മന്ത്രിസഭ

ഹൈ ആള്‍റ്റിറ്റിയൂഡ് ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും സംയുക്ത ഗവേഷണത്തിനായി ഇന്ത്യയും കിര്‍ഗിസ്ഥാനും സഹകരണ പത്രം ഒപ്പുവെക്കന്നതിനു മന്ത്രിസഭാ അംഗീകാരം

प्रविष्टि तिथि: 12 JUN 2019 8:01PM by PIB Thiruvananthpuram

 

ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും, വിശേഷിച്ച് ഹൈ ആള്‍റ്റിറ്റിയൂഡ് ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും, ഉള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഹൈ ആള്‍റ്റിറ്റിയൂഡ് ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും സംയുക്ത ഗവേഷണത്തിനായി ഇന്ത്യയും കിര്‍ഗിസ്ഥാനും സഹകരണ പത്രം ഒപ്പുവെക്കന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയേണ്ടിവരുന്ന സൈനികരുടെ മാനസികാവസ്ഥ പഠിക്കാന്‍ സഹായിക്കുന്ന സഹകരണ പത്രം, യോഗ പരിശീലനത്തിലൂടെയോ ഔഷധങ്ങളിലൂടെയോ പോഷകവസ്തുക്കളിലൂടെയോ ഇന്ത്യയിലെയും കിര്‍ഗിസ്ഥാനിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയുന്ന സൈനികരുടെയും ജനതയുടെയും രോഗങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള വഴികള്‍ തേടും.


(रिलीज़ आईडी: 1574299) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Marathi , Punjabi , Gujarati , Tamil , Telugu , Kannada