പ്രധാനമന്ത്രിയുടെ ഓഫീസ്‌

യു.എസ്. വിദേശകാര്യസെക്രട്ടറി  പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

Posted On: 26 JUN 2019 2:35PM by PIB Thiruvananthpuram

യു.എസ്. വിദേശകാര്യസെക്രട്ടറിമൈക്കിള്‍ ആര്‍. പോംപിയോ ന്യൂഡല്‍ഹിയില്‍ ഇന്ന്‌ രാവിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ്‌വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച സെക്രട്ടറി പോംപിയോ പ്രസിഡന്റ് ട്രംപിന്റെആശംസകളും പ്രധാനമന്ത്രിക്ക്‌ കൈമാറി.


ഊഷ്മളമായആശംസകള്‍ക്ക് പ്രധാനമന്ത്രി സെക്രട്ടറി പോംപിയോയ്ക്ക് നന്ദി പറയുകയും, പ്രസിഡന്റ് ട്രംപിനെ തന്റെനന്ദി അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയുംചെയ്തു. 


അമേരിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് താന്‍ നല്‍കുന്ന മുന്‍ഗണ പ്രധാനമന്ത്രി ആവര്‍ത്തിച്ച്‌വ്യക്തമാക്കി. വിശ്വാസത്തിന്റെയുംഒരേപോലുള്ളതാല്‍പര്യങ്ങളുടെയുംകരുത്തുറ്റഅടിത്തറയില്‍പുതിയഗവണ്‍മെന്റിന്റെകാലയളവിലുംഅതിനപ്പുറവുംഉണ്ടാകേണ്ട തന്ത്രപരമായ പങ്കാളിത്തംസംബന്ധിച്ച തന്റെകാഴ്ചപ്പാട് പ്രധാനമന്ത്രി വ്യക്തമാക്കി. 


ഇന്ത്യയുമായികരുത്തുറ്റ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലുംഒരു പോലെയുള്ള കാഴ്ചപ്പാടുകളും, ലക്ഷ്യങ്ങളും ഒത്തൊരുമിച്ച്‌സാക്ഷാത്ക്കരിക്കുന്നതിലുംയു.എസ്. ഗവണ്‍മെന്റിന്റെ നിരന്തരമായതാല്‍പ്പര്യംസെക്രട്ടറി പോംപിയോവെളിപ്പെടുത്തി. 


വ്യാപാരം, സാമ്പത്തികം, ഊര്‍ജ്ജം, പ്രതിരോധം, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മുതലായവയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ പൂര്‍ണതോതിലാക്കുന്നതില്‍തന്റെഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചു. 
ND/MRD

 



(Release ID: 1575981) Visitor Counter : 76