രാജ്യരക്ഷാ മന്ത്രാലയം
ഡോ. അജയ്കുമാറിനെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു
Posted On:
22 AUG 2019 11:17AM by PIB Thiruvananthpuram
കേരളകേഡര്‍ഐ.എ.എസ്. ഉദ്യോഗസ്ഥനായഡോ.അജയ്കുമാറിനെ പ്രതിരോധ മന്ത്രാലയത്തില്‍ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രി അദ്ധ്യക്ഷനായ നിയമനങ്ങള്‍ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാസമിതിതീരുമാനത്തെ തുടര്‍ന്നാണിത്.
ഇപ്പോഴത്തെ പ്രതിരോധ സെക്രട്ടറി ശ്രീ. സജ്ഞയ് മിത്ര നാളെ (2019 ആഗസ്റ്റ് 23) വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ഈ നിയമനം. ഡോ. അജയ്കുമാര്‍ പ്രതിരോധ നിര്‍മ്മാണ വിഭാഗത്തില്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌വരികയാണ്. പ്രതിരോധ സ്‌പെഷ്യല്‍സെക്രട്ടറി ശ്രീ. സുഭാഷ് ചന്ദ്രയെ പ്രതിരോധ നിര്‍മ്മാണ വിഭാഗത്തിന്റെസെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശ്‌സ്വദേശിയും 1985 ബാച്ച്‌കേരളകേഡര്‍ഐ.എ.എസ്. ഉദ്യോഗസ്ഥനുമായഡോ.അജയ്കുമാര്‍കേരളഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം നിരവധി സുപ്രധാന പദവികള്‍വഹിച്ചിരുന്നു. പാലക്കാട്ജില്ലാകളക്ടറായുംഅദ്ദേഹംസേവനമനുഷ്ഠിച്ചിരുന്നു.
ND/MRD
(Release ID: 1582704)
Visitor Counter : 101