പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഷാങ്ഹായിഉച്ചകോടിയില്‍ പങ്കെടുക്കാന്‍  പുറപ്പെടുംമുമ്പ് പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 12 JUN 2019 9:30PM by PIB Thiruvananthpuram

 

'ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) യിലെ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ 2019 ജൂണ്‍ 13,14 തീയതികളില്‍ കിര്‍ഗിസ്‌റിപ്പബ്ലിക്കിലെ ബിഷ്‌കെക്ക്‌ സന്ദര്‍ശിക്കുകയാണ്. 


മേഖലയിലുള്ളരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, ബഹുതലസഹകരണം പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഒ പ്രത്യേക പ്രാധാന്യം നല്‍കുന്നു. 


രണ്ട്‌വര്‍ഷം മുമ്പ് സംഘടനയില്‍ പൂര്‍ണ്ണ അംഗത്വം ലഭിച്ചതു മുതല്‍ എസ്.സി.ഒയുടെവിവിധ ചര്‍ച്ചാസംവിധാനങ്ങളില്‍ ഇന്ത്യസജീവമായി പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷംകിര്‍ഗിസ്‌റിപ്പബ്ലിക്കിന്റെ അധ്യക്ഷപദത്തിന് നാം പൂര്‍ണ്ണ സഹകരണം നല്‍കിയിരുന്നു. 

ആഗോളസുരക്ഷാസ്ഥിതിഗതികള്‍, ബഹുതല സാമ്പത്തിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റം, രാജ്യാന്തരതലത്തിലും മേഖലാതലത്തിലും പ്രധാന്യമുള്ള മറ്റ്‌ വിഷയങ്ങള്‍ തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചകോടിക്കിടെ നിരവധി നേതാക്കളുമായിഉഭയകക്ഷി ചര്‍ച്ച നടത്താനും ഞാന്‍ ഉദ്ദേശിക്കുന്നു. 


എസ്.സി.ഒഉച്ചകോടിയുടെസമാപനത്തിന് ശേഷംകിര്‍ഗിസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരംവെള്ളിയാഴ്ച (2019 ജൂണ്‍ 14) ഞാന്‍ കിര്‍ഗിസില്‍ഔദ്യോഗികസന്ദര്‍ശനം നടത്തും. 
ചരിത്രപരവുംസാംസ്‌കാരികവുമായകണ്ണികളാല്‍ ബന്ധിക്കപ്പെട്ട ഇന്ത്യയും കിര്‍ഗിസ്‌റിപ്പബ്ലിക്കും പരമ്പരാഗതമായി തന്നെ ഊഷ്മളമായ സൗഹൃദബന്ധങ്ങള്‍ പങ്കിടുന്നു. അടുത്ത കാലത്തായിരാജ്യരക്ഷ, സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങി നിരവധി മേഖലകളിലെഉഭയകക്ഷി ഇടപാടുകളിലേക്ക് നമ്മുടെ ബന്ധം വികസിച്ച്കഴിഞ്ഞു. 
ഉഭയകക്ഷിസഹകരണംസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുറമെഇന്ത്യാ - കിര്‍ഗിസ് ബിസിനസ്‌ഫോറത്തിന്റെ പ്രഥമയോഗത്തെ പ്രസിഡന്റ് ജീന്‍ബെക്കോവും ഞാനും സംയുക്തമായിഅഭിസംബോധന ചെയ്യുന്നു.
എന്റെകിര്‍ഗിസ്‌ സന്ദര്‍ശനം ഷാങ്ഹായി സഹകരണ സംഘടനയിലെ അംഗരാഷ്ട്രങ്ങളുമായും കിര്‍ഗിസ്‌ റിപ്പബ്ലിക്കുമായുള്ള നമ്മുടെ സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു''.
ND/MRD



(Release ID: 1574575) Visitor Counter : 76