പ്രധാനമന്ത്രിയുടെ ഓഫീസ്
നാലാമത്അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ ഫലങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
ഇന്ത്യയിലെകടുവകളുടെഎണ്ണം 2967 ആയി വര്‍ദ്ധിച്ചു;
ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി
Posted On:
29 JUL 2019 11:32AM by PIB Thiruvananthpuram
ആഗോളകടുവ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ലോക്കല്ല്യാണ്‍ മാര്‍ഗില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാലാമത്അഖിലേന്ത്യാകടുവകണക്കെടുപ്പിന്റെ ഫലങ്ങള്‍ പ്രകാശനം ചെയ്തു.
ഈ സര്‍വ്വേ പ്രകാരം 2018 ല്‍ ഇന്ത്യയിലെകടുവകളുടെഎണ്ണം 2967 ആയി വര്‍ദ്ധിച്ചു.
തദവരസത്തില്‍സംസാരിക്കവെ, ഇന്ത്യയുടെചരിത്ര നേട്ടമായിഇതിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി,കടുവസംരക്ഷണത്തിനുള്ളഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ച്‌വ്യക്തമാക്കി. ഈ നേട്ടം കൈവരിക്കാന്‍ ബന്ധപ്പെട്ട വിവിധ മേഖലകളില്‍ഉള്ളവര്‍കാഴ്ചവച്ച ആത്മാര്‍ത്ഥതയെയും, വേഗതയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ എന്തെങ്കിലുംചെയ്യണമെന്ന്തീരുമാനിച്ചാല്‍അതിന്റെ ഫലംകിട്ടുന്നതില്‍ നിന്ന്ആര്‍ക്കുംഅവരെ തടയാന്‍ കഴിയില്ലന്നതിന്റെഒരുമികച്ച ഉദാഹരണമാണിതെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി.
മൂവായിരത്തോളംകടുവകള്‍വസിക്കുന്ന ഇന്ത്യഇന്ന്‌ലോകത്തിലെതന്നെ ഏറ്റവുംവലിയതും, സുരക്ഷിതവുമായആവാസകേന്ദ്രങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതിസംരക്ഷണത്തിന് വിശാലാടിസ്ഥാനത്തിലുള്ളതും, സമഗ്രവുമായഒരുകാഴ്ചപ്പാടാണ്‌വേണ്ടതെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. വികസനവും, പരിസ്ഥിതിയും തമ്മില്‍ ആരോഗ്യകരമായസമതുലനാവസ്ഥ സാധ്യമാണെന്ന്അദ്ദേഹം പറഞ്ഞു. 'നമ്മുടെ നയങ്ങളിലും, നമ്മുടെ സാമ്പത്തിക ശാസ്ത്രത്തിലും പരിസ്ഥിതിയെകുറിച്ചുള്ളസംവാദത്തില്‍മാറ്റംവരുത്തണം', അദ്ദേഹം പറഞ്ഞു.
നമ്മുടെ പൗരന്മാര്‍ക്കായിരാജ്യംകൂടുതല്‍വീടുകള്‍ നിര്‍മ്മിക്കുന്നതോടൊപ്പം മൃഗങ്ങള്‍ക്കായിഗുണനിലവാരമുള്ളആവാസവ്യവസ്ഥകളുംസൃഷ്ടിക്കും. ഇന്ത്യയ്ക്ക്ഊര്‍ജ്ജസ്വലമായസമുദ്ര സമ്പദ്ഘടനയും, ആരോഗ്യകരമായസമുദ്ര പരിസ്ഥിതിയുംഉണ്ടാകും. ഈ സന്തുലനാവസ്ഥകരുത്തുറ്റതുംഎല്ലാവരെയുംഉള്‍ക്കൊള്ളുന്നതുമായഒരുഇന്ത്യയിലേയ്ക്ക് നയിക്കും, പ്രധാനമന്ത്രി ഊന്നി പറഞ്ഞു.
ഇന്ത്യ സാമ്പത്തികമായും, പാരിസ്ഥിതികമായും അഭിവൃദ്ധിപ്പെടുമെന്ന് അദ്ദേഹംവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യകൂടുതല്‍റോഡുകള്‍ നിര്‍മ്മിക്കുകയും രാജ്യത്ത് ശുദ്ധമായ നദികള്‍ഉണ്ടാവുകയുംചെയ്യും. ഇന്ത്യയില്‍മെച്ചപ്പെട്ട ട്രെയിന്‍ കണക്ടിവിറ്റിയുംവൃക്ഷങ്ങളുടെകൂടുതല്‍വ്യാപനവുംഉണ്ടാകും.
കഴിഞ്ഞ അഞ്ച്‌വര്‍ഷത്തിനിടെഅടുത്ത തലമുറയിലെഅടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പ്രവൃത്തികള്‍അതിവേഗത്തില്‍മുന്നോട്ട് പോകവെതന്നെ,രാജ്യത്തിന്റെ വന വിസ്തൃതിയും വര്‍ദ്ധിച്ചു. 'സംരക്ഷിത പ്രദേശങ്ങളിലും' വര്‍ദ്ധനയുണ്ടായി. 2014 ല്‍ 692 സംരക്ഷിത പ്രദേശങ്ങള്‍ഉണ്ടായിരുന്നത് 2019 ല്‍ 860 ലധികമായിഉയര്‍ന്നു. 'കമ്മ്യൂണിറ്റി റിസര്‍വ്വുകളുടെ'എണ്ണം 2014 ലെ 43 ല്‍ നിന്ന്ഇപ്പോള്‍ നൂറിലേറെയായി.
സമ്പദ്ഘടനയെ'ശുദ്ധ ഊര്‍ജ്ജ'അടിസ്ഥാനത്തിലുള്ളതും'പുനരുപയോഗഊര്‍ജ്ജ'അടിസ്ഥാനത്തിലുള്ളതുമാക്കി മാറ്റാന്‍ ഇന്ത്യ നിരന്തര ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മാലിന്യങ്ങളെയും''ജൈവവസ്തുക്കളെയും'ഇന്ത്യയുടെഊര്‍ജ്ജസുരക്ഷിതത്വത്തിന്റെഒരുമുഖ്യ ഭാഗമായിമാറ്റിക്കൊണ്ടിരിക്കുകയാണ്. പാചകവാതക കണക്ഷന്‍ നല്‍കാനുള്ള'ഉജ്ജ്വല', എല്‍.ഇ.ഡി. ബള്‍ബുകളുടെവിതരണത്തിനുള്ള'ഉജാല'എന്നി പദ്ധതികളില്‍കൈവരിച്ച പുരോഗതിഅദ്ദേഹംവിവരിച്ചു.
കടുവസംരക്ഷണത്തിലുംകൂടുതല്‍ ശ്രമങ്ങള്‍ക്കായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥവ്യതിയാനവകുപ്പ് മന്ത്രി ശ്രീ. പ്രകാശ്ജാവ്‌ദേക്കര്‍, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനവകുപ്പ്‌സഹമന്ത്രി ശ്രീ. ബാബുല്‍സുപ്രിയോ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാനവകുപ്പ്‌സെക്രട്ടറി ശ്രീ.സി.കെ. മിശ്ര തുടങ്ങിയവരുംതദവരത്തില്‍സന്നിഹതരായിരുന്നു.
ND/MRD
(Release ID: 1580745)
Visitor Counter : 87