പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചന്ദ്രയാന്‍-2 ദൗത്യവേളയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

Posted On: 22 JUL 2019 3:47PM by PIB Thiruvananthpuram

 

ചന്ദ്രയാന്‍-2 വിക്ഷേപണവേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സന്ദേശം:

'' നമ്മുടെ മഹത്തരമായ ചരിത്രത്തിന്റെകാലാനുക്രമ ഗതിയില്‍കൊത്തിവയ്ക്കാവുന്ന സവിശേഷമായ നിമിഷങ്ങള്‍!ശാസ്ത്രരംഗത്ത്  വിശാലമായ പുതിയ അതിര്‍ത്തികള്‍ താണ്ടാനുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ സാമര്‍ത്ഥ്യവും 130 കോടി ജനങ്ങളുടെ നിശ്ചയദാര്‍ഡ്യവുമാണ് ചന്ദ്രയാന്‍-2 വിക്ഷേപണം വരച്ചുകാട്ടുന്നത്. ഓരോ ഇന്ത്യക്കാരനും ഇന്ന്അത്യന്തംഅഭിമാനിക്കുന്നു.

ഹൃദയത്തില്‍ഭാരതീയന്‍, ആവേശത്തില്‍ ഭാരതീയന്‍. ചന്ദ്രയാന്‍-2 സമ്പൂര്‍ണ്ണമായുംതദ്ദേശീയമായദൗത്യമാണെന്നതാണ്ഓരോ ഇന്ത്യക്കാരനേയും അതീവ ആഹ്‌ളാദവാനാക്കുന്നത്. വിദൂര സംവേദനത്തിന് വേണ്ടിയുള്ള ഒരുഓര്‍ബിറ്ററുംചന്ദ്രോപരിതലംവിലയിരുത്തുന്നതിനുള്ള ഒരു ലാന്‍ഡര്‍-റോവറും ഇതിനുണ്ട്.

മുമ്പ് ഒരുദൗത്യത്തിലും പര്യവേഷണംചെയ്യപ്പെടുകയോ, മാതൃകയാക്കുകയോചെയ്യാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഭൂപ്രദേശമാണ് പര്യവേഷണംചെയ്യുന്നതും പഠനം നടത്തുന്നതുമെന്നതുകൊണ്ടുതന്നെ ചന്ദ്രയാന്‍-2 സവിശേഷമായി മാറുന്നു. ഈ ദൗത്യം ചന്ദ്രനെക്കുറിച്ചുള്ള പുതിയ അറിവുകള്‍ പകര്‍ന്നുനല്‍കും.

നമ്മുടെ സമര്‍ത്ഥരായ ചെറുപ്പക്കാര്‍ക്ക് ശാസ്ത്രത്തിലേക്കും, ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണ, നൂതനാശയങ്ങളിലേക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാകും ചന്ദ്രയാന്‍-2 പോലുള്ള പ്രയത്‌നങ്ങള്‍. ചന്ദ്രയാന്‍ വഴി ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വലിയ പ്രോത്സാഹനം ലഭിക്കും.  ചന്ദ്രനെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ വലിയതോതില്‍വര്‍ദ്ധിക്കും'', പ്രധാനമന്ത്രി പറഞ്ഞു.
RS/MRD



(Release ID: 1579848) Visitor Counter : 67