍ബര്‍ഗ് നഗരത്തില്‍ കാര്‍ഷിക, സാങ്കേതിക പരിശീലനത്തില്‍ കൂട്ടു പ്രവര്‍ത്തനത്തിനുള്ള ധാരണാപത്രം.
13.    ഇന്ത്യയുടെ സീമെന്‍സ് ലിമിറ്റഡും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും ജര്‍മ്മനിയുടെ സാമ്പത്തിക സഹകരണ വികസന മന്ത്രാലയവും തമ്മില്‍ സുസ്ഥിര വികസനത്തിനുള്ള നൈപുണ്യ വികസനം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം.
14.    ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്തോ-ജര്‍മ്മന്‍ കൂട്ടായ്മയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുളള ധാരണാപത്രം.
15.    നാഷണല്‍ മ്യൂസിയം, ദേശീയ മോഡേണ്‍ ആര്‍ട്ട് ഗ്യാലറി, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം, ജര്‍മ്മനിയിലെ പ്രഷ്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍, സ്റ്റിഫ്ടങ്ക് ഹംബോള്‍ട് എന്നിവ തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം.
16.    അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനും ജര്‍മ്മനിയുടെ ഡി.എഫ്.ബിയും തമ്മിലുള്ള ധാരണാപത്രം.
17.    ഇന്തോ-ജര്‍മ്മന്‍ കുടിയേറ്റ, ഗതാഗത കൂട്ടായ്മ കരാറിലെ സുപ്രധാന ഘടകങ്ങള്‍ സംബന്ധിച്ച ധാരണാപത്രം.
ND


(Release ID: 1590094) Visitor Counter : 165