പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്ട്മാഗിന്‍ ബത്തുല്‍ഗയുംസംയുക്തമായി ബുദ്ധ പ്രതിമ അനാവരണംചെയ്തു

Posted On: 20 SEP 2019 1:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും, മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്ട്മാഗിന്‍ ബത്തുല്‍ഗയുംഉലാന്‍ ബാത്തറിലെചരിത്ര പ്രസിദ്ധമായ ഗന്ധന്‍ ടെഗ്‌ചെന്‍ലിംഗ് സന്യാസിമഠത്തില്‍സ്ഥാപിച്ചിട്ടുള്ള ഭഗവാന്‍ ബുദ്ധന്റെയും അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരുടെയും പ്രതിമസംയുക്തമായിഅനാവരണംചെയ്തു. 
2015-ല്‍ നടത്തിയ മംഗോളിയന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗന്ധന്‍ ടെഗ്‌ചെന്‍ലിംഗ് സന്യാസിമഠത്തില്‍ പ്രാര്‍ത്ഥന നടത്തുകയും, ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള പൊതുവായ ബുദ്ധമത പാരമ്പര്യത്തിന്റേയും, സാംസ്‌കാരിക ബന്ധങ്ങളുടേയും പ്രതീകമായി ഭഗവാന്‍ ബുദ്ധന്റെ ഒരു പ്രതിമമഠത്തിലേക്ക്‌സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. 
തന്റെ രണ്ട് ശിഷ്യന്മാരോടൊപ്പംഇരിക്കുന്നരൂപത്തിലുള്ള ബുദ്ധന്റെ പ്രതിമസഹാനുഭൂതിയുടേയും, സമാധാനത്തിന്റേയും, സഹവര്‍ത്തിത്വത്തിന്റേയുംസന്ദേശം നല്‍കുന്നു. ഈ മാസം 6,7 തീയതികളില്‍ ഉലാന്‍ ബാത്തറില്‍ നടന്ന 'സംവാദ്'മൂന്നാംലക്കത്തോടനുബന്ധിച്ച് ഗന്ധന്‍ സന്യാസിമഠത്തില്‍ പുണ്യാഹക്രിയകള്‍ക്ക്‌ശേഷം പ്രതിമസ്ഥാപിക്കുകയുണ്ടായി. സംവാദത്തിന്റെമൂന്നാം ലക്കത്തില്‍വിവിധരാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധമത നേതാക്കള്‍, വിദഗ്ധര്‍, പണ്ഡിതര്‍തുടങ്ങിയവര്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട സമകാലീന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഗന്ധന്‍ ടെഗ്‌ചെന്‍ലിംഗ് സന്യാസിമഠംമംഗോളിയയിലെ ബുദ്ധമതക്കാരുടെ ഒരു പ്രമുഖകേന്ദ്രവും, അമൂല്യമായ ബുദ്ധമത പൈതൃകത്തിന്റെഒരു നിധി ശേഖരവുമാണ്. ഇക്കൊല്ലംജൂണ്‍ 21 മുതല്‍ 23 വരെസമാധാനത്തിനായുള്ള ഏഷ്യന്‍ ബുദ്ധമത സമ്മേളനത്തിന്റെ പതിനൊന്നാമത് പൊതുയോഗത്തിന് ഇവിടംആതിഥേയത്വംവഹിച്ചു. സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നുഇത്. ഇന്ത്യ, ദക്ഷിണകൊറിയ, റഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, വടക്കന്‍ കൊറിയ, തായ്‌ലന്‍ഡ്, ജപ്പാന്‍, ലാവോസ്തുടങ്ങി 14 രാജ്യങ്ങളില്‍ നിന്ന് 150-ലധികംഅതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 
പ്രധാനമന്ത്രിയും മംഗോളിയന്‍ പ്രസിഡന്റുംചേര്‍ന്ന്ഇന്ന് അനാവരണംചെയ്ത പ്രതിമ ഭഗവാന്‍ ബുദ്ധന്റെ സാര്‍വ്വജനീന സന്ദേശത്തോട്ഇരുരാജ്യങ്ങള്‍ക്കുമുള്ള പൊതുവായആദരവിന്റെ പ്രതീകമാണ്.
ND 



(Release ID: 1585723) Visitor Counter : 160